»   » കസബ കണ്ട് തീരുമാനിച്ചു, വരലക്ഷ്മിയെ പുറത്താക്കിയതിന് പിന്നിലെ കാരണങ്ങള്‍ ഞെട്ടിപ്പിക്കുന്നത് !!

കസബ കണ്ട് തീരുമാനിച്ചു, വരലക്ഷ്മിയെ പുറത്താക്കിയതിന് പിന്നിലെ കാരണങ്ങള്‍ ഞെട്ടിപ്പിക്കുന്നത് !!

Posted By: Nihara
Subscribe to Filmibeat Malayalam

കസബയ്ക്ക് ശേഷം വരലക്ഷ്മി ശരത് കുമാറിന്റെ അടുത്ത മലയാള ചിത്രം ജയറാം സമുദ്രക്കനി ടീമിനൊപ്പമുള്ള ആകാശ മിഠായി ആണെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. സമുദ്രക്കനി ഇതാദ്യമായാണ് ഒരു മലയാള സിനിമ സംവിധാനം ചെയ്യുന്നത്. അപ്പ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പാണ് ആകാശ മിഠായി. അഭിനയ മികവ് കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സമുദ്രക്കനിയുടെ സംവിധാന സംരംഭത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. എന്നാല്‍ ചിത്രത്തില്‍ നിന്നും താരത്തെ പുറത്താക്കിയെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ജയറാമിന്റെ നായികയായി അഭിനയിക്കുന്നതിന്റെ സന്തോഷം ട്വിറ്ററിലൂടെ വരലക്ഷ്മി പങ്കുവെച്ചിരുന്നു. തമിഴില്‍ മികവു തെളിയിച്ചിട്ടുള്ള സമുദ്രക്കനിയുടെ ആദ്യ സംവിധാന സംരംഭത്തില്‍ നിന്നും വരലക്ഷ്മി പുറത്തേക്കെന്നുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത് . ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തു വന്നിട്ടുണ്ട്.

പുറത്താവാന്‍ കാരണം ??

ചിത്രീകരണം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞതിനു ശേഷമാണ് സിനിമയില്‍ നിന്നും പുറത്താക്കിയെന്നുള്ള വിവരം തനിക്ക് ലഭിച്ചതെന്നാണ് വരലക്ഷ്മി പറഞ്ഞത്. നിര്‍മ്മാതാക്കളുമായുള്ള തര്‍ക്കം കാരണമാണ് നടി പുറത്തായതെന്ന റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്.

ഞാന്‍ ആ സിനിമ ഉപേക്ഷിച്ചു

ഞാന്‍ ആ സിനിമയുടെ കരാര്‍ ഉപേക്ഷിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളുമായി ചില പ്രശ്‌നങ്ങളുണ്ടായി. ഞങ്ങള്‍ക്ക് ഒരുമിച്ച് പോകാന്‍ കഴിഞ്ഞില്ല. അവര്‍ പറയുന്ന നിബന്ധകളനുസരിച്ച് ജോലി ചെയ്യാന്‍ എനിക്കാവില്ലെന്നാണ് വരലക്ഷ്മി ട്വീറ്റ് ചെയ്തിട്ടുള്ളത്.

കസബ കണ്ടാണ് ക്ഷണിച്ചത്

അല്‍പ്പം വണ്ണമുള്ള ശരീരപ്രകൃതിയോടുകൂടിയ ഒരു നടിയെ ആയിരുന്നു ചിത്രത്തിലെ കഥാപാത്രമാവാന്‍ ആവശ്യം. ‘കസബ'യില്‍ വരലക്ഷ്മി അവതരിപ്പിച്ച കഥാപാത്രത്തെപ്പോലെ. പക്ഷേ ഇപ്പോള്‍ അവര്‍ ശരീരഭാരം വളരെ കുറച്ചു. സിനിമയിലെ കഥാപാത്രത്തിന് യോജിക്കുന്നില്ല ഇപ്പോള്‍. അതിനാല്‍ വരലക്ഷ്മിയുടെ സ്ഥാനത്ത് ഇനിയയെ നിശ്ചയിച്ചു.

ശരീരഭാരം കുറഞ്ഞതാണ് കാരണം

നടിയുമായി തര്‍ക്കമൊന്നുമില്ലെന്നും എന്നാല്‍ ശരീരഭാരം കുറഞ്ഞതാണ് കാരണമെന്ന് അവരോട് പറഞ്ഞില്ലെന്നുമാണ് നിര്‍മ്മാതാവായ സുബൈര്‍. 'പറയുന്നത് ഏതെങ്കിലും തരത്തില്‍ ഒരു അവഹേളനമാകരുതല്ലോ, അവര്‍ പേരെടുത്ത ഒരു നടിയല്ലേയെന്നും നിര്‍മ്മാതാവ് പറഞ്ഞു.

ഏറെ സന്തോഷത്തോടെ ഏറ്റെടുത്തു

ചിത്രത്തില്‍ അഭിനയിക്കുന്നതിനായി രണ്ടാമതൊന്നും ആലോചിക്കാതെയാണ് താന്‍ സമ്മതം മൂളിയത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ട് ഒരുക്കുന്ന ചിത്രത്തില്‍ ജയറാമിന്റെ ഭാര്യയുടെ വേഷം അവതരിപ്പിക്കുന്നതിനായാണ് വരലക്ഷമിയെ ക്ഷണിച്ചിരുന്നത്. കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ആദ്യം പറഞ്ഞിരുന്നില്ല. സമുദ്രക്കനിയുമായി ഒരുമിച്ച് ജോലി ചെയ്യാന്‍ കിട്ടുന്ന അവസരം സ്വീകരിക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.

രണ്ടുമാസത്തിന് ശേഷം കണ്ടപ്പോള്‍??

കഴിഞ്ഞ രണ്ട് മാസങ്ങളായി വരലക്ഷ്മിയെ ഞങ്ങളാരും നേരിട്ട് കണ്ടിട്ടില്ല. ഈ ചിത്രത്തിലേക്ക് തീരുമാനിക്കുമ്പോള്‍ കസബയിലെ അവരുടെ കഥാപാത്രമായിരുന്നു മനസില്‍. കൊച്ചിയില്‍ കഴിഞ്ഞദിവസം നടത്തിയ പൂജയുടെ സമയത്താണ് അവരെ നേരില്‍ കാണുന്നത്. രൂപമാറ്റത്തെക്കുറിച്ച് അപ്പോഴാണ് തങ്ങള്‍ അറിഞ്ഞതെന്നുമാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവായ സുബൈര്‍ പറയുന്നത്.

English summary
We had recently reported that Varalaxmi Sarathkumar had signed to play the female protagonist in Samuthirakani's debut directorial in Malayalam, Aakasha Mittayee. The actress herself told us she was "excited to work with both Samuthirakani and Jayaram" in the movie. However, we have now come to know that Varalaxmi is not part of the project anymore.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more