»   »  ദുല്‍ക്കറിനു തുര്‍ക്കിയിലെ ആരാധികമാര്‍ നല്‍കിയ സമ്മാനമെന്തെന്നോ... വീഡിയോ

ദുല്‍ക്കറിനു തുര്‍ക്കിയിലെ ആരാധികമാര്‍ നല്‍കിയ സമ്മാനമെന്തെന്നോ... വീഡിയോ

By: Pratheeksha
Subscribe to Filmibeat Malayalam

നടന്‍ ദുല്‍ക്കര്‍ സല്‍മാന് കേരളത്തില്‍ മാത്രമല്ല അങ്ങ് തുര്‍ക്കിയില്‍ വരെ ആരാധികമാരുണ്ട്. ആരാധികമാരുടെ സ്‌നേഹ പ്രകടനങ്ങള്‍കൊണ്ട് നടന്മാര്‍ പലപ്പോഴും പൊറുതി മുട്ടാറുണ്ടെങ്കിലും തുര്‍ക്കിയിലെ ആരാധികമാര്‍ നടനു സമ്മാനമായി ഒരു വീഡിയോ യു ട്യൂബില്‍ പോസ്റ്റു ചെയ്യുകമാത്രമാണ് ചെയ്തത്.

നാല് യുവതികളാണ് ദുല്‍ ഖര്‍ ഫാന്‍സ് തുര്‍ക്കി എന്ന യൂട്യൂബ് പേജില്‍ ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ വീഡിയോയെ കുറിച്ച് ദുല്‍ഖര്‍ തന്റെ ട്വിറ്റര്‍ പേജിലും സൂചിപ്പിച്ചിട്ടുണ്ട്. ദുല്‍ക്കറിനോടുള്ള ആരാധനകൊണ്ടാണ് തങ്ങള്‍ വീഡിയോ പോസ്റ്റു ചെയ്തിരിക്കുന്നതെന്നാണ് ഇവര്‍ പറയുന്നത്.

Read more: മകനായി ജയലളിതയുടെ മടിയിലിരുന്ന ആ നിമിഷം ഇപ്പോഴും മനസ്സിലുണ്ടെന്ന് നടി ശ്രീദേവി

dul-12-148154

തുര്‍ക്കി സന്ദര്‍ശിക്കാന്‍ ഇവര്‍ ദുല്‍ഖറിനെ ക്ഷണിക്കുന്നുമുണ്ട്. ദുല്‍ഖറിന് ഒരു സമ്മാനം അയച്ചുകൊടുക്കാന്‍ പരിപാടിയുണ്ടെന്നാണ് ഇവരില്‍ ഒരാള്‍ പറയുന്നത്. ദുല്‍ക്കറിന്റെ കലി ,ചാര്‍ലി തുടങ്ങിയ ചിത്രങ്ങള്‍ തങ്ങള്‍ക്കിഷ്ടപ്പെട്ടുവെന്നും ആരാധികമാര്‍ പറയുന്നു.
English summary
vdulquer salman's turkish fans you tube video
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam