»   » ഗൂഗിളിലും ഉസ്താദ് ഹോട്ടല്‍ തരംഗം

ഗൂഗിളിലും ഉസ്താദ് ഹോട്ടല്‍ തരംഗം

Posted By:
Subscribe to Filmibeat Malayalam

തിയറ്ററുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ സെര്‍ച്ച് എഞ്ചിനായ ഗൂഗിളിലും ഉസ്താദ് ഹോട്ടല്‍ തരംഗം. ചിത്രം റിലീസായ ജൂണ്‍ 29ന് ഈ അന്‍വര്‍-ദുല്‍ഖര്‍ ചിത്രത്തിന്റെ വിശേഷങ്ങള്‍ക്കായി വമ്പന്‍ തിരച്ചിലാണ് നടന്നതെന്ന് ഗൂഗിള്‍ ട്രെന്റ് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നു.

Usthad Hotel

അന്നേ ദിവസം ഇന്ത്യയിലെ നെറ്റിസെന്‍സ് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്കുകളിലൊന്നില്‍ ഉസ്താദ് ഹോട്ടലുണ്ടുമായിരുന്നു. വമ്പന്‍ പ്രതീക്ഷകളുയര്‍ത്തിയ ചിത്രത്തിന്റെ വിശേഷമറിയാനായിരുന്നു ഈ പരക്കംപാച്ചിലെന്ന് അനുമാനിയ്ക്കാവുന്നതാണ്.

ദുല്‍ഖര്‍ ഷെഫായി അഭിനയിച്ചിരിയ്ക്കുന്ന ചിത്രം ഒരു ഓഫ് ബീറ്റ് എന്റര്‍ടെയ്‌നറെന്ന പേര് നേടിക്കഴിഞ്ഞു. അടിയും ഇടിയും അടിപൊളി ഗ്ലാമര്‍രംഗങ്ങളുമില്ലാതെ ഒരും സിംപിള്‍ സിനിമയെന്നാണ് അഞ്ജലി മേനോന്റെ തിരക്കഥയിലൊരുങ്ങിയ ചിത്രത്തെ പ്രേക്ഷകര്‍ വിലയിരുത്തുന്നത്. അന്‍വര്‍ റഷീദിന്റെ സംവിധാനവും തിലകന്നെ പ്രതിഭയുടെ സാന്നിധ്യവും ഈ സിനിമയുടെ ഹൈലൈറ്റുകളായി മാറിയെന്നും വിലയിരുത്തലുകളുണ്ട്.

സെക്കന്റ് ഷോയിലൂടെ വിജയത്തുടക്കം കുറിച്ച ദുല്‍ഖര്‍ ഉസ്താദ് ഹോട്ടലിലൂടെ ഒരിയ്ക്കല്‍ കൂടി തന്റെ സെലക്ഷന്‍ ശരിയാണെന്ന് തെളിയിക്കുകയാണെന്ന് നിരൂപകരും ഒരേ സ്വരത്തില്‍ പറയുന്നു. മലയാളത്തിലെ ഒരുപിടി പ്രൊജക്ടുകള്‍ക്ക് പുറമെ തമിഴില്‍ നിന്നും ബോളിവുഡില്‍ നിന്നും വരെ ദുല്‍ഖറിന് ഓഫറുകള്‍ വന്നുകഴിഞ്ഞു.

English summary
Newly released Malayalam film Usthad Hotel seems to have taken over the online world, what with the film trending at number five in India

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam