twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അല്‍ഫോണ്‍സ് പുത്രന്‍, താങ്കളെയോര്‍ത്ത് ലജ്ജ തോന്നുന്നു! പ്രേമം സംവിധായകന് മറുപടിയുമായി വികെ പ്രകാശ്‌

    By Prashant V R
    |

    നേരം,പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് അല്‍ഫോണ്‍സ് പുത്രന്‍. പ്രേമത്തിന്റെ വന്‍വിജയത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ ഇഷ്ടസംവിധായകനായി അല്‍ഫോണ്‍സ് മാറിയിരുന്നു. അല്‍ഫോണ്‍സ് പുത്രന്റെതായി 2013ല്‍ വന്ന അഭിമുഖം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരുന്നു. അഭിമുഖത്തില്‍ മോശം ഭാഷയിലുളള ഡയലോഗുകള്‍ നിറഞ്ഞ സിനിമകള്‍ മലയാളത്തില്‍ ഉണ്ടെന്ന് പറഞ്ഞ് ട്രിവാന്‍ഡ്രം ലോഡ്ജ് അടക്കമുളള സിനിമകളെ സംവിധായകന്‍ പരാമര്‍ശിച്ചിരുന്നു.

    നല്ല സിനിമകള്‍ക്ക് വേണ്ടിയാണ് മലയാള സിനിമ മാറിയിരിക്കുന്നതെന്നും ഏതാനും ചില സിനിമകളില്‍ മാത്രമാണ് ഇത്തരത്തിലുളള ഘടകങ്ങള്‍ ഉളളതെന്നുമായിരുന്നു അല്‍ഫോണ്‍സിന്‌റെ വാക്കുകള്‍. അനൂപ് മേനോന്‍ തിരക്കഥ എഴുതിയ ചിത്രങ്ങളുടെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ പരാമര്‍ശം. അതേസമയം അല്‍ഫോണ്‍സിന്റെ അഭിമുഖത്തിന് പിന്നാലെ സംവിധായകന്‍ വികെ പ്രകാശിന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. ട്രിവാന്‍ഡ്രം ലോഡ്ജുമായി ബന്ധപ്പെട്ട് അല്‍ഫോണ്‍സ് നടത്തിയ പരമാര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു വികെ പ്രകാശ് പ്രതികരണവുമായി എത്തിയത്.

    അല്‍ഫോണ്‍സ് പുത്രനെയോര്‍ത്ത്

    അല്‍ഫോണ്‍സ് പുത്രനെയോര്‍ത്ത് താന്‍ ലജ്ജിക്കുന്നുവെന്നും സ്വന്തം മേഖലയോടുളള അനാദരവാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വികെപി തന്റെ പോസ്റ്റില്‍ പറയുന്നു. ചില സിനിമകള്‍ സംവിധായകന്റെ പേരിലും മറ്റ് ചില സിനിമകള്‍ തിരക്കഥാകൃത്തിന്റെ പേരിലും അറിയപ്പെടുന്നത് എങ്ങനെയാണെന്ന് വികെ പ്രകാശ് തന്റെ പോസ്റ്റില്‍ ചോദിക്കുന്നു.

    ന്യൂജെന്‍ സിനിമകളില്‍

    ന്യൂജെന്‍ സിനിമകളില്‍ കുറച്ച് പടങ്ങളില്‍ മാത്രമാണ് എ ഡയലോഗ്‌സുകള്‍ ഉളളതെന്നായിരുന്നു അല്‍ഫോണ്‍സ് പറഞ്ഞത്. മൂന്നോ നാലോ സിനിമകളില്‍ മാത്രമാണ് അത്തരം ഘടകങ്ങള്‍ ഉണ്ടെന്ന് ഞാന്‍ പറയൂ. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ യൂ സര്‍ട്ടിഫിക്കറ്റ് ഇട്ട് വിട്ടതാണ് ഒരു പ്രശ്‌നം. അതിലായിരുന്നു കുറച്ച് എ ഡയലോഗ്‌സ് ഉണ്ടായിരുന്നത്.

    മറ്റൊന്ന് ഹോട്ടല്‍ കാലിഫോര്‍ണിയ

    മറ്റൊന്ന് ഹോട്ടല്‍ കാലിഫോര്‍ണിയ. അനൂപ് മേനോന്റെ സിനിമകള്‍ക്കാണ് പൊതുവെ ഈ ലേബല്‍ ഉളളതെന്നും സമീര്‍ താഹിറിന്റെയോ ആഷിക്ക് അബുവിന്റെയോ വിനീത് ശ്രീനിവാസന്റെയോ സിനിമകളില്‍ ഇങ്ങനെ ഇതുവരെ കണ്ടിട്ടില്ലെന്നും വീഡിയോയില്‍ അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നുണ്ട്. ഇതിന് മറുപടി നല്‍കികൊണ്ടാണ് വികെ പ്രകാശ് എത്തിയത്.

    ഇന്ന് വലിയ ഒരാളുടെ

    ഇന്ന് വലിയ ഒരാളുടെ അഭിമുഖം കാണാനിടയായി. ഇത് എന്ന് വന്നതാണെന്ന് അറിയില്ല,. സാധാരണ ഇതുപോലെ മണ്ടത്തരം പറയുന്ന കാര്യങ്ങളില്‍ ഞാന്‍ പ്രതികരിക്കാറില്ല. പക്ഷേ ഇതില്‍ പ്രതികരിക്കണമെന്ന് തോന്നി. സമൂഹ മാധ്യമങ്ങളില്‍ അധികം പ്രശസ്തരല്ലാത്ത മറ്റ് സംവിധായകര്‍ക്ക് വേണ്ടിയാണിത്. ഇവിടെ ഞാന്‍ പറയുന്നത് അദ്ദേഹത്തിന്റെ അഭിമുഖത്തിലെ പ്രസ്താവനകള്‍ക്കുളള മറുപടിയാണ്.

    ട്രിവാന്‍ഡ്രം ലോഡ്ജിന്

    ട്രിവാന്‍ഡ്രം ലോഡ്ജിന് ലഭിച്ചത് യു/എ സര്‍ട്ടിഫിക്കറ്റാണ്. യു സര്‍ട്ടിഫിക്കറ്റല്ല. എന്തുക്കൊണ്ടാണ് ഈ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ആ സമയത്ത് തന്നെ സെന്‍സര്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. മറ്റ് സംവിധായകരുടെ സിനിമകളെ കുറിച്ചുളള അദ്ദേഹത്തിന്റെ പരാമര്‍ശത്തോടും ഞാന്‍ വിയോജിക്കുന്നു.

    എങ്ങനെയാണ് ഒരു

    എങ്ങനെയാണ് ഒരു സിനിമ മാത്രം സംവിധായകരുടെ പേരിലും മറ്റ് സിനിമകള്‍ തിരക്കഥാകൃത്തിന്റെ പേരിലും അറിയപ്പെടുന്നത്. നിങ്ങളുടെ അഭിപ്രായം ഈ പ്രഫഷനോട് തന്നെയുളള അനാദരവ് ആണ്. ലജ്ജ തോന്നുന്നു താങ്കളോട് ഈ അഭിമുഖം എപ്പോള്‍ വന്നതാണെന്ന് അറിയില്ല, എപ്പോഴായാലും അത് മോശമായി പോയി. വികെ പ്രകാശ് കുറിച്ചു.

    Read more about: alphonse puthren v k prakash
    English summary
    v k prakash's reaction about alphonse puthren's viral interview
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X