»   » വള്ളിയും തെറ്റി പുള്ളിയും തെറ്റി, ഗാനങ്ങള്‍ റിലീസ് ചെയ്തു

വള്ളിയും തെറ്റി പുള്ളിയും തെറ്റി, ഗാനങ്ങള്‍ റിലീസ് ചെയ്തു

Posted By:
Subscribe to Filmibeat Malayalam

കുഞ്ചാക്കോ ബോബനും ശ്യാമിലിയും കേന്ദ്ര കഥാപാത്രങ്ങളായി ഋഷി ശിവകുമാര്‍ സംവിധാനം ചെയ്യുന്ന വള്ളിയും തെറ്റി പുള്ളിയും തെറ്റി ചിത്രത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. സൂരജ് എസ് കുറുപ്പ് സംഗീത സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിലെ ആറ് ഗാനങ്ങളാണ് റിലീസ് ചെയ്തത്.

വിജയ് യേശുദാസ്, ഹരിചരണ്‍, വിനീത് ശ്രീനിവാസന്‍, വിധു പ്രതാപ്, സിത്താര, മഡോണ സെബാസ്റ്റിന്‍, സച്ചിന്‍ വാര്യര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നത്. മ്യൂസിക് 247 ആണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.


valleemthettipulleemthetti

നാട്ടിന്‍ പുറത്തെ ഒരു സാധരണകാരന്റെ പ്രണയവും ജീവിതവുമാണ് വള്ളിയും തെറ്റി പുള്ളിയും തെറ്റി. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ തിയേറ്ററുടമയുടെ വേഷത്തിലാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്.


മനോജ് കെ ജയന്‍, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, സുരേഷ് കുറുപ്പ്, സുരേഷ് കൃഷ്ണ, മുത്തു മണി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ ആസ്വദിക്കൂ...


English summary
Valleem thetti pulleem thetti song out.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam