twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പിണറായി വിജയന്‍ ബയോപിക്ക് ചിത്രത്തിന്റെ സൂചന നല്‍കി ശ്രീകുമാര്‍ മേനോന്‍! നായകനായി മോഹന്‍ലാല്‍?

    By Midhun Raj
    |

    മുഖ്യമന്ത്രി പിണറായി വിജയന്റെ ബയോപിക്ക് ചിത്രം അണിയറയില്‍ ഒരുങ്ങുന്നതിന്റെ സൂചന നല്‍കി വിഎ ശ്രീകുമാര്‍ മേനോന്‍. സഖാവ് ഏകെജിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. മുന്‍പ് കോമ്രേഡ് എന്ന പേരില്‍ പിണറായിയുടെ കഥ പറയുന്ന ചിത്രത്തെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരുന്നു. ഇതിന്റെ ഫാന്‍മേഡ് പോസ്റ്ററുകളും വ്യാപകമായി പ്രചരിച്ചിരുന്നു.

    കുറച്ചുനാളുകളായി എകെജിയെക്കുറിച്ച് പഠിക്കുകയായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ശ്രീകുമാര്‍ മേനോന്‍ പറയുന്നു. എകെജി ഹീറോയാണ്. മുഖ്യമന്ത്രി ശ്രീ പിണറായി വിജയനടക്കം, എകെജിയുടെ പോരാട്ടങ്ങളേറ്റെടുത്തു സഖാക്കളായി മാറിയ അനേകം പോരാളികള്‍ ഇന്ന് കേരളത്തെ നയിക്കുന്നുണ്ടെന്നും ശ്രീകുമാര്‍ മേനോന്‍ തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. കോമ്രേഡ് എന്ന ഹാഷ്ടാഗോടു കൂടിയാണ് ശ്രീകുമാര്‍ മേനോന്റെ കുറിപ്പ് വന്നിരിക്കുന്നത്.

    mohanlal-va shrikumar-pinarayi vijayan

    ഒടിയന് പിന്നാലെ ശ്രീകുമാര്‍ മേനോന്‍ കോമ്രേഡ് എന്ന സിനിമയുടെ പണിപ്പുരയിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിണറായി വിജയന്റെ ജീവിതം ആസ്പദമാക്കിയുളള സിനിമയില്‍ മോഹന്‍ലാല്‍ മുഖ്യ കഥാപാത്രമാകുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

    വിഎ ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്

    കുറച്ചു നാളുകളായി ഒരു സിനിമയുടെ ആവശ്യത്തിലേക്കായി ഏകെജിയെ കുറിച്ച് പഠിക്കുകയായിരുന്നു. മലബാറിന്റെ രാഷ്ട്രീയ ചരിത്രം പഠിക്കുന്ന ഏതൊരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചും ഏകെജി രൂപപ്പെടുത്തിയ പോരാട്ട ശൈലിയുടെ ഉള്ളറിയുമ്പോള്‍ ആവേശഭരിതരാകും. ഏകെജിയെ അടുത്തറിഞ്ഞ് എനിക്കും ത്രില്ലടിച്ചു. ഏകെജി ഹീറോയാണ്. തുല്യത സ്വജീവിതത്തില്‍ പരിശീലിച്ച സഖാവാണ് അദ്ദേഹം. സ്‌നേഹമായിരുന്നു ആ പടത്തലവന്റെ മൂര്‍ച്ചയേറിയ ആയുധം. ഏകെജിയുടെ പോരാട്ടങ്ങളേറ്റെടുത്തു സഖാക്കളായി മാറിയ അനേകം പോരാളികള്‍ ഇന്ന് കേരളത്തെ നയിക്കുന്നു- മുഖ്യമന്ത്രി ശ്രീ പിണറായി വിജയനടക്കം.

    പാവങ്ങളുടെ പടത്തലവന്‍ എന്ന് സമൂഹം അദ്ദേഹത്തെ സ്നേഹത്തോടെ സംബോധന ചെയ്തു. ധീരനും സാഹസികനുമായിരുന്നു സഖാവ്. പാര്‍ട്ടിക്കു പോലും ചിലപ്പോഴൊക്കെ താക്കീത് ചെയ്യേണ്ടി വന്ന സാഹസികതകളുമുണ്ട് ആ ജീവിതത്തില്‍. തൊഴിലാളികളുടെ ദാരിദ്ര്യത്തിന് എതിരെയുള്ള പോരാട്ടമായാണ് ഇന്ത്യന്‍ കോഫി ഹൗസ് പോലുള്ള ആശയങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചത്. ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവ് ഏകെജിയാണെന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന ചരിത്രമാണ്. സഹജീവികളുടെ ഒപ്പം നിന്ന് അവരെ നയിച്ച അദ്ദേഹം കമ്യൂണിസ്റ്റുകള്‍ക്കു മാത്രമല്ല, പാവങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന എല്ലാവര്‍ക്കും മാതൃകയാണ്.

    വെറുതെ വഴിമുടക്ക് മാത്രമായി തീരുന്ന ഇക്കാലത്തെ ചില ജാഥകള്‍ കാണുമ്പോള്‍ കേരളത്തെ പുനരാവിഷ്‌ക്കരിച്ച പട്ടിണി ജാഥയും മലബാര്‍ ജാഥയും കര്‍ഷക ജാഥയുമെല്ലാം ഓര്‍ത്തു പോകും- നയിച്ചത് ഏകെജിയാണ്.

    ഇന്ന് ഏകെജിയുടെ ജന്മദിനമാണ്. ലാൽസലാം #കോമ്രേഡ്

    English summary
    VA Shrikumar Menon's Post About Comrade Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X