»   » അതൊരു ആഗ്രഹം മാത്രമായി!! ബച്ചൻ സാറിനോട് പറയാൻ വയ്യ, ബാലഭാസ്കറിനെ കുറിച്ച് ശ്രീകുമാർ മേനോൻ

അതൊരു ആഗ്രഹം മാത്രമായി!! ബച്ചൻ സാറിനോട് പറയാൻ വയ്യ, ബാലഭാസ്കറിനെ കുറിച്ച് ശ്രീകുമാർ മേനോൻ

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം ഇപ്പോഴും ഞെട്ടലോടെയാണ് പലരും കേൾക്കുന്നത്. സുഹൃത്തുക്കൾ പലർക്കും ഇപ്പോഴും ഇത് ഉൾക്കൊള്ളാൻ സാധിച്ചിട്ടില്ല. അത് ഇവരുടെ പ്രതികരണങ്ങളിൽ നിന്ന് തന്നെ വ്യക്തമാകുകയും ചെയ്യുന്നുണ്ട്. തൃശൂരിൽ നിന്ന്ക്ഷേത്ര ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേയ്ക്ക് മടങ്ങി വരവെയാണ് ബാലഭസാകറും കുടുംബവും സ‍ഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുന്നത്. മകൾ തേജസ്വി സംഭവസ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു. ഗുരുതരമായ പരിക്കേറ്റ ബാലയേയും ഭാര്യ ലക്ഷ്മിയേയും ഡ്രൈവറേയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെ 12.30 ഓടെ മരണം സംഭവിക്കുകയായിരുന്നു

  എന്റെ ഒറ്റ ഉറപ്പിന്മേൽ അവൾ കൂടെ വന്നു!! പിന്നീട് ജീവിതം മാറി ,ബാലഭാസ്കർ ലക്ഷ്മി പ്രണയകഥ ഇങ്ങനെ

  balabaskar

  ഇപ്പോഴിത ബാലഭാസ്കറുമായുളള ഓര്‍മ്മകള്‍ പങ്കുവച്ച് സംവിധായകന്‍ വി എ ശ്രീകുമാര്‍. ഫേസ്ബുക്കിലൂടെയായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.അമിതാഭ് ബച്ചനെ പോലും അസൂയപ്പെടുത്തിയ നിന്റെ സംഗീതം ഇനിയില്ല. ബാലഭാസ്കറിനെ കൂടി ഉൾപ്പെടുത്തി ഒരു സംഗീത നിശ മുംബൈയിൽ നടത്തണം എന്ന ആഗ്രഹം ഇനി വെറും ആഗ്രഹം മാത്രമായി നിലനിൽക്കുമെന്ന് ബച്ചൻ സാറിനോട് പറയാൻ എനിക്ക് വയ്യ'' - ശ്രീകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

  എനിക്ക് വാക്കുകളില്ല ബാലു. എന്ന് പറഞ്ഞു കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഉറക്കമുണർന്നത് മുതൽ നിന്റെ മരണവാർത്ത കണ്ട് തരിച്ചിരിക്കാനേ എനിക്കായുള്ളൂ.വർഷങ്ങളായി ഞാൻ നിന്നെ കാണുമ്പോഴെല്ലാമുള്ള ആ നിറഞ്ഞ ചിരി ഇനിയില്ല. അമിതാഭ് ബച്ചനെ പോലും അസൂയപ്പെടുത്തിയ നിന്റെ സംഗീതം ഇനിയില്ല. ബാലഭാസ്കറിനെ കൂടി ഉൾപ്പെടുത്തി ഒരു സംഗീത നിശ മുംബൈയിൽ നടത്തണം എന്ന ആഗ്രഹം ഇനി വെറും ആഗ്രഹമായി മാത്രം നിലനിൽക്കുമെന്ന് ബച്ചൻ സാറിനോട് പറയാൻ എനിക്ക് വയ്യ . ജാനിയെ തനിച്ചാക്കാൻ വയ്യാതെ നീയും പോകുമ്പോൾ ലക്ഷ്മിക്കായാണ് എന്റെ പ്രാർത്ഥനകൾ മുഴുവൻ. ഈ ലോകത്തിലെ സകല ദൈവങ്ങളും അവർക്ക് ശക്തി പകരട്ടെ.പുത്തൂർ നൃത്ത സംഗീതോത്സവ വേദിയിൽ നീ പൊഴിച്ച മാസ്മര സംഗീതം ഇന്നും ഞങ്ങൾക്കുള്ളിൽ പൊഴിയാതെയുണ്ട്.
  നീ മീട്ടി നിർത്തിയ ആ വയലിൻ ഈണങ്ങൾ മാത്രമാണ് മാറോടണയ്ക്കാൻ ഉള്ളത്.

  English summary
  va Shrikumar facebook post about balabhaskar death

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more