»   » ഫേസ്ബുക്കില്‍ മാധ്യമങ്ങള്‍ക്കെതിരെ ഉത്തര

ഫേസ്ബുക്കില്‍ മാധ്യമങ്ങള്‍ക്കെതിരെ ഉത്തര

Posted By:
Subscribe to Filmibeat Malayalam

നടിയെന്ന നിലയില്‍ പേരെടുത്തുവരുന്നതേയുള്ള ഊര്‍മ്മിള ഉണ്ണിയുടെ മകള്‍ ഉത്തര ഉണ്ണി. കലാകാരി എന്നതിലേറെ ഉത്തരയ്ക്ക് ഇപ്പോള്‍ പ്രശസ്തി വന്നിരിക്കുകയാണ് സോളാര്‍ വിവാദത്തിലൂടെ.

കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട വാര്‍ത്തയായിരുന്നു സോളാര്‍ കേസിലെ പ്രതിയായ സരിത നായരുടെ ചെലവില്‍ ഉത്തര നടത്തിയ യാത്രകളുടെയും മറ്റും വിവരങ്ങള്‍.

എന്നാല്‍ ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ ഉത്തരയെ പ്രകോപിതയാക്കിയിരിക്കുകയാണ്. മാധ്യമങ്ങളോടുള്ള ഇഷ്ടക്കേടും ദേഷ്യവും ഉത്തര തന്റെ ഫേസ്ബുക്ക് പേജിലൂടെ കാണിയ്ക്കുകയും ചെയ്തിട്ടുണ്ട്.

കേസില്‍ താന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വരുത്തിത്തീര്‍ക്കാനും കാര്യങ്ങള്‍ വലുതാക്കി കാണിയ്ക്കാനും മാധ്യമങ്ങള്‍ വലിയ ഉത്സാഹം കാണിക്കുന്നുവെന്നാണ് ഉത്തര ആരോപിക്കുന്നത്. എന്താണ് സത്യമെന്ന് അന്വേഷിച്ചറിയാന്‍ ആരും തയ്യാറാകുന്നില്ല എന്നിങ്ങനെയാണ് ഉത്തര ആരോപണം ഉന്നയിക്കുന്നത്.

ലൈംലൈറ്റിലേയ്ക്ക് എത്തുന്നവരെ ഇകഴ്ത്തികാണിയ്ക്കാനാണ് മാധ്യമങ്ങള്‍ ശ്രമിയ്ക്കുന്നത്. എന്താണ് സത്യമെന്നറിയാന്‍ ആരും ശ്രമിക്കുന്നില്ല. സത്യം മനസിലായാല്‍ത്തന്നെ അത് പ്രസിദ്ധീകരിക്കാന്‍ ആരും തയ്യാറല്ല. കാര്യങ്ങള്‍ വക്രീകരിച്ച് കാണിയ്ക്കുകയാണ് എല്ലാവരും ചെയ്യുന്നത്- ഇങ്ങനെ പോകുന്നു ഉത്തരയുടെ ഫേസ്ബുക്ക് അപ്‌ഡേറ്റ്.

English summary
Actress Uthara Unni who is in the news for her role in Solar Scam slams Media insensitvity through Facebook status update

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam