»   » ചാക്കോച്ചന്‍ ചിത്രങ്ങൾക്ക് ഇതെന്ത് പറ്റി..? മികച്ച അഭിപ്രായം നേടിയ ചിത്രങ്ങൾ തിയറ്ററില്‍ പതറുന്നു?

ചാക്കോച്ചന്‍ ചിത്രങ്ങൾക്ക് ഇതെന്ത് പറ്റി..? മികച്ച അഭിപ്രായം നേടിയ ചിത്രങ്ങൾ തിയറ്ററില്‍ പതറുന്നു?

By: Karthi
Subscribe to Filmibeat Malayalam

രണ്ടാം വരവില്‍ തന്റെ ചോക്ലേറ്റ് ഇമേജിനെ ഉടച്ച് വാര്‍ക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസിലേക്ക് ഇടം നേടിയ താരമാണ് കുഞ്ചാക്കോ ബോബന്‍. കഥാപാത്രത്തിന്റെ വലിപ്പമോ ഇമേജോ പരിഗണിക്കാതെ മികച്ച ചിത്രങ്ങളുടെ ഭാഗമാകാനും താരത്തിനായി. 

പ്രണയം ആസ്വദിക്കാന്‍ എന്ത് ചെയ്യണമെന്ന് മമ്മൂട്ടിയുടെ നായിക!!! താരത്തിന്റെ പ്രണയം ഇങ്ങനെയാണ്...

ഫീല്‍ ഗുഡ് സിനിമകള്‍ എന്ന വിഭാഗത്തില്‍ കുടുംബ പ്രക്ഷകര്‍ക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാവുന്ന ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബനില്‍ നിന്നും ഉണ്ടായിട്ടുള്ളത്. നായിക പ്രാധാന്യമുള്ള ചിത്രങ്ങളുടേയും ഭാഗമായി കുഞ്ചാക്കോ ബോബനെ കാണാനായി. ഒടുവില്‍ തിയറ്ററിലെത്തിയ കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളായ രാമന്റെ ഏദന്‍തോട്ടവും വര്‍ണ്യത്തില്‍ ആശങ്കയും മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളായിരുന്നു.

വര്‍ണ്യത്തില്‍ ആശങ്ക

കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററിലെത്തിയ കുഞ്ചാക്കോ ബോബന്‍ ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക. അത് താനല്ലയോ ഇത് എന്ന ആശങ്കയില്ലാതെ ടിക്കറ്റ് എടുക്കാന്‍ പറ്റിയ ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക എന്ന റിപ്പോര്‍ട്ടായിരുന്നു ചിത്രത്തേക്കുറിച്ച് പുറത്ത് വന്നത്.

ആദ്യദിന കളക്ഷന്‍

ചങ്ക്‌സ്, സര്‍വ്വോപരി പാലാക്കാരന്‍ എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് വര്‍ണ്യത്തില്‍ ആശങ്ക തിയറ്ററില്‍ എത്തിയത്. ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു വെള്ളിയാഴ്ച ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിച്ചത്. നൂറിലധികം തിയറ്ററില്‍ റിലീസ് ചെയ്ത ചിത്രം കേരളത്തില്‍ നിന്ന് മാത്രം ആദ്യ ദിനം നേടിയത് 52 ലക്ഷം രൂപയാണ്.

മൂന്നാം ദിനം

വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് തിയറ്ററിലെത്തിയ ചിത്രത്തിന് ആദ്യ ദിനത്തില്‍ നേടിയ അതേ കളക്ഷന്‍ നിലനിര്‍ത്താനേ ചിത്രത്തിന് പിന്നീടുള്ള ദിവസങ്ങളിലും സാധിച്ചൊള്ളു. മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 1.48 കോടി രൂപയാണ്.

രാമന്റെ ഏദന്‍തോട്ടവും

മികച്ച ചിത്രമെന്ന് അഭിപ്രായം നേടിയ ചിത്രമാണ് കുഞ്ചാക്കോ ബോബന്‍ നായകനായി എത്തിയ രാമന്റെ ഏദന്‍തോട്ടം. എന്നാല്‍ ചിത്രത്തിന് ഈ അഭിപ്രായത്തിന് പ്രേക്ഷകരെ തിയറ്ററില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ് ചിത്രത്തിന് തിയറ്ററില്‍ നിന്നും ലഭിച്ച കളക്ഷന്‍ തെളിയിക്കുന്നത്. അതേ അവസ്ഥ തന്നെയാണ് വര്‍ണ്യത്തില്‍ ആശങ്കയ്ക്കും സംഭവിക്കുന്നത്.

കൗട്ട ശിവന്‍

കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമെന്നാണ് വര്‍ണ്യത്തില്‍ ആശങ്കയിലെ കൗട്ട ശിവന്‍ അറിയപ്പെടുന്നത്. ചാക്കോച്ചനെ ഏറ്റവും വൃത്തികെട്ടവനായിട്ടാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് സംവിധായകനായ സിദ്ധാര്‍ത്ഥ് ഭരതനും പറയുന്നത്.

സിദ്ധാര്‍ത്ഥ് ഭരതന്‍

ദിലീപ് നായകനായി എത്തിയ ചന്ദ്രേട്ടന്‍ എവിടെയാ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക. രണ്ട് വര്‍ഷത്തിന് ശേഷം സിദ്ധാര്‍ത്ഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വര്‍ണ്യത്തില്‍ ആശങ്ക.

English summary
Varnyathi Aasanka three days kerala box office collection is 1.48 crores.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam