»   » സാരിയില്‍ ഇത്രയും ഗ്ലാമറാകാമോ... തെലുങ്കില്‍ എത്തിയപ്പോള്‍ സായി പല്ലവിക്ക് വന്ന മാറ്റം.. കാണൂ

സാരിയില്‍ ഇത്രയും ഗ്ലാമറാകാമോ... തെലുങ്കില്‍ എത്തിയപ്പോള്‍ സായി പല്ലവിക്ക് വന്ന മാറ്റം.. കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

പ്രേമം, കലി എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സായി പല്ലവി. രണ്ട് ചിത്രങ്ങള്‍ മലയാളത്തില്‍ ചെയ്ത ശേഷം സായി വീണ്ടും തന്റെ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കാന്‍ പോയിരുന്നു. പഠനം പൂര്‍ത്തിയാക്കി സായി പല്ലവി തിരിച്ചെത്തുന്നത് തെലുങ്ക് ചിത്രത്തിലൂടെയാണ്.

ആഹ.. മലര്‍മിസ്സിന് മലയാളം മാത്രമേ അറിയാതെയുള്ളൂ.. തെലുങ്കില്‍ അസ്സല്‍ ഡബ്ബിങ്.. കാണൂ

സായി നായികയായിതെത്തുന്ന ഫിദ എന്ന തെലുങ്ക് ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. മലയാളത്തില്‍ എന്ന പോലെ തെലുങ്കില്‍ എത്തിയപ്പോഴും സായി പല്ലവിയുടെ മുഖക്കുരു മറച്ചു വച്ചിട്ടില്ല. തന്റെ ശബ്ദത്തില്‍ തന്നെയാണ് സിനിമയില്‍ ഡബ്ബ് ചെയ്യുന്നതതും. അഴിച്ചിട്ട മുടിയും അങ്ങനെ തന്നെ.. ഡാന്‍സും ഉണ്ട്. പക്ഷെ ഒരേ ഒരു മാറ്റം മാത്രം സായിയ്ക്ക് ട്രെയിലറില്‍ കാണുന്നു.

fidaa

മലയാളത്തിലും സാരിയിലാണ് സായി പല്ലവി കൂടുതല്‍ എത്തിയത്. ഫിദയില്‍ ധാവണിയും സാരിയും തന്നെയാണ് ധരിക്കുന്നത്. എന്നാല്‍ അതല്‍പം ഗ്ലാമറായി എന്ന് മാത്രം. ഒരുമിനിട്ട് 39 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ മലയാളികളെ ആകര്‍ഷിച്ചത് സായിപല്ലവി തന്നെയാണ്.

തെലുങ്ക് പെണ്‍കുട്ടിയുമായി പ്രണയത്തിലാകുന്ന പ്രവാസിയുടെ കഥയാണ് ഫിദ എന്ന ചിത്രം. വരുണ്‍ തേജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശേഖര്‍ കമലുവാണ്. ജൂലൈ 21 ന് ചിത്രം റിലീസ് ചെയ്യും. തിരക്കഥ ഒരുപാട് ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഫിദ ചെയ്യുന്നത് എന്ന് സായി പല്ലവി പറഞ്ഞിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണാം...

English summary
Varun Tej's Fidaa Theatrical Trailer Released

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam