twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സൂപ്പര്‍ താരമില്ലാതെ ജോസഫിനെ ഹിറ്റാക്കിയ പത്മകുമാര്‍ ഒടിയനെ മോശമാക്കുമോ? രോഷാകുലനായി സംവിധായകന്‍!

    |

    Recommended Video

    ഒടിയൻ സംവിധാനം ചെയ്തത് പത്മകുമാറോ? | filmibeat Malayalam

    മലയാള സിനിമ ഇന്നുവരെ കാണാത്ത തരത്തിലുള്ള ഡീ ഗ്രേഡിങ്ങും നെഗറ്റീവും പ്രചാരണത്തിനുമായിരുന്നു ഒടിയന്‍ സാക്ഷ്യം വഹിച്ചത്. എന്നാല്‍ നല്ല സിനിമയെ ഇരുകൈയ്യും നീട്ടി സ്‌നേഹിക്കുന്ന പ്രേക്ഷകര്‍ സിനിമയെ നെഞ്ചേറ്റിയിരിക്കുകയാണ് ഇപ്പോള്‍. വ്യക്തിപരമായ ആക്രമങ്ങളാണ് സിനിമയെ ഡീഗ്രേഡിങ്ങിലേക്ക് നയിച്ചതെന്നും ഇത് പ്രതീക്ഷിച്ചിരുന്നതായും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. സിനിമ കാണാതെയാണ് പലരും വിമര്‍ശിക്കുന്നതെന്നും അത് കൈയ്യോടെ പിടികൂടുകയും ചെയ്ത സംഭവം അടുത്തിടെ നടന്നിരുന്നു. തിയേറ്റര്‍ അധികൃതരായിരുന്നു സിനിമ കാണാതെ പോസ്റ്റിട്ടവനെ കുരുക്കിയത്. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പുരോഗമിക്കുന്നതിനിടയില്‍ത്തന്നെ പ്രചരിച്ചിരുന്ന വിവദങ്ങളിലൊന്നായിരുന്നു സിനിമയിലേക്ക് പത്മകുമാര്‍ എത്തുന്നുവെന്നുള്ള കാര്യം.

    കാശിയിലെ ചിത്രീകരണം പുഗോമിക്കുന്നതിനിടയിലായിരുന്നു സിനിമയിലേക്ക് പത്മകുമാര്‍ എത്തിയെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ പുറത്തുവന്നത്. മോഹന്‍ലാലിന്റെയും ആന്റണി പെരുമ്പാവൂരിന്റെയും താല്‍പര്യ പ്രകാരമാണ് അദ്ദേഹത്തെ ക്ഷണിച്ചതെന്നുമൊക്കെയുള്ള വിവാദങ്ങളായിരുന്നു അരങ്ങുതകര്‍ത്തിരുന്നത്. സിനിമ റിലീസ് ചെയ്തപ്പോഴും പ്രേക്ഷകര്‍ ഈ സംശയം പ്രകടിപ്പിച്ചുന്നു. ആദ്യപകുതി വരെ അദ്ദേഹമുണ്ടായിരുന്നുവോയെന്നും പിന്നീടെന്ത് സംഭവിച്ചുവെന്നുമൊക്കെയായിരുന്നു ചോദ്യങ്ങള്‍. പത്മകുമാര്‍ വിവാദത്തില്‍ പ്രതികരണവുമായി സംവിധായകനും രംഗത്തെത്തിയിരുന്നു. വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

    പത്മകുമാറിന്റെ സാന്നിധ്യം?

    പത്മകുമാറിന്റെ സാന്നിധ്യം?

    ഒടിയന്‍ ചിത്രീകരണത്തിനിടയില്‍ സംവിധായകനായ എം പത്മകുമാറും എത്തിയിരുന്നുവെന്നും അദ്ദേഹമാണ് ഭൂരിഭാഗം ഭാഗങ്ങളും ചിത്രീകരിക്കുന്നതിന് നേതൃത്വം നല്‍കിയതെന്ന തരത്തിലുമുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. മോഹന്‍ലാലിന്റെ മൗനപിന്തുണയോടെയാണ് അദ്ദേഹം എത്തിയതെന്നും നിര്‍മ്മാതാവും പിന്തുണച്ചിരുന്നുവെന്നുമൊക്കെയുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. സംവിധായകനിലുള്ള വിശ്വാസമാണ് തന്നെ നയിക്കുന്നതെന്ന് വ്യക്തമാക്കിയ മോഹന്‍ലാല്‍ കൂടി നിലപാട് മാറ്റിയതോടെ ശ്രീകുമാര്‍ മേനോന്‍ ഈ തീരുമാനത്തെ അംഗീകരിക്കുകയായിരുന്നുവെന്നായിരുന്നു അന്നത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അത്തരത്തിലൊരു സംഭവമേ നടന്നിട്ടില്ലെന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. വാര്‍ത്താസമ്മേളനത്തിനിടയിലായിരുന്നു അദ്ദേഹത്തോട് ഇതേക്കുറിച്ച് ചോദിച്ചത്.

    നിര്‍മ്മാതാവും സംവിധായകനും തമ്മിലുള്ള പ്രശ്‌നം?

    നിര്‍മ്മാതാവും സംവിധായകനും തമ്മിലുള്ള പ്രശ്‌നം?

    നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂര്‍ സിനിമയില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തിയെന്നും സംവിധായകന്‍ ഇക്കാര്യത്തില്‍ വിയോജിപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നുവെന്നുമൊക്കെയായിരുന്നു അന്ന് പ്രചരിച്ചത്. എന്നാല്‍ അങ്ങനെയൊരു സംഭവവും അവിടെ നടന്നിട്ടില്ലെന്നും നിര്‍മ്മാതാവെന്ന നിലയില്‍ ആന്റണി നല്‍കിയ പിന്തുണയാണ് തന്നെ നയിച്ചതെന്നും വ്യക്തമാക്കി ശ്രീകുമാര്‍ മേനോന്‍ രംഗത്തുവന്നിരുന്നു. ഇപ്പോഴും അദ്ദേഹം അത് തന്നെയാണ് പറഞ്ഞത്.

    അദ്ദേഹത്തോട് ചോദിക്കൂ

    അദ്ദേഹത്തോട് ചോദിക്കൂ

    ജോജു ജോര്‍ജിനെ മുഖ്യ കഥാപാത്രമായി എം പത്മകുമാര്‍ ഒരുക്കിയ ജോസഫിന് മികച്ച പ്രതികരണവും സ്വീകാര്യതയുമായിരുന്നു ലഭിച്ചത്. ബിഗ് ബജറ്റോ സൂപ്പര്‍താരങ്ങളോ ഇല്ലാതെ സിനിമ വിജയിപ്പിക്കാമെന്ന് തെളിയിച്ച അദ്ദേഹം എന്തുകൊണ്ട് ഒടിയന്‍ മോശമാക്കി, ഒടിയനില്‍ പത്മകുമാറിന്‍രെ സാന്നിധ്യത്തെക്കുറിച്ച് വാചാലരാവുന്നവര്‍ക്ക് അദ്ദേഹത്തിനോട് തന്നെ ഇക്കാര്യം നേരിട്ട് ചോദിക്കാമെന്നും സംവിധായകന്‍ പറയുന്നു. ഇപ്പോഴും അദ്ദേഹമാണ് ഈ സിനിമ സംവിധാനം ചെയ്തതെന്ന് വിസ്വസിക്കുന്നവരുണ്ടെന്നും അദ്ദേഹം പറയുന്നു.

    ചിത്രങ്ങള്‍ പുറത്തുവിട്ട സംഭവം

    ചിത്രങ്ങള്‍ പുറത്തുവിട്ട സംഭവം

    സിനിമയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ പുറത്ത് പോകരുതെന്ന തരത്തില്‍ സംവിധായകന്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കഥയും സൂചനകളും സസ്‌പെന്‍സും അതീവ രഹസ്യമായി സൂക്ഷിക്കേണ്ടതിന്‍രെ ഭാഗമായാണ് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്. ഇതിന് പിന്നാലെയായാണ് സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടയില്‍ മറ്റൊരു സംവിധായകന്‍ ഇടപെടുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. ബോളിവുഡ് സിനിമയിലെ പ്രമുഖരെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാക്കാനുള്ള തീരുമാനത്തിലായിരുന്നു സംവിധായകന്‍. എന്നാല്‍ നിര്‍മ്മാതാവിനും മറ്റുള്ളവര്‍ക്കും ഇതില്‍ താല്‍പര്യമില്ലെന്നും പ്രചരിച്ചിരുന്നു. നൂറുകോടി ചിത്രമായ പുലിമുരുകനിലെ അണിയറപ്രവര്‍ത്തകരെ ഒടിയനുമായി സഹകരിപ്പിക്കാനായിരുന്നു നിര്‍മ്മാതാവിന്റെ താല്‍പര്യം. ഇത് പ്രകാരമാണ് ക്യാമറാമാനും സ്റ്റണ്ട് മാസ്റ്ററും എത്തിയത്.

    വിരലുകളിലെ ചലനം

    വിരലുകളിലെ ചലനം

    മോഹന്‍ലാലിന്റെ കൊച്ചിയിലെ വീട്ടില്‍ പോയാണ് കഥ പറഞ്ഞത്. സംവിധായകനും താനും കൂടിയായിരുന്നു അദ്ദേഹത്തെ കാണാനായി പോയത്. കണ്ണടച്ച് കഥ കേള്‍ക്കുന്നതിനിടയില്‍ മോഹന്‍ലാലിന്റെ വിരലുകള്‍ ചലിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ കൈവിരലുകളിലെ ചലനങ്ങളില്‍ നിന്നും അദ്ദേഹം ഒടിയനായി മാറിയെന്ന് മനസ്സിലായിരുന്നു. തിരക്കഥ കേട്ട് കുറച്ച് സമയം കഴിയുന്നതിന് മുന്‍പ് തന്നെ അത് സംഭവിച്ചിരുന്നു. അദ്ദേഹം ഒടിയനിലേക്ക് പരകായപ്രവേശം നടത്തുകയായിരുന്നുവെന്ന് മനസ്സിലാക്കിയതായും തിരക്കഥാകൃത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു.

    English summary
    VA Shrikumar Menon about Odiyan director controversy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X