»   » അഞ്ച് സിനിമകളുമായി യുടിവി വിതരണ രംഗത്ത്

അഞ്ച് സിനിമകളുമായി യുടിവി വിതരണ രംഗത്ത്

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: മലയാള സിനിമാ വിതരണ രംഗം കീഴടക്കാന്‍ യുടിവി തയ്യാറെടുക്കുന്നു. മലയാളത്തിലെ അഞ്ച് ചലച്ചിത്രങ്ങള്‍ ഒരുമിച്ച് വിതരണത്തിനെടുക്കാന്‍ യുടിവി മോഷന്‍ പിക്‌ചേഴ്‌സ് തീരുമാനിച്ചു. സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ നായകനാകുന്ന കൂതറ, ആസിഫ് അലിയുടെ ബൈസിക്കിള്‍ തീവ്‌സ്, സണ്ണി വെയിനിന്റെ പൗര്‍ണമി, വിനയ് ഫോര്‍ട്ട് മുഖ്യവേഷത്തില്‍ അഭിനയിക്കുന്ന റാസ്പുട്ടിന്‍, ശ്രീനാഥ് ഭാസിയും ശേഖര്‍മേനോനും പ്രധാന വേഷത്തിലെത്തുന്ന നിക്കാഹ് എന്നിവയാണ് ചിത്രങ്ങള്‍.

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ഗ്രാന്‍ഡ് മാസ്റ്ററിന്റെയും സജി സുരേന്ദ്രന്റെ ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവയുടെയും വിജയങ്ങള്‍ക്ക് ശേഷമാണ് യുടിവി വീണ്ടും വിതരണ രംഗത്തെത്തുന്നത്. ചലച്ചിത്ര പ്രേമികള്‍ക്ക് ഇഷ്ടപ്പെടുന്ന പ്രത്യേകതകളുള്ള കഥകളുമായി എത്തുന്ന ഈ ചിത്രങ്ങള്‍ മുന്‍ ചിത്രങ്ങളുടെ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് യുടിവി സൗത്ത് ബിസിനസ് ചീഫ് ജി. ധനഞ്ജയന്‍ അറിയിച്ചു.

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂതറ. ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യും. മോഹന്‍ലാലിനെ കൂടാതെ സണ്ണിവെയിന്‍, ഭരത്, മീര ജാസ്മിന്‍, സമന്ത എന്നിവരും ഈ ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നു. ഗ്രാഫിക്‌സ് ഇഫക്ട് കൊണ്ട് ശ്രദ്ധേയമായിരിക്കും ഈ ചിത്രം. ജിസ്‌ജോയി സംവിധാനം ചെയ്യുന്ന ബൈസിക്കിള്‍ തീവ്‌സില്‍ അപര്‍ണ ഗോപിനാഥാണ് നായിക. ചിത്രം ഈ മാസം റിലീസിനായി ഒരുങ്ങുകയാണ്.

സണ്ണിവെയിനിനൊപ്പം പൗര്‍ണ്ണമി നായികയായെത്തുന്ന ചിത്രമാണ് പൗര്‍ണമി. ആല്‍ബെയാണ് സംവിധാനം ചെയ്യുന്നത്. ഫെബ്രുവരിയില്‍ തീയേറ്ററിലെത്തും. ജിനു ഡി. ഡാനിയേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റാസ്പുടിന്‍. അടുത്ത മാസം ചിത്രം റിലീസ് ചെയ്യും. ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന നിക്കാഹ് മലബാര്‍ മുസ്ലീം വിവാഹത്തെക്കുറിച്ച് കഥ പറയുന്ന കോമഡി ചിത്രമാണ്. ഡാ തടിയായ്ക്ക് ശേഷം ശേഖര്‍ മേനോനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

5സിനിമകളുമായി യുടിവി വിതരണ രംഗത്ത്

ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ ലാല്‍ നായകനായെത്തുന്നു. ജനുവരിയില്‍ ചിത്രം റിലീസ് ചെയ്യും. മോഹന്‍ലാലിനെ കൂടാതെ സണ്ണിവെയിന്‍, ഭരത്, മീര ജാസ്മിന്‍, സമന്ത എന്നിവരും ഈ ചിത്രത്തില്‍ മുഖ്യ വേഷങ്ങളിലെത്തുന്നു. ഗ്രാഫിക്‌സ് ഇഫക്ട് കൊണ്ട് ശ്രദ്ധേയമായിരിക്കും ഈ ചിത്രം.

5സിനിമകളുമായി യുടിവി വിതരണ രംഗത്ത്

ആസിഫ് അലി നായകനാകുന്ന, ജിസ്‌ജോയി സംവിധാനം ചെയ്യുന്ന ബൈസിക്കിള്‍ തീവ്‌സില്‍ അപര്‍ണ ഗോപിനാഥാണ് നായിക. ചിത്രം ഈ മാസം റിലീസിനായി ഒരുങ്ങുകയാണ്.

5സിനിമകളുമായി യുടിവി വിതരണ രംഗത്ത്

സണ്ണിവെയിനിനൊപ്പം പൗര്‍ണ്ണമി നായികയായെത്തുന്ന ചിത്രമാണ് പൗര്‍ണമി. ആല്‍ബെയാണ് സംവിധാനം ചെയ്യുന്നത്. ഫെബ്രുവരിയില്‍ തീയേറ്ററിലെത്തും.

5സിനിമകളുമായി യുടിവി വിതരണ രംഗത്ത്

ജിനു ഡി. ഡാനിയേല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് റാസ്പുടിന്‍. അടുത്ത മാസം ചിത്രം റിലീസ് ചെയ്യും.

5സിനിമകളുമായി യുടിവി വിതരണ രംഗത്ത്

ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന നിക്കാഹ് മലബാര്‍ മുസ്ലീം വിവാഹത്തെക്കുറിച്ച് കഥ പറയുന്ന കോമഡി ചിത്രമാണ്. ഡാ തടിയായ്ക്ക് ശേഷം ശേഖര്‍ മേനോനും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

English summary
UTV Motion Pictures on 5 November 2013 announced that it will handle the India theatrical distribution rights of five films in Malayalam.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X