»   » ഉട്ടോപ്യയിലെ ആദ്യ ട്വിസ്റ്റ് കാണാം

ഉട്ടോപ്യയിലെ ആദ്യ ട്വിസ്റ്റ് കാണാം

Posted By: AkhilaKS
Subscribe to Filmibeat Malayalam

മമ്മൂട്ടി നായകനായി എത്തുന്ന ഉട്ടോപ്യയിലെ രാജാവിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂവല്‍ മേരിയാണ് നായിക വേഷം അവതരിപ്പിക്കുന്നത്.

കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. ആമേന്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായ പി എസ് റഫീക്കാണ് ഉട്ടോപ്യയിലെ രാജാവിന്റെയും തിരക്കഥ ഒരുക്കുന്നത്.

utopiayile-rajavu

ആക്ഷേപ ഹാസ്യത്തിന്റെ സ്വഭാവമുള്ള ചിത്രമാണിത്. ജോയ് മാത്യൂ, സുനില്‍,സാജു നവോദയ, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അവതരിപ്പിക്കുന്നുണ്ട്.

ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്‍സിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് കണ്ണൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീല്‍ ഡി കുഞ്ഞയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്.

English summary
Utopiayile Rajavu is an upcoming Malayalam satirical film written by P S Rafeeque and directed by Kamal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam