»   » മോഹന്‍ലാലിന്റെ മഹാഭാരതത്തിന് ആക്ഷന്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയിന്‍ അല്ല! പിന്നെയോ?

മോഹന്‍ലാലിന്റെ മഹാഭാരതത്തിന് ആക്ഷന്‍ ഒരുക്കുന്നത് പീറ്റര്‍ ഹെയിന്‍ അല്ല! പിന്നെയോ?

By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മഹാഭാരതം. മലയാളത്തില്‍ രണ്ടാംമൂഴം എന്ന പേരിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. എം ടി വാസുദേവന്‍ നായരുടെ രണ്ടാംമൂഴം എന്ന നേവലിനെ അടിസ്ഥാനമാക്കി നിര്‍മ്മിക്കാന്‍ പോവുന്ന ബ്രഹ്മാന്‍ഡ ചിത്രം ആയിരം കോടി ബജറ്റിലാണ് നിര്‍മ്മിക്കുന്നത്.

നടിമാരുടെ അഭിനയം അത്ഭുതപ്പെടുത്തി! വനിതാ കൂട്ടായ്മയില്‍ ഇല്ലാത്തതിന് കാരണം വ്യക്തമാക്കി ഭാഗ്യലക്ഷ്മി

താന്‍ ഏറ്റവുമധികം ആസ്വാദിച്ച് അഭിനയിച്ചത് ലിപ് ലോക്ക് സീനുകളില്‍! വെളിപ്പെടുത്തലുമായി പ്രമുഖ നടന്‍!!

ചിത്രത്തിനെ കുറിച്ച് വലിയ പ്രതീക്ഷകളാണ് സിനിമ ലോകം മുന്നോട്ട് വെക്കുന്നത്. എന്നാല്‍ അതിനിടെ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നത് പ്രശ്‌സത സ്റ്റാണ്ട് കെറിയോഗ്രാഫറായ പീറ്റര്‍ ഹെയ്‌നാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹത്തിന് പകരം ഹോളിവുഡിലെ ആക്ഷന്‍ ഡയറക്ടറായ ലീ വിറ്റാക്കറാണെന്നാണ് പുതിയ വാര്‍ത്തകള്‍. സംവിധായകന്‍ വി എ ശ്രീകുമാര്‍ മേനോന്‍ അദ്ദേഹവുമായി കൂടി കാഴ്ച നടത്തിയിരിക്കുയാണ്.

രണ്ടാമൂഴത്തിലെ ആക്ഷന്‍

മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങുന്ന വിസമയ ചിത്രം മഹാഭാരതത്തിന്റെ ആക്ഷന്‍ രംഗങ്ങളൊരുക്കാന്‍ പോവുന്നത് ഹോളിവുഡില്‍ നിന്നുമുള്ള ആക്ഷന്‍ ഡയറക്ടറാണെന്നാണ് പുതിയ വാര്‍ത്തകള്‍.

ആക്ഷന്‍ ഡയറക്ടര്‍

ഹോളിവുഡിലെ പ്രമുഖ ആക്ഷന്‍ ഡയറക്ടറായ ലീ വിറ്റാക്കറാണ് മഹാഭാരതത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതെന്നാണ് പുതിയ വാര്‍ത്തകള്‍.

ലീ വിറ്റാക്കറിന്റെ സിനിമകള്‍

പോള്‍ ഹാര്‍ബര്‍, ജുറസിക് പാര്‍ക്ക് 3, ഇന്‍ ടു ദ സ്റ്റോം, ഫാസ്റ്റ് ഫൈവ്, എക്‌സ്‌മെന്‍, അപ്പോകാലിപ്‌സ് എന്നിങ്ങനെ ഹോളിവുഡിലെ നിരവധി ബോക്‌സ് ഓഫീസ് ഹിറ്റുകളില്‍ ആക്ഷന്‍ ഒരുക്കിയിരുന്നത് വിറ്റാക്കറായിരുന്നു.

സംവിധായകന്റെ കൂടി കാഴ്ച

അതിനിടെ ചിത്രത്തിന്റെ സംവിധായകന്‍ വി എ ശ്രീകുമാര്‍ ലീ വിറ്റാക്കറുമായി കൂടി കാഴ്ച നടത്തിയിരിക്കുകയാണ്്. അദ്ദേഹവുമായുള്ള കൂടികാഴ്ച വേറിട്ട അനുഭവമായിരുന്നെന്നും ചിത്രത്തിന് വേണ്ടിയുള്ള പ്രഥാമിക ചര്‍ച്ചകള്‍ നടത്തിയെന്നും സംവിധാനയകന്‍ തന്നെ വ്യക്തമാക്കിയിരുന്നു.

പീറ്റര്‍ ഹെയ്ന്‍

മുമ്പ് മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ആക്ഷന്‍ ഒരുക്കിയ പ്രമുഖ ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ തന്നെയായിരിക്കും മഹാഭാരതത്തിലും അക്ഷന്‍ ഒരുക്കുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

രണ്ടാംമൂഴം

എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ ആസ്പദമാക്കിയാണ് മഹാഭാരതം എന്ന പേരില്‍ ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ തന്നെ വിവിധ ഭാഷകളിലായിട്ടാണ് ചിത്രത്തിന്റെ നിര്‍മാണം.

ബിഗ് ബജറ്റ്

1000 കോടി ബജറ്റിലുള്ള ചിത്രം ബി ആര്‍ ഷെട്ടിയാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രം ഭീമനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

English summary
V A Shrikumar Menon meet hollywood action directer Lee Whittaker for his film Mahabharatham
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam