»   » ദിലീപിനൊപ്പം വേദിക ക്യാമറയ്ക്ക് പിന്നില്‍

ദിലീപിനൊപ്പം വേദിക ക്യാമറയ്ക്ക് പിന്നില്‍

By: Sanviya
Subscribe to Filmibeat Malayalam

അതെ, ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍ വേദിക ക്യാമറയ്ക്ക് പിന്നില്‍ നില്‍ക്കും. ദിലീപിന്റെ നായികയായ വേദികയ്ക്ക് ഒരു ഫോട്ടോ ഗ്രാഫറിന്റെ വേഷമാണ് ചിത്രത്തില്‍. രാധിക എന്നാണ് വേദികയുടെ കഥാപാത്രത്തിന്റെ പേര്.

ക്യാമറയെ കുറിച്ചും ഫോട്ടോഗ്രാഫിയെ കുറിച്ചും വലിയ അറിവില്ലായിരുന്നു. എന്നാല്‍ ചിത്രത്തിന് വേണ്ടി ക്യാമറ ഓപ്പറേറ്റ് ചെയ്യുന്നത് നിര്‍ബന്ധമായി പഠിക്കേണ്ടി വന്നു. ഇപ്പോള്‍ ക്യാമറ കിട്ടിയാല്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മനസിലായെന്നും വേദിക പറയുന്നു.

vedhika

ദിലീപ് നായകനായ ശൃംഗാര വേലന്‍ എന്ന ചിത്രത്തില്‍ നായികയായി എത്തിയ വേദികയുടെ നാലാമത്തെ ചിത്രമാണ് വെല്‍കം ടൂ സെന്‍ട്രല്‍ ജയില്‍. വീണ്ടും ദിലീപിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടന്നും നടി വേദിക പറയുന്നു.

സുന്ദര്‍ ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജി പണിക്കര്‍, കലാഭവന്‍ ഹനീഫ്, കൈലേഷ്, സുരാജ് വെഞ്ഞാറമൂട്, തസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. സല്ലാപം, കുടമാറ്റം, വര്‍ണകാഴ്ചകള്‍, കുബേരന്‍ എന്നീ ചിത്രങ്ങളില്‍ ദിലീപും സുന്ദര്‍ദാസും ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്.

-
-
-
-
-
English summary
Vedhika turns photographer for her next.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam