twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മതവികാരം വ്രണപ്പെട്ടു, 'വെടിവഴിപാടി'ന് വിലക്ക്

    By Aswathi
    |

    പേരില്‍ തന്നെ വ്യത്യസ്തത കൊണ്ടുവന്ന് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് വെടിവഴിപാട്. എന്നാല്‍ ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചു. നവാഗതനായ ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത ചിത്രം മത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ചാണ് വിലക്ക്. ഡിസംബര്‍ ആദ്യം വരാം റിലീസ് ചെയ്യാനിരിക്കെ ഇങ്ങനൊരു വിലക്ക് അപ്രതീക്ഷിതമാണ്.

    മുരളി ഗോപിയും ഇന്ദ്രജിത്തും മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ പ്രമേയം തിരുവനന്തപുരം നഗരത്തില്‍ പൊങ്കാലയുടെ തിരക്കിനിടെ നടക്കുന്ന ചില സംഭവങ്ങളാണ്. തിരക്കിനിടയില്‍ ആരും അറിയാതെ പോകുന്ന, അറിഞ്ഞാലും ശ്രദ്ധിക്കാതെ പോകുന്ന ചില സംഭവങ്ങള്‍ നര്‍മ്മം കലര്‍ത്തി ആവിഷ്‌കരിക്കുകയാണ് ഈ ചിത്രത്തില്‍. സിനിമ കണ്ട അഞ്ചംഗ സമിതി ഇതില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങളുണ്ടെന്ന് പറഞ്ഞ് നിഷേധിക്കുകയായിരുന്നു.

    Vedivazhipadu

    സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അദ്ധ്യക്ഷനായ സമിതിക്കു മിന്നിലാണ് പ്രദര്‍ശനാനുമതി തേടി ചിത്രം സമര്‍പ്പിച്ചത്. സദാചര വാദികള്‍ പൊറുക്കുക എന്ന ടാഗോടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ പോസ്റ്ററും ട്രയലറും തന്നെ ശ്രദ്ധനേടയിരുന്നു.

    സെന്‍സര്‍ബോര്‍ഡ് നടപടി ജനാധിപത്യവിരുദ്ധമാണെന്ന് നടന്‍ മുരളി ഗോപി ആരോപിച്ചു. ഇന്ദ്രജിത്തിനെയും മുരളി ഗോപിയെയും കൂടാതെ സൈജു കുറുപ്പ്, ദിനേശ് പണിക്കര്‍, ശ്രീജിത്ത് രവി, ഇന്ദ്രന്‍സ്, അനുശ്രീ, മൈഥിലി, അനുമോള്‍ എന്നിവരും ചിത്രത്തിലഭിനയിക്കുന്നുണ്ട്. കര്‍മയൂഖ് ഫിലീംസിന്റെ ബാനറില്‍ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

    സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അദ്ധ്യക്ഷനായ പത്തംഗ സമിതിയായ റിവൈസിഗ് കമ്മിറ്റിയില്‍ അപേക്ഷ നല്‍കാനാണ് സംവിധായതകന്റെ തീരുമാനം. കമ്മിറ്റി അനുമതിച്ചാല്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

    English summary
    The much-hyped Malayalam movie Vedivazhipadu, which was earlier slated to get a November release, has landed in trouble after the Censor Board rejected the movie for censorship.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X