»   »  കാഴ്ച്ച തിരിച്ചു കിട്ടിയെന്ന വാര്‍ത്ത വ്യാജം; വൈക്കം വിജയലക്ഷ്മി!

കാഴ്ച്ച തിരിച്ചു കിട്ടിയെന്ന വാര്‍ത്ത വ്യാജം; വൈക്കം വിജയലക്ഷ്മി!

Posted By: Pratheeksha
Subscribe to Filmibeat Malayalam

ചികിത്സയിലൂടെ തനിക്ക് കാഴ്ച്ച തിരിച്ചു കിട്ടിയെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് ഗായിക വൈക്കം വിജയലക്ഷമി. ദിവസങ്ങളായി ചികിത്സയിലാണെന്നല്ലാതെ കാഴ്ച്ച തിരിച്ചു കിട്ടിയിട്ടില്ല.

ഇപ്പോള്‍ മരുന്ന് കഴിച്ചുകൊണ്ടിരിക്കുകയാണ്. താനും അച്ഛനും നടത്തിയ ഒരു പ്രസ്താവനയായിരിക്കാം തെറ്റിദ്ധരിക്കപ്പെട്ട് കാഴ്ച്ച കിട്ടി എന്ന രീതിയില്‍ പ്രചരിച്ചതെന്നവര്‍ പറയുന്നു.

മാധ്യമങ്ങള്‍ ആഘോഷിച്ച വാര്‍ത്ത

ഗായിക വൈക്കം വിജയലക്ഷ്മിക്ക് കാഴ്ച്ച തിരിച്ചു കിട്ടി എന്ന രീതിയിലായിരുന്നു ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്.

നേരിയ കാഴ്ച്ച ലഭിച്ചു തുടങ്ങി

ജന്‍മനാ കാഴ്ചയില്ലാത്ത വിജയലക്ഷ്മിക്ക് നേരിയ തോതില്‍ കാഴ്ച ലഭിച്ചു തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.വൈകാതെ തന്നെ പൂര്‍ണ്ണമായും കാഴ്ച തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് വിജയലക്ഷ്മിയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത് .

പ്രകാശം തിരിച്ചറിയാന്‍ കഴിയുന്നു

പ്രകാശം തിരിച്ചറിയാനും അടുത്തുള്ള വസ്തുക്കളെ നിഴല്‍ പോലെ കാണാനും ഗായികയ്ക്ക് കഴിയുന്നുണ്ടെന്നും പറഞ്ഞിരുന്നു.

വിജയലക്ഷ്മി പറയുന്നത്

കാഴ്ച്ച ലഭിക്കുന്നതിനായി കുറച്ചു നാളായി ഹോമിയോ ചികിത്സയിലാണ്. ആകെ നൂറു ഡോസാണ് മരുന്ന്. മാസം ഒരു ഡോസെന്ന രീതിയിലാണ് കഴിക്കുന്നത്. ഇപ്പോള്‍ 10 ഡോസ് കഴിഞ്ഞു.വിജയലക്ഷ്മി പറയുന്നു.

നേരിയ വെളിച്ചം തോന്നുന്നുണ്ട്

ട്യൂബ് ലൈറ്റിലേക്കും മറ്റും നോക്കുമ്പോള്‍ നേരിയ വെളിച്ചം തോന്നുന്നുണ്ട്. ഈ മാറ്റത്തെ കുറിച്ചാണ് താനും അച്ഛനും സൂചിപ്പിച്ചത്.

കാഴ്ച്ച കിട്ടി എന്ന മട്ടിലായി പിന്നീട് വാര്‍ത്ത

അച്ഛനും താനും പറഞ്ഞത് തെറ്റിദ്ധരിക്കപ്പെടുകയും തനിക്ക് കാഴ്ച്ച തിരിച്ചു കിട്ടി എന്ന രീതിയില്‍ വാര്‍ത്ത പ്രചരിക്കുകയുമായിരുന്നെന്നു വിജയലക്ഷ്മി പറയുന്നു.

ഒട്ടേറെ ഫോണ്‍ കോളുകള്‍ വന്നു

വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ കാഴ്ച്ച തിരിച്ചു കിട്ടിയോ എന്ന അന്വേഷണവുമായി ഒട്ടേറെ ഫോണ്‍ കോളുകളാണ് വരുന്നത്.

വിജയലക്ഷ്മിയുടെ അച്ഛന്റെ പ്രതികരണം

കാഴ്ച തിരികെ കിട്ടണം എന്നത് ഞങ്ങളുടെയെല്ലാവരുടെയും ആഗ്രഹമാണ്. അതിനു ശ്രമിക്കുന്നുണ്ട്. പക്ഷേ കാഴ്ച്ച തിരിച്ചു കിട്ടി എന്നു പറഞ്ഞിട്ടില്ല. അത്തരം പ്രചരണങ്ങള്‍ തങ്ങളെയും ചികിത്സിക്കുന്ന ഡോക്ടറേയും വിഷമത്തിലാക്കുന്നുവെന്ന് വിജയലക്ഷ്മിയുടെ അച്ഛന്‍ മുരളീധരന്‍ പറയുന്നു.

വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ

ആധികാരികത ഉറപ്പുവരുത്താതെ ഇത്തരത്തില്‍ പ്രചരണം നടത്തുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു

English summary
Vaikom Vijayalakshmi reacting against the falls news on she had got vision

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X