»   » പ്രേമത്തിനും ബാംഗ്ലൂര്‍ ഡെയ്‌സിനും പിന്നാലെ ഉസ്താദ് ഹോട്ടലും... ഇക്കുറി കന്നട വധം!

പ്രേമത്തിനും ബാംഗ്ലൂര്‍ ഡെയ്‌സിനും പിന്നാലെ ഉസ്താദ് ഹോട്ടലും... ഇക്കുറി കന്നട വധം!

Posted By: Karthi
Subscribe to Filmibeat Malayalam
മലയാളസിനിമകളുടെ മൊഴിമാറ്റം, കളിയാക്കി മലയാളികള്‍ | Filmibeat Malayalam

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രങ്ങള്‍ മറ്റ് ഇന്ത്യന്‍ ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നത് പതിവാണ്. പല റീമേക്കുകളും മലയാളത്തിലെന്ന പോലെ സൂപ്പര്‍ ഹിറ്റായി മാറാറുണ്ട്. ഓരോ ഭാഷയിലേക്ക് ചിത്രങ്ങള്‍ മാറ്റുമ്പോള്‍ ആ നാടിന്റെ രീതികള്‍ക്ക് പ്രേക്ഷകരുടെ ആസ്വാദന തലത്തിനും അനുസരിച്ച് മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട്. 

എന്നാല്‍ മലയാളത്തില്‍ നിന്ന് മറ്റ് ഭാഷകളിലേക്ക് എടുത്ത് ദുരന്തമായി മാറിയ ചിത്രങ്ങളും ഉണ്ട്. രാജമാണിക്യം കന്നടിയിലും നരസിംഹം തെലുങ്കിലും അത്തരത്തില്‍ മലയാളയുടെ സങ്കല്‍പങ്ങളെ തകര്‍ത്ത റീമേക്കുകളായിരുന്നു. പുതിയ കാലത്ത് പ്രേമം, ബാംഗ്ലൂര്‍ ഡെയ്‌സ് എന്നിവയ്ക്ക് പിന്നാലെ ഉസ്താദ് ഹോട്ടലിലാണ് ഇക്കുറി നറുക്ക്.

ഉസ്താദ് ഹോട്ടല്‍ കന്നടയിലേക്ക്

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ഉസ്താദ് ഹോട്ടല്‍. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയ ചിത്രത്തില്‍ ശക്തമായ കഥാപാത്രമായി തിലകനും വേഷമിട്ടരുന്നു. ചിത്രം കന്നടയിലേക്ക് റീമേക്ക് ചെയ്യുകയാണ്.

ഗൗദ്രു ഹോട്ടല്‍

ഉസ്താദ് ഹോട്ടല്‍ കന്നടത്തിലേക്ക് എത്തുമ്പോള്‍ ഗൗദ്രു ഹോട്ടലായി മാറുന്നു. ദുല്‍ഖര്‍ ചെയ്ത ഫൈസി എന്ന കഥാപാത്രമായി പുതുമുഖം രചന്‍ ചന്ദ്രയും തിലകന്‍ അവിസ്മരണീയമാക്കിയ കരിം ഇക്ക എന്ന കഥാപാത്രത്തെ പ്രകാശ് രാജും അവതരിപ്പിക്കും. നായികയായി എത്തുന്നത് വേദികയാണ്.

എന്തിനാണ് ഈ ദ്രോഹം?

ഗുദ്രു ഹോട്ടലിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ ചിത്രത്തിന് ട്രോളുകളുമായി മലയാളികള്‍ രംഗത്തെത്തി. ഞങ്ങോട് എപ്പോഴും എന്തിനാണ് ഈ ദ്രോഹം എന്നായിരുന്നു മലയാളികളുടെ ആദ്യ ചോദ്യം. ഉസ്താദ് ഹോട്ടലിന്റെ പാരഡി എന്നാണ് ഗുദ്രു ഹോട്ടലിനെ വിശേഷിപ്പിക്കുന്നത്.

ആകെയുള്ള ആശ്വാസം പ്രകാശ് രാജ്

പൊന്‍കുമരന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ആകെ പ്രതീക്ഷ നല്‍കുന്ന ഒന്ന് പ്രകാശ് രാജിന്റെ സാന്നിദ്ധ്യമാണെന്നാണ് മലയാളി പ്രക്ഷേകര്‍ പറയുന്നത്. എന്നാല്‍ തിലകന് പകരമാകാന്‍ പ്രകാശ് രാജിന് സാധിക്കില്ലെന്ന്് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

ചങ്ക് തകര്‍ത്ത റീമേക്കുകള്‍

അടുത്ത കാലത്ത് മലയാളത്തില്‍ നിന്ന് തെന്നിന്ത്യന്‍ ഭാഷകളിലേക്ക് പോയ റീമേക്കുകള്‍ മലയാളി പ്രേക്ഷകരുടെ ഹൃദയം തകര്‍ക്കുന്നവയായിരുന്നു. പ്രേമം തെലുങ്കിലേക്ക് എത്തിയപ്പോഴും ബാംഗ്ലൂര്‍ ഡേയ്‌സ് തമിഴിലേക്ക് എത്തിയപ്പോഴും സ്ഥിതി മറിച്ചായിരുന്നില്ല.

പണ്ടും കന്നട റീമേക്കുകള്‍

ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം കുഞ്ഞിക്കൂനന്‍, മമ്മൂട്ടിയുടെ രാജമാണിക്യം എന്നിവയുടെ കന്നടയില്‍ റിമേക്ക് ചെയ്തിരുന്നു എന്നാല്‍ മലയാള ചിത്രങ്ങളുടെ നിലവാരം പുലര്‍ത്താന്‍ ഇവയ്ക്ക് സാധിച്ചില്ലെന്ന വിമര്‍ശനം ഇപ്പോഴും ഈ ചിത്രങ്ങള്‍ക്കുണ്ട്. അതേ സമയം കുഞ്ഞിക്കൂനന്‍ തമിഴില്‍ സൂര്യ മനോഹരമാക്കിയിരുന്നു.

ഗുദ്രു ഹോട്ടൽ ട്രെയിലർ...

ഉസ്താദ് ഹോട്ടൽ ട്രെയിലർ...

English summary
Malayalees crticize Usthad Hotel Kannada remake Gowdru Hotel.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam