»   » ഉഷ ഉതുപ്പിന് ബംഗാളി സിനിമയില്‍ അരങ്ങേറ്റം

ഉഷ ഉതുപ്പിന് ബംഗാളി സിനിമയില്‍ അരങ്ങേറ്റം

Posted By:
Subscribe to Filmibeat Malayalam

കൊല്‍ക്കത്ത: മലയാളികള്‍ നെഞ്ചേറ്റിയ പോപ്പ് ഗായിക ഉഷ ഉതുപ്പ് ബംഗാളി സിനിമയില്‍ അഭിനയിക്കുന്നു. മലയാളം ഹിന്ദി സിനിമകളില്‍ മുമ്പ് അഭിനയിച്ചിട്ടുണ്ടെങ്കിലും ബംഗാളിയില്‍ ഉഷ ഉതുപ്പിന്റെ ആദ്യ സിനിമയാണിത്. ഗായികയായ ഉഷ ഉതുപ്പായിട്ട് തന്നെയാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.
അന്യോ ന എന്ന സിനിമയിലാണ് മയലാളികള്‍ സ്‌നേഹത്തോടെ ദീദി എന്ന് വിളിക്കുന്ന ഉഷ ഉതുപ്പ് അഭിനയിക്കുന്നത്. പാര്‍ത്ഥസാരഥി ജോര്‍ദാര്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.

Usha Uthup

അനന്യ ചാറ്റര്‍ജിയാണ് സിനിമയില്‍ മുഖ്യ വേഷം ചെയ്യുന്നത്. ഉഷാ ഉതുപ്പിനോട് തീവ്രമായ ആരാധനയുള്ള ഒരു വീട്ടമ്മയെയാണ് അനന്യ ചാറ്റര്‍ജി സിനിമയില്‍ അവതരിപ്പിക്കുന്നത്. ഇനിത് മുമ്പ് വിശാല്‍ ഭരദ്വാജിന്റെ സാത് ഖൂന്‍ മാഫ് എന്ന സിനിമയിലായിരുന്നു ഉഷ അഭിനയിച്ചിരുന്നത്. രണ്ട് വേഷങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുമ്പോള്‍ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് ഉഷ ഉതുപ്പ് മറുപടി പറഞ്ഞത് ഇങ്ങനെയാണ്. ' സാത് ഖൂന്‍ മാഫില്‍ ഞാന്‍ വേറൊരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എന്നാല്‍ അന്യോ നയില്‍ ഞാന്‍ എന്നെത്തന്നെയാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് വളരെ എളുപ്പമായിരുന്നു.'

ചെറിയ വേഷമാണ് അന്യോ നയില്‍ ഉഷ ഉതുപ്പിനുള്ളത്. പക്ഷേ കഥയിലെ നിര്‍ണായ കഥാപാത്രങ്ങളില്‍ ഒന്നാണ് ദീദി. അനന്യ ചാറ്റര്‍ജിയുടെ കഥാപാത്രത്തിന്റെ ഭാവി നിര്‍ണയിക്കുന്നത് ഉഷ ഉതുപ്പ് എന്ന ഗായികയാണ്.

പോപ് ഗായികയായും പിന്നണി ഗായികയായും റിയോലിറ്റി ഷോ വിധികര്‍ത്താവായുമൊക്കെ മലയാളികളുടെ മാത്രമല്ല ഇന്ത്യക്കാരുടെ മൊത്തം സ്‌നേഹം പിടിച്ചു പറ്റിയ വ്യക്തിത്വമാണ് ഉഷാ ഉതുപ്പിന്റേത്. മലയാളം , ഹിന്ദി, തമിഴ് , കന്നഡ എന്നീ ഭാഷകള്‍ക്ക് ശേഷമാണ് ഉഷ ഉതുപ്പ് ഇപ്പോള്‍ ബംഗാളി സിനിമയില്‍ അഭിനിയിക്കുന്നത്. വര്‍ഷങ്ങളായി ബംഗാളിലാണ് താമസമെങ്കിലും ഇപ്പോഴാണ് ഉഷ ദീദിക്ക് ബംഗാളി സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്.

English summary
In her debut Bengali film singing legend Usha Uthup will portray herself in Anyo Na.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam