twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നെറ്റിലൂടെ ഉസ്താദ് ഹോട്ടല്‍ കണ്ടാല്‍ പണികിട്ടും

    By Ajith Babu
    |

    ഉസ്താദ് ഹോട്ടലിന്റ ഡിവിഡി കോപ്പി ഡൗണ്‍ലോഡ് ചെയ്യാന്‍ കാത്തിരിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ചിത്രം ഡൗണ്‍ലോഡ് ചെയ്താല്‍ നിങ്ങളെ കാത്തിരിയ്ക്കുന്നത് നിയമത്തിന്റെ ഊരാക്കുരുക്കുകള്‍. നെറ്റിലൂടെ ഉസ്താദ് ഹോട്ടല്‍ അജ്ഞാതര്‍'പോലും കാണുന്നതിന് കോടതി വിലക്കേര്‍പ്പെടുത്തി കഴിഞ്ഞു.

    Usthad Hotel

    എറണാകുളം അഡീഷണല്‍ ജില്ലാ കോടതിയുടേതാണു വിധി. പൈറസി തടയുന്നതിന്റെ ഭാഗമായാണ് 'ജോണ്‍ ഡൊ ഓര്‍ഡര്‍' എന്നറിയപ്പെടുന്ന ഇത്തരമൊരു ഉത്തരവുണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ ഡിവിഡി പകര്‍പ്പാവകാശം സ്വന്തമാക്കിയ മൂവി ചാനല്‍ ഉടമ എം.ഡി. സജിതനാണു കോടതിയെ സമീപിച്ചത്.

    'ബാച്ചിലേഴ്‌സ് പാര്‍ട്ടി' എന്ന സിനിമയുടെ ഡിവിഡി കോപ്പി ഇന്റര്‍നെറ്റിലൂടെ കാണുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്ത ആയിരത്തോളം പേര്‍ക്കെതിരെ തിരുവനന്തപുരം ആന്റി പൈറസി സെല്‍ കേസ് എടുത്തതിനു പിന്നാലെയാണു വിധി. ബാച്ചിലേഴ്‌സ് പാര്‍ട്ടിയുടെയും ഉസ്താദ് ഹോട്ടലിന്റെയും ഡിവിഡി അവകാശം മൂവി ചാനലാണ് സ്വന്തമാക്കിയത്.

    ഉസ്താദ് ഹോട്ടലിന്റെ ഡിവിഡി കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇതിന്റെ വ്യാജപതിപ്പുകള്‍ നെറ്റിലൂടെയും മറ്റും പ്രചരിയ്ക്കാനുള്ള സാധ്യത മുന്‍കൂട്ടിക്കണ്ടാണ് കമ്പനി കോടതിയെ സമീപിച്ചത്.

    ഇന്റര്‍നെറ്റിലൂടെ ഉസ്താദ് ഹോട്ടല്‍ കാണരുതെന്ന ഉത്തരവാണു കമ്പനി ആവശ്യപ്പെട്ടത്. ഇന്റര്‍നെറ്റില്‍ സിനിമ കാണുന്നത് ആരാണെന്ന് മുന്‍കൂട്ടി വ്യക്തമാക്കാന്‍ സാധിക്കാത്തതിനാല്‍ എല്ലാവര്‍ക്കും ബാധകമാകുന്ന, തിരിച്ചറിയാന്‍ സാധിക്കാത്ത വ്യക്തികള്‍ക്കു വിലക്കേര്‍പ്പെടുത്തുന്ന വിധിയാണു കോടതി നടത്തിയത്.

    അമേരിക്കയില്‍ ജോണ്‍ ഡൊ എന്ന വ്യക്തിയാണ് ആദ്യമായി ഇത്തരത്തിലൊരു വിധി സമ്പാദിച്ചത്. ഇത്തരം ഉത്തരവുകള്‍ 'ജോണ്‍ ഡൊ ഓര്‍ഡര്‍' എന്നാണ് അറിയപ്പെടുന്നത്. ഇന്റര്‍നെറ്റില്‍ ഉസ്താദ് ഹോട്ടല്‍ പ്രദര്‍ശിപ്പിക്കുന്നതു മാത്രമല്ല, ഡിവിഡിയിലൂടെയല്ലാതെ മറ്റ് ഇലക്‌ട്രോണിക് സംവിധാനങ്ങളില്‍ റെക്കോര്‍ഡ് ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതും കോടതി തടഞ്ഞിട്ടുണ്ട്. ഹൈക്കോടതികളാണ് ഇത്തരം കേസുകള്‍ പരിഗണിക്കാറെങ്കിലും കേരള ഹൈക്കോടതി ചാര്‍ട്ടേഡ് കോടതിയല്ലാത്തതിനാലാണ് ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

    കഴിഞ്ഞയാഴ്ച സൂര്യയുടെ ബിഗ് ബജറ്റ് ചിത്രമായ മാട്രാന്റെ അണിയറപ്രവര്‍ത്തകരും ജോണ്‍ ഡൊ ഉത്തരവ് നേടിയിരുന്നു. സിനിമയുടെ വ്യാജപതിപ്പുകള്‍ പ്രചരിപ്പിയ്ക്കുന്ന വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവാണ് മദ്രാസ് ഹൈക്കോടതിയില്‍ നിന്നും മാട്രാന്റെ അണിയറക്കാര്‍ നേടിയത്.

    English summary
    Movie channel company has filed a “John Doe” suit, against various Internet Service Providers (ISPs) and unknown persons who would indulge in acts of piracy by uploading, downloading, selling DVDs, CDs etc of the feature film “Usthad Hotel”
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X