»   » ശിങ്കാരവേലന്റെ നായികയായി വേദിക മലയാളത്തിലേക്ക്

ശിങ്കാരവേലന്റെ നായികയായി വേദിക മലയാളത്തിലേക്ക്

Posted By:
Subscribe to Filmibeat Malayalam

ഓണത്തിന് പുറത്തിറങ്ങാനിരിക്കുന്ന ദിലീപിന്റെ 'ശിങ്കാരവേലന്‍' എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ താരം വേദിക ആദ്യമായി മലയാളത്തിലെത്തുന്നു. ദിലീപ് മുഴുനീള പെണ്‍ വേഷത്തിലഭിനയിച്ച മായാമോഹിനിയുടെ അണിയറക്കാര്‍ ഒരുമിക്കുന്ന ചിത്രമാണ് ശിങ്കാരവേലന്‍. സിബി കെ തോമസ്, ഉദയകൃഷ്ണ ടീമിന്റെ തിരക്കഥയില്‍ ജോസ് തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സമ്പത്തും പ്രതാപവുമുള്ള തറവാട്ടിലെ പെണ്‍കുട്ടിയായാണ് വേദിക ചിത്രത്തിലെത്തുന്നത്. രാധാ എന്നാണ് കഥാപാത്രത്തിന്റെ പേര്. ഇവളുടെ വിവാഹവുമായി ബന്ധപ്പെട്ട് അപ്രതീക്ഷിതമായി പലതും തറവാട്ടില്‍ സംഭവിക്കുന്നു.

2013ല്‍ പുറത്തിറങ്ങിയ ബാലയുടെ 'പരദേശി'യാണ് വേദികയുടെ ഹിറ്റ് ചിത്രം. അങ്കമ്മ എന്ന നായികകഥാപാത്രത്തിലെത്തിയ പരദേശി ചിത്രത്തിലെ അഭിനയത്തിന് വിമര്‍ശകരുടെ പ്രശംസ പോലും വേദികയെ തേടിയെത്തി. 2006ല്‍ അര്‍ജുന്റെ നായികയായി മദ്രാസി എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് കടന്നു വന്ന വേദിക പിന്നീട് തമിഴിലും കന്നടയിലും തെലുങ്കിലും ഹിന്ദിയിനും അഭിനയിച്ചു.

ശിങ്കാരവേലന്റെ നായികയായി വേദിക

1988 ല്‍ മഹാരാഷ്ട്രയിലെ സോളാപൂരിലാണ് ജനിച്ചത്

ശിങ്കാരവേലന്റെ നായികയായി വേദിക

2006ലാണ് വെള്ളിത്തരയിലേക്കെത്തിയത്.

ശിങ്കാരവേലന്റെ നായികയായി വേദിക

അര്‍ജുന്റെ നായികയായി മദ്രാസി എന്ന തമിഴ് ചിത്രത്തിലൂടെയാണ് തുടക്കം.

ശിങ്കാരവേലന്റെ നായികയായി വേദിക

2013ല്‍ പുറത്തിറങ്ങിയ പരദേശിയാണ് ദേവികയുടെ ഹിറ്റ് ചിത്രം

ശിങ്കാരവേലന്റെ നായികയായി വേദിക

അങ്കമ്മ എന്ന നായികകഥാപാത്രത്തിലെത്തിയ പരദേശി ചിത്രത്തിലെ അഭിനയത്തിന് വിമര്‍ശകരുടെ പ്രശംസ പോലും വേദികയെ തേടിയെത്തി.

ശിങ്കാരവേലന്റെ നായികയായി വേദിക

തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.

ശിങ്കാരവേലന്റെ നായികയായി വേദിക

ദിലീപിന്റെ നായികയായെത്തുന്ന ശിങ്കാരവേലന്‍ ദേവികയുടെ ആദ്യ മലയാള ചിത്രമാണ്.

English summary
Tamil-Telugu actress Vedhika debut in malayalam, Dileep's Jose Thomas directed film Singaravelan 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam