»   » വാണി വിശ്വനാഥ് വീണ്ടും സിനിമയിലേക്കോ?

വാണി വിശ്വനാഥ് വീണ്ടും സിനിമയിലേക്കോ?

Posted By:
Subscribe to Filmibeat Malayalam

ഓര്‍മ്മയുണ്ടോ ഈ മുഖം? അങ്ങെനെയെന്നും മറക്കാന്‍ വഴിയില്ല മലയാളത്തിന്റെ ആണ്‍കുട്ടി ആയിരുന്നിലേ വാണി. ശക്തമായ സ്ത്രീ കഥാപാത്രങ്ങളെ അഭിനയിച്ചു ഫലിപ്പിക്കുന്നതില്‍ വാണിയെ വെല്ലാന്‍ ആകില്ല മക്കളെ.

മലയാളം, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലെല്ലാം തന്റെ അഭിനയ മികവ് തെളിയിച്ച നടിയാണ് വാണി. മലയാളത്തില്‍ അമ്പത്തിരണ്ടോളം സിനിമകള്‍ ചെയ്തിട്ടുണ്ട്. സിനിമയില്‍ തിളങ്ങി നിന്ന സമയത്താണ് ബാബുരാജ് എന്ന വില്ലനെ വിവാഹം ചെയ്യുന്നത്. പിന്നെ കുടുംബമായി കുട്ടികളായി നല്ലൊരു വീട്ടമ്മയായി.

baburaj-vaniviswanath

മക്കളുടെയും ബാബുവിന്റെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചക്കും തയ്യാറല്ല വാണി അതുകൊണ്ടു തന്നെയാണ് പെട്ടെന്നൊരു തിരിച്ചു വരവിന് ഒരുങ്ങാതിരുന്നത്. കുട്ടികളൊല്ലാം വളര്‍ന്നപ്പോള്‍ വാണിക്കും മോഹം അഭിനയിച്ചാലോ എന്ന്. എന്തിനും ഏതിനും സപോര്‍ട്ടായി ബാബുരാജ് കൂടെയുള്ളതാണ് വാണിയുടെ ധൈര്യം.

വാണിയപടെ തിരിച്ചപ വരവില്‍ ഏറെ സന്തോഷിക്കുന്നത് ബാബു രാജാണ്. മലയാളത്തിലും തെലുങ്കിലുമായാണ് പുതിയ വേഷങ്ങള്‍ ചെയ്യുന്നത്. മലയാളത്തില്‍ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് തിരിച്ചു വരവ്. അപ്പോള്‍ പിന്നെ മലയാളികള്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

English summary
vani viswanath coming back to malayalam film industry

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam