»   » കുഞ്ചാക്കോ ബോബന്റെ കൗട്ട ശിവന്‍ തിയറ്ററിലേക്ക്!!! ആ'ശങ്ക' തീരുമോ, പുതിയ പോസ്റ്റര്‍ പറയും കഥ!!!

കുഞ്ചാക്കോ ബോബന്റെ കൗട്ട ശിവന്‍ തിയറ്ററിലേക്ക്!!! ആ'ശങ്ക' തീരുമോ, പുതിയ പോസ്റ്റര്‍ പറയും കഥ!!!

By: Karthi
Subscribe to Filmibeat Malayalam

ചോക്ലേറ്റ് പയ്യന്‍ എന്ന ഇമേജില്‍ നിന്നും ശക്തമായ കഥാപാത്രങ്ങളിലേക്ക് വളര്‍ന്ന ഒരു കുഞ്ചാക്കോ ബോബനെയാണ് രണ്ടാം വരവില്‍ മലയാളി പ്രേക്ഷകര്‍ കണ്ടത്. ഇക്കുറി കെട്ടിലും മട്ടിലും വ്യത്യസ്ത പുലര്‍ത്തുന്ന ശക്തമായ ഒരു കഥാപാത്രവുമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. ദിലീപ് നായകനായ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന വര്‍ണ്യത്തില്‍ ആശങ്ക എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്റെ ശക്തമായ കഥാപാത്രം.

Varnyathil Aasanka

കൗട്ട ശിവന്‍ എന്ന കഥാപാത്രത്തെയാണ് ചാക്കോച്ചന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വളരെ പരുക്കനായ ഒരു ചട്ടമ്പി കഥാപാത്രമാണ് കൗട്ട ശിവന്‍. മുടി പറ്റെ വെട്ടി താടി നീട്ടിവളര്‍ത്തി മീശ പിരിച്ച ലുക്കിലാണ് ചാക്കോച്ചന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. രാമന്റെ ഏദന്‍ തോട്ടത്തിന് ശേഷം തിയറ്ററിലേക്ക്  എത്തുന്ന ചാക്കോച്ചന്‍ ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക. അത് താനല്ലയോ ഇത് എന്ന ടാഗ് ലൈനോടെയാണ് ചിത്രം പുറത്തിറങ്ങുന്നത്.

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ തന്റെ ഫേസ്ബുക്ക് പേജില്‍ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചു. ഓഗസ്റ്റില്‍ തിയറ്ററുകളിലെത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന ചിത്രം ഓഗസ്റ്റ് നാലിന് തിയറ്ററലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോഡ് ലിവിംഗ്സ്റ്റണ്‍ 7000 കണ്ടി എന്ന ചിത്രത്തിന് ശേഷം അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യുന്ന ദിവാന്‍ജി മൂല ഗ്രാന്‍ഡ് പിക്‌സ് ആണ് കുഞ്ചാക്കോ ബോബന്റേതായി റിലീസിനെത്താനിരിക്കുന്ന പുതിയ ചിത്രം.

English summary
Take each of Kunchacko Boban's roles this year and it will be difficult to find any similarity - be it in terms of characterisation or the looks of this character. For his current project, Varnyathil Aashaka... Athu Thaan Aleyo Ithu, the actor will be seen as a ruffian.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam