»   » വാണി വിശ്വനാഥ് സിനിമയിലേക്ക് ഇല്ല! പക്ഷെ നടി റോജയെ തോല്‍പ്പിക്കാന്‍ ആന്ധ്രയിലേക്ക പോവുകയാണ്!

വാണി വിശ്വനാഥ് സിനിമയിലേക്ക് ഇല്ല! പക്ഷെ നടി റോജയെ തോല്‍പ്പിക്കാന്‍ ആന്ധ്രയിലേക്ക പോവുകയാണ്!

By: Teresa John
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ആക്ഷന്‍ നായികയായി തിളങ്ങി നിന്ന വാണി വിശ്വനാഥ് വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ശേഷം വാണി സിനിമയിലേക്ക് തിരിച്ച് വരുന്നത് കാത്തിരിക്കുന്ന ആരാധര്‍ക്ക് മുന്നില്‍ മറ്റൊരു വാര്‍ത്ത വന്നിരിക്കുകയാണ്. വാണി വിശ്വനാഥ് സിനിമയിലേക്കില്ല രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്നാണ്.

സെപ്റ്റംബര്‍ 1 നവ്യയുടെ പ്രിയപ്പെട്ട ദിവസം! അതിനെന്തിനാണ് ഈ കുട്ടി നവ്യയെ എടുത്തോണ്ട് നില്‍ക്കുന്നത്

എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിതികരണം ഒന്നും ഇനിയും വന്നിട്ടില്ല. തെലുങ്കില്‍ നിന്നും ഓണ്‍ലൈന്‍ മാധ്യമമാണ് വാര്‍ത്ത പുറത്ത് വിട്ടത്. റോജ എന്ന നടിയ്‌ക്കൊപ്പമാണ് വാണി മത്സരിക്കുന്നതെന്നും പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

വാണി വിശ്വനാഥ്

ഒരു കാലത്ത് സിനിമയില്‍ നിറഞ്ഞ് നിന്ന ആക്ഷന്‍ നായികയായിരുന്നു വാണി വിശ്വനാഥ്. മമ്മുട്ടിയ്ക്കും സുരേഷ് ഗോപിയ്ക്കുമൊപ്പം നിരവധി സിനിമകളിലഭിനയിച്ച വാണി വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

രാഷ്ട്രീയത്തിലേക്ക്

വാണി സിനിമയിലേക്ക് തിരിച്ചു വരുമെന്ന് കാത്തിരുന്നവര്‍ക്ക് മുന്നില്‍ വാണി വിശ്വനാഥ് രാഷ്ട്രീയത്തില്‍ മത്സരിക്കുന്നു എന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്.

തെലുങ്കില്‍ നിന്നും

വാണിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ഔദ്യോഗിക സ്ഥിതികരണം ഒന്നും ഇനിയും വന്നിട്ടില്ലെങ്കിലും വാര്‍ത്ത പുറത്ത് വിട്ടത് തെലുങ്കില്‍ നിന്നും പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായിരുന്നു.

റോജയ്ക്ക് എതിരാളി

തെലുങ്കു നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ റോജയ്ക്ക് എതിരായിട്ടാണ് വാണി മത്സരിക്കുന്നതെന്നും വാര്‍ത്തിയില്‍ പറയുന്നുണ്ട്.

അന്യഭാഷകളില്‍

തൊണ്ണൂറുകളില്‍ വാണി വിശ്വനാഥ് മലയാളത്തില്‍ മാത്രമല്ല തെലുങ്ക്, കന്നഡ എന്നിങ്ങനെ അന്യഭാഷകളിലും നടി സജീവമായിരുന്നു.

സിനിമ ഉപേക്ഷിച്ചു

നടന്‍ ബാബുരാജുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു വാണി വിശ്വനാഥ്. നല്ലൊരു കുടുംബിനിയായി തുടരുന്ന വാണി വീണ്ടും സിനിമയില്‍ സജീവമാവുന്നു എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

English summary
Vani Vishwanath to enter into Andhra Politics?
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam