»   » ദുല്‍ഖറിന്റെ സുബ്ഹാനള്ളയും ഹിറ്റ്!!

ദുല്‍ഖറിന്റെ സുബ്ഹാനള്ളയും ഹിറ്റ്!!

Posted By:
Subscribe to Filmibeat Malayalam

എന്തോ ഒരു കുറവില്ലേ ഉസ്താദ് ഹോട്ടലിന്? വേറൊന്നുമല്ല അടിപൊളി ഗാനങ്ങളുണ്ടായിട്ടും നായകന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു നൃത്തരംഗം ചിത്രത്തിലില്ലാത്തതാണ് പലര്‍ക്കും ചെറിയൊരു കല്ലുകടിയായി അനുഭവപ്പെടുന്നത്. എന്തായാലും ഈ പരാതിയങ്ങ് പലിശസഹിതം തീര്‍ത്തു കൊടുത്തിരിയ്ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍.

Dulquer salman dancing on subhanallah

താരപുത്രന്‍ നിറഞ്ഞാടുന്ന ഉസ്താദ് ഹോട്ടലിന്റെ പ്രമോഷന്‍ വീഡിയോ ഓണ്‍ലൈനിലെ മല്ലൂസ് ഏറ്റെടുത്തു കഴിഞ്ഞു. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ സിനിമ പോലെ ഈ വീഡിയോ ഗാനവും ഹിറ്റായിക്കൊണ്ടിരിയ്ക്കുകയാണ്.

ഗോപി സുന്ദര്‍ സംഗീതം നല്‍കിയ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ശ്രദ്ധ നേടിയിരുന്നു. അപ്പങ്ങളെമ്പാടും ഒറ്റയ്ക്ക് ചുട്ടമ്മായി എന്ന ഗാനമാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. എന്നാല്‍ ദുല്‍ഖറിന്റെ ഡാന്‍സ് നമ്പറിന് സിനിമയുടെ ടൈറ്റില്‍ സോങായ സുബ്ഹാനള്ളാ... എന്ന പശ്ചാത്തലസംഗീതമാണ് അണിയറക്കാര്‍ തിരഞ്ഞെടുത്തിരിയ്ക്കുന്നത്.

ഇസ് ദുനിയാ മേ അഗര്‍ ജന്നത് ഹേ...എന്ന ദുല്‍ഖറിന്റെ ഡയലോഗുമായാണ് ഗാനം തുടങ്ങുന്നത്. ദുല്‍ഖറിനൊപ്പം ഒരു കൂട്ടം കൊച്ചുകുട്ടികളും ഗാനത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ആദ്യ ചിത്രമായ സെക്കന്റ് ഷോയിലും തിയറ്ററുകളില്‍ തരംഗമായി മാറിയ ഉസ്താദ് ഹോട്ടലിലും ദുല്‍ഖറിന്റെ ഡാന്‍സ് നമ്പറുകള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല. എന്നാല്‍ ആ കുറവ് ഇതോടെ തീര്‍ത്തുവെന്നാണ് യൂട്യൂബിലും മറ്റും നിറയുന്ന കമന്റുകളിലൂടെ മനസ്സിലാവുന്നത്.

English summary
Dulquer salman dancing on subhanallah song in usthad hotel

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam