»   »  മോളിവുഡ് അരങ്ങേറ്റത്തിന് വന്ദന

മോളിവുഡ് അരങ്ങേറ്റത്തിന് വന്ദന

Posted By:
Subscribe to Filmibeat Malayalam
Annayum Rasoolum
മോഡലിങ് രംഗത്തു നിന്ന് അഭിനയത്തിലേയ്ക്ക് കടന്നു വന്ന വന്ദന മോളിവുഡില്‍ അരങ്ങേറ്റം കുറിയ്ക്കാനുള്ള ഒരുക്കത്തിലാണ്. രാജീവ് രവിയുടെ അന്നയും റസൂലും എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലെത്തുക. ജൂലി എന്ന കഥാപാത്രമായാണ് നടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. റസൂലിന്റെ സുഹൃത്തിന്റെ കാമുകിയാണ് ജൂലി. അത്രമാത്രമേ ഈ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്താനാവൂ എന്ന നടി പറയുന്നു.

അന്നയും റസൂലും തീയേറ്ററുകളിലെത്തിയിട്ടില്ലെങ്കിലും തന്റെ രണ്ടാമത്തെ മോളിവുഡ് ചിത്രത്തിലും നടി ഒപ്പു വച്ചു കഴിഞ്ഞു. ഇനിയും രണ്ട് ചിത്രങ്ങളില്‍ നിന്നു കൂടി ഓഫര്‍ വന്നിട്ടുണ്ടെന്നും അവയുടെ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും നടി പറയുന്നു.

എന്നാല്‍ തന്റെ പഠനത്തെ ബാധിക്കാത്ത വിധം സിനിമ മുന്നോട്ടു കൊണ്ടുപോകണമെന്നാണ് വന്ദനയുടെ ആഗ്രഹം. അതുകൊണ്ടു തന്നെ പരീക്ഷയ്ക്ക് ശേഷം മാത്രമേ തന്റെ രണ്ടാമത്തെ മോളിവുഡ് ചിത്രത്തിന്റെ ഷൂങ്ങില്‍ പങ്കെടുക്കാന്‍ എത്തുകയുള്ളൂവെന്ന് ഒന്നാം വര്‍ഷ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വിദ്യാര്‍ഥിനി കൂടിയായ നടി പറയുന്നു.

English summary
Model-turned-actress Vandana is all set for her M'wood debut through Rajiv Ravi's Annayum Rasulum. "My character Julie is Rasool's friend's girlfriend. That's all I can say at the moment," says the actress

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam