»   » വള്ളിയും തെറ്റി പുള്ളിയും തെറ്റി; ചിത്രത്തിലെ ഡയലോഗ് സൂപ്പര്‍ഹിറ്റിലേക്ക്!!

വള്ളിയും തെറ്റി പുള്ളിയും തെറ്റി; ചിത്രത്തിലെ ഡയലോഗ് സൂപ്പര്‍ഹിറ്റിലേക്ക്!!

By: Sanviya
Subscribe to Filmibeat Malayalam


നവാഗതനായ ഋഷി ശിവകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് വള്ളിയും തെറ്റി പുള്ളിയും തെറ്റി. ചിത്രം മികച്ച പ്രതികരണങ്ങളോടെ മുന്നേറുമ്പോള്‍ ചിത്രത്തിലെ ഒരു ഡയലോഗ് സൂപ്പര്‍ഹിറ്റിലേക്ക്. ഏതൊരു പെണ്ണിന്റെയും ധൈര്യം ഒരു ആണ് തന്നെയാടാ.. ചങ്കുറപ്പുണ്ടോ നിനക്ക് അവളെ വിളിച്ചിറക്കി കൊണ്ടു വരാന്‍ എന്ന ഡയലോഗാണ് തിയേറ്ററുകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ കൈയ്യടി നേടിയത്.

ചിത്രത്തിലെ മുത്തു മണിയുടേതാണ് ഈ ഡയലോഗ്. കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന വിനയന്‍ എന്ന കഥാപാത്രത്തോടാണ് മുത്തുമണി ഈ ഡയലോഗ് പറയുന്നത്.

valleemthettipulleemthetti

90കളുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രം ശ്രീദേവി എന്ന തിയേറ്ററിനെയും ഉത്സവത്തെയും ആസ്പദമാക്കിയാണ് ചിത്രം. ശ്യാമിലിയാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായിക വേഷം അവതരിപ്പിച്ചത്. രഞ്ജി പണിക്കര്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അപ്പാച്ചു മൂവിസിന്റെ ബാനറില്‍ ഫൈസല്‍ ലത്തീഫ്, സജീവ് മീരാ സാഹിബ്, മുഹമ്മദ് നബീല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

English summary
Valleem Thetti Pulleem Thetti superhit dialogue.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam