»   » ശരിക്കും പുലി അതല്ല ഇതാണ്! പുലിയ്ക്ക് ശേഷം ലാലേട്ടന്‍ അഭിനയിക്കുന്നത് മധുര മച്ചടയാനൊപ്പം! ആരാണിത്??

ശരിക്കും പുലി അതല്ല ഇതാണ്! പുലിയ്ക്ക് ശേഷം ലാലേട്ടന്‍ അഭിനയിക്കുന്നത് മധുര മച്ചടയാനൊപ്പം! ആരാണിത്??

By: Teresa John
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഫാന്റസി മൂവി ഒടിയന്റെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വാരാണസിയില്‍ നിന്നുമായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ് ആരംഭിച്ചിരുന്നത്. അതിനിടെ സിനിമയുടെ സെറ്റിലെത്തിയ ഒരു അതിഥിയെ സംവിധായകന്‍ പരിചയപ്പെടുത്തിരിക്കുകയാണ്.

കറുത്തമ്മയുടെ പരീക്കുട്ടിയ്ക്ക് ഇന്ന് പിറന്നാള്‍ മധുരം! മോഹന്‍ലാലിന്റെ ആശംസകള്‍ ഇങ്ങനെ!!!

മാജിക് വിദ്യകള്‍ കാണിക്കുന്ന ഒടിയന്മാര്‍ക്ക് ആടിനെ പോലെ ആവാനും പറ്റുമോ? എന്ന ചോദ്യം ഉന്നയിച്ച് മധുര മച്ചടയാന്‍ എന്ന് പേരുള്ള ഒരു ആടാണ് സിനിമയുടെ സെറ്റിലെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെ ആടിന്റെ ചിത്രമടക്കമാണ് ശ്രീകുമാര്‍ മേനോന്‍ ചിത്രം പുറത്ത് വിട്ടിരിക്കുന്നത്.

ഒടിയന്‍

മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത സിനിമയുമായിട്ടാണ് വി എ ശ്രീകുമാര്‍ മേനോനും മോഹന്‍ലാലും വരുന്നത്. ഫാന്റസി സിനിമയായി നിര്‍മ്മിക്കുന്ന സിനിമയുടെ ചിത്രീകരണം അണിയറയില്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.

പുതിയ അതിഥി

സിനിമയില്‍ അഭിനയിക്കുന്നതിനായി പുതിയൊരു അതിഥി കൂടി എത്തിയിരിക്കുകയാണ്. സിനിമയുടെ സെറ്റിലെത്തിയ അതിഥിയുടെ ചിത്രം സംവിധായകന്‍ ട്വിറ്ററിലൂടെയായിരുന്നു പുറത്ത് വിട്ടത്.

മധുര മച്ചടയാന് ഇവിടെ എന്താ കാര്യം

മധുര മച്ചടയാന്‍ എന്ന് പേരുള്ള ഒരു ആടാണ് കഴിഞ്ഞ ദിവസം മുതല്‍ സിനിമയില്‍ അഭിനയിക്കാന്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ ഒടിയന്റെ ജാലവിദ്യയിലൂടെ വേഷം മാറുന്നുണ്ട്. അങ്ങനെ ആടിന്റെ വേഷത്തിലും ഒടിയന്‍ വരുന്നുണ്ടെന്നാണ് പറയുന്നത്.

മാണിക്യന്‍


ഒടിയനില്‍ മാണിക്യന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ജാലവിദ്യ കാണിക്കുന്ന മാണിക്യന്‍ പല വേഷത്തിലുമാണ് അഭിനയിക്കുന്നത്. സന്യാസിയുടെ വേഷത്തിലുള്ള ഒടിയന്റെ ലുക്ക് ആദ്യം പുറത്ത് വന്നിരുന്നു.

ലുക്ക് ലീക്കായി

ചിത്രത്തില്‍ നിന്നും മോഹന്‍ലാലിന്റെ പുതിയ ലുക്ക് പുറത്ത് വന്നിരിക്കുകയാണ്. സിനിമയുടെ അണിയറയില്‍ നിന്നും പുറത്ത് വിടുന്നതിന് പകരം സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാലിന്റെ ചിത്രം ലീക്കായിരിക്കുകയാണ്.

പല ഗെറ്റപ്പുകള്‍


മോഹന്‍ലാലിന്റെ മാണിക്യന്‍. 30 മുതല്‍ 65 വയസ് വരെയുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ക്ലീന്‍ ഷേവ് ചെയ്ത ലുക്കിലുള്ള മാണിക്യനും പ്രായം കൂടിയ മാണിക്യന്റെ ലുക്കും പുറത്ത് വന്നിട്ടുണ്ട്. ഇനിയും ചിത്രത്തില്‍ നിന്നും വരുന്ന ചിത്രങ്ങള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

English summary
V A Sreekumar shared new picture from odiyan locaion
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam