»   » മമ്മൂട്ടിയുടെ നായിക വീണ്ടും മലയാളത്തില്‍, സമുദ്രക്കനിയുടെ ആദ്യ സംവിധാന സംരംഭം!!

മമ്മൂട്ടിയുടെ നായിക വീണ്ടും മലയാളത്തില്‍, സമുദ്രക്കനിയുടെ ആദ്യ സംവിധാന സംരംഭം!!

By: Nihara
Subscribe to Filmibeat Malayalam

കസബയില്‍ മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ വരലക്ഷ്മി ശരത്കുമര്‍ വീണ്ടും മലയാള സിനിമയില്‍ അഭിനയിക്കുന്നു. സമുദ്രക്കനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആകാശ മിഠായി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയായാണ് വരലക്ഷ്മി വേഷമിടുന്നത്.

സമുദ്രക്കനി ഇതാദ്യമായാണ് ഒരു മലയാള സിനിമ സംവിധാനം ചെയ്യുന്നത്. അപ്പ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് ആകാശ മിഠായി. അഭിനയ മികവ് കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സമുദ്രക്കനിയുടെ സംവിധാന സംരംഭത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

രണ്ടാമത്തെ ചിത്രത്തില്‍ ജയറാമിനോടൊപ്പം

കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കുന്ന ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്നത് വരലക്ഷമിയാണ്. ജയറാമിന്റെ ആരാധികയായ താന്‍ ഏറെ എക്‌സൈറ്റഡ് ആണെന്ന് താരം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.

രണ്ടാമതൊന്നും ആലോചിച്ചില്ല

ചിത്രത്തില്‍ അഭിനയിക്കുന്നതിനായി രണ്ടാമതൊന്നും ആലോചിക്കാതെയാണ് താന്‍ സമ്മതം മൂളിയത്. കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ആദ്യം പറഞ്ഞിരുന്നില്ല. സമുദ്രക്കനിയുമായി ഒരുമിച്ച് ജോലി ചെയ്യാന്‍ കിട്ടുന്ന അവസരം സ്വീകരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.

മോഹന്‍ലാല്‍ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു

മോഹന്‍ലാല്‍ ചിത്രമായ ഒപ്പം, ശിക്കാറിലൂടെയാണ് സമുദ്രക്കനിയെ മലയാളി പ്രേക്ഷകര്‍ കണ്ടത്. തമിഴില്‍ നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത സമുദ്രക്കനി ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഒരുക്കുന്നത്.

English summary
varalaxmi sarathkumar has signed her second Mollywood film after playing the fierce role of Kamala, who runs a brothel in Kasaba. Her upcoming film, which will also mark Samuthirakani's debut directorial in Mollywood, will be a far cry from her first outing and she will essay a mellowed character.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam