»   » കുടുംബ ജീവിതം തകര്‍ത്തത് ശ്രീകുമാറാണെന്ന് ദിലീപ്, മഞ്ജുവുമായ് ശ്രീകുമാറിനുള്ള ബന്ധം?

കുടുംബ ജീവിതം തകര്‍ത്തത് ശ്രീകുമാറാണെന്ന് ദിലീപ്, മഞ്ജുവുമായ് ശ്രീകുമാറിനുള്ള ബന്ധം?

By: Rohini
Subscribe to Filmibeat Malayalam

നടി ആക്രമിയ്ക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ദിലീപിന്റെ മൊഴിയെ തുടര്‍ന്നാണ് ശ്രീകുമാര്‍ മേനോനെ ചോദ്യം ചെയ്തത്. ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു വാര്യരുമായുള്ള ബന്ധത്തെ കിറിച്ചാണത്രെ പൊലീസ് സംവിധായകനോട് ചോദിച്ചത്.

സുഹൃത്തുക്കളെ കുറിച്ച് പരസ്യമായി പറയാന്‍ ഇഷ്ടപ്പെടുന്നില്ല എന്ന് മഞ്ജു വാര്യര്‍.. അതെന്താ ?

തന്റെ കുടുംബ ബന്ധം തകരാന്‍ കാരണം ശ്രീകുമാര്‍ മേനോന്‍ ആണെന്നും, ശ്രീകുമാര്‍ മേനോനും മഞ്ജുവും തമ്മില്‍ അടുപ്പത്തിലാണ് എന്നും ദിലീപ് പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ചപ്പോള്‍ മഞ്ജുവുമായുള്ള ബന്ധത്തെ കുറിച്ച് ശ്രീകുമാര്‍ വ്യക്തമാക്കി. മംഗളമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ശ്രീകുമാറിനെതിരെ ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ തന്നെ കുടുക്കാന്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്ന് ആദ്യം മുതല്‍ക്കേ ദിലീപ് ആരോപിച്ചിരുന്നു. ഈ ഗൂഢാലോചന മുംബൈ കേന്ദ്രീകരിച്ചാണ് അരങ്ങേറിയത് എന്ന ദിലീപിന്റെ ആരോപണം ശ്രീകുമാര്‍ മേനോനെ ലക്ഷ്യമിട്ടായിരുന്നുവെന്ന് മംഗളം പറയുന്നു.

രണ്ടര മണിക്കൂര്‍ ചോദ്യം

രണ്ട് മണിക്കൂറോളമാണ് ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി ശ്രീകുമാര്‍ മേനോനെ പോലീസ് ചോദ്യം ചെയ്തത്. ദിലീപിന്റെ ആദ്യഭാര്യയും നടിയുമായ മഞ്ജു വാര്യരുമായി എന്താണ് ബന്ധം എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് ചോദിച്ചറിഞ്ഞത്

മഞ്ജുവിന്റെ മടങ്ങിവരവ്

ദിലീപുമായുള്ള വേര്‍പിരിയലിന് ശേഷം മഞ്ജു വാര്യര്‍ക്ക് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ച് വരവിന് കളമൊരുക്കിയത് ശ്രീകുമാര്‍ മേനോന്‍ ആയിരുന്നു. ശ്രീകുമാര്‍ സംവിധാനം ചെയ്ത കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലൂടെ ആയിരുന്നു ആ തിരിച്ച് വരവ്.

പ്രൊഫഷണല്‍ ബന്ധം മാത്രം

എന്നാല്‍ മഞ്ജു വാര്യരുമായി തനിക്ക് പ്രൊഫഷണല്‍ ബന്ധം മാത്രമാണ് ഉള്ളത് എന്ന് ശ്രീകുമാര്‍ മേനോന്‍ വ്യക്തമാക്കി. മഞ്ജുവുമായി ചേര്‍ത്തുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സംവിധായകന്‍ പറഞ്ഞു.

എന്തിന് ദിലീപ്

ദിലീപിനെതിരെ നീങ്ങേണ്ട സാഹചര്യം തനിക്കില്ല. വിവാഹ മോചന സമയത്ത് മഞ്ജുവിന് താനടക്കമുള്ളവര്‍ മാനസിക പിന്തുണ നല്‍കിയിരുന്നു എന്നും മൊഴിയിലുണ്ടെന്ന് മംഗളം വാര്‍ത്തയില്‍ പറയുന്നു.

ദിലീപിന് സംശയം

മഞ്ജുവിനെ പിന്തുണച്ചതിനാലാണ് ദിലീപ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ശ്രീകുമാര്‍ മേനോന്‍ മൊഴി നല്‍കി. ദിലീപ് പോലീസിനോട് പറഞ്ഞ കാര്യങ്ങളെല്ലാം ദിലീപിന്റെ സംശയങ്ങള്‍ മാത്രമാണെന്നും ശ്രീകുമാര്‍ മൊഴി നല്‍കിയതായി മംഗളം പറയുന്നു.

Police questioned Siddique

ആരാണ് ശ്രീകുമാര്‍

പരസ്യചിത്ര മേഖലയില്‍ രാജ്യത്തെ തന്നെ ഏറ്റവും അറിയപ്പെടുന്ന സംവിധായകരില്‍ ഒരാളാണ് ശ്രീകുമാര്‍ മേനോന്‍. മലയാളി കൂടിയായ ശ്രീകുമാര്‍ മേനോന്‍ ഇപ്പോള്‍ സിനിമ രംഗത്തേക്കും കടന്നിരിക്കുകയാണ്.ശ്രീകുമാര്‍ സംവിധാനം ചെയ്യാന്‍ പോകുന്ന രണ്ട് സിനിമകളിലും മഞ്ജു വാര്യര്‍ അഭിനയിക്കുന്നുണ്ട്

English summary
VA Shrikumar Menon's statement on his relation with Manju Warrier

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam