രണ്ടാംമൂഴത്തിൽ മോഹൻലാൽ തന്നെ ! ലാലേട്ടനെ സാക്ഷിയാക്കി ശ്രീകുമാര്‍ മേനോന്റെ വെളിപ്പെടുത്തൽ
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു എംടിയുടെ നോവലിനെ ആസ്പദമാക്കി ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമായ രണ്ടാമൂഴം. ചിത്രം അനിശ്ചിതത്വത്തിലേയ്ക്ക് നീങ്ങുകയാണ്. ഇപ്പോഴിത ചിത്രത്തെ കുറിച്ചുള്ള മറ്റൊരു പ്രഖ്യാപനവുമായി ശ്രീകുമാർ മേനോൻ എത്തിയിരിക്കുകയാണ്.

രണ്ടാമൂഴത്തിൽ മോഹൻലാൽ തന്നെ നായികനാകുമെന്ന് ശ്രീകുമാർ മേനോൻ. ആശീര്‍വാദ് സിനിമാസിന്റെ മൂന്നു ചിത്രങ്ങളുടെ വിജയം ആഘോഷിക്കുന്ന ആശീര്‍വാദത്തോടെ ലാലേട്ടന്‍ എന്ന പരിപാടിയിലായിരുന്നു ലാലേട്ടന്റെ വെളിപ്പെടുത്തൽ. . ദൈവവും മോഹന്‍ലാലും കൂടെയുള്ളതുകൊണ്ട് ആ ചിത്രം ഉറപ്പായും സംഭവിക്കുമെന്നാണ് സംവിധായകന്‍ പറഞ്ഞു.
എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവല്‍ സിനിമയാക്കാന്‍ തീരുമാനിച്ചപ്പോള്‍ ആയിരം കോടി രൂപ മുടക്കി സിനിമ പൂര്‍ത്തിയാക്കാമെന്ന് സമ്മതിച്ച് ബി ആര്‍ ഷെട്ടി നിര്‍മ്മാതാവായി രംഗത്തു വരികയായിരുന്നു. പീന്നീട് അദ്ദേഹം പിന്‍മാറുകയായിരുന്നു. ഇത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. തുടര്‍ന്നാണ് അതേ മുതല്‍മുടക്കില്‍ ഡോ എസ് കെ നാരായണന്‍ സിനിമ നിർമ്മിക്കാൻ സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് എസ് കെ നാരായണനും നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.


Click it and Unblock the Notifications











