twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹന്‍ലാലിന്റെ ഏറ്റവും വലിയ ചിത്രം! ഒടുവില്‍ എല്ലാം പോയ അവസ്ഥ, രണ്ടാംമൂഴം പ്രതിസന്ധിയില്‍ തന്നെ!!

    |

    പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ആദ്യ സിനിമയാണ് ഒടിയന്‍. മോഹന്‍ലാല്‍ നായകനായിട്ടെത്തിയ സിനിമയ്ക്ക് ശേഷം രണ്ടാമൂഴം നിര്‍മ്മിക്കാനായിരുന്നു പദ്ധതി. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ വിഎ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടായിരുന്നു പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ തിരക്കഥയുടെ പേരില്‍ സംവിധായകനും എംടിയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു.

    ഈ കേസില്‍ മധ്യസ്ഥനെ നിയോഗിക്കണമെന്ന സംവിധായകന്റെ ആവശ്യം കോടതി തള്ളിയിരിക്കുകയാണ്. കോഴിക്കോട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയായിരുന്നു എംടിയുടെ തിരക്കഥ ശ്രീകുമാര്‍ മേനോന് ഉപയോഗിക്കാനാകില്ലെന്ന് ഉത്തരവ് നിലനിര്‍ത്തിയത്. ഇതോടെ എംടിയുടെ തിരക്കഥയില്‍ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമ വരില്ലെന്നുള്ള കാര്യം വ്യക്തമായിരിക്കുകയാണ്.

    va-shrikumar-menon

    രണ്ടാംമൂഴം സിനിമയാക്കാന്‍ മൂന്ന് വര്‍ഷത്തെ കാലാവധിയായിരുന്നു നല്‍കിയത്. നാല് വര്‍ഷമായിട്ടും സിനിമയുടെ ചിത്രീകരണം പോലും തുടങ്ങാത്ത സാഹചര്യത്തിലാണ് സിനിമയുമായി മുന്നോട്ട് പോവാനില്ലെന്ന് കാണിച്ച് എംടി കേസ് നല്‍കിയത്. ഇതോടെ 1000 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കാനിരുന്ന നിര്‍മാതാവ് ബിആര്‍ ഷെട്ടി പിന്‍വാങ്ങുകയും ചെയ്തു. അതിനിടെയാണ് നിര്‍മാതാവ് എസ്‌കെ നാരായണനും ശ്രീകുമാര്‍ മേനോനും പുതിയ ധാരണാപത്രത്തില്‍ ഒപ്പിട്ടത്. എന്നാലിത് എംടിയുടെ സമ്മതത്തോടെയോ അറിവോടെയോ അല്ലെന്ന് എംടി വ്യക്തമാക്കിയിരുന്നു.

    ഇതിനിടെ യിരത്തി ഇരുന്നൂറു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന മഹാഭാരതം സിനിമയുടെ നിര്‍മ്മാണ കരാര്‍ സംവിധയകാന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ഡോ എസ് കെ നാരായണനും ചേര്‍ന്ന് ഇന്ന് ഒപ്പ് വച്ചതായി സാമൂഹ്യ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറഞ്ഞിരുന്നു. ഇതോടെ തകര്‍ക്കങ്ങളെല്ലാം ഒഴിഞ്ഞ് സിനിമ മുന്നോട്ട് പോവുമെന്നാണ് കരുതിയത്. രണ്ടാമൂഴം സിനിമയാക്കുന്ന കാര്യത്തില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി ധാരണയായിട്ടില്ലെന്നും പുതിയ നിര്‍മാതാവുമായി ചേര്‍ന്ന് എംടിയുടെ തിരക്കഥയില്‍ മഹാഭാരതം തുടങ്ങാന്‍ കരാറില്‍ ഒപ്പുവെച്ചുവെന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ വാദം തെറ്റാണെന്നും എംടി വാസുദേവന്‍ നായരുടെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു.

    English summary
    VA Shrikumar menon has not talk MT Vasudevan nair's Randamoozham script
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X