»   » പൊങ്കാലയ്ക്കിടയിലെ സംഭവങ്ങളുമായി വെടിവഴിപാട്

പൊങ്കാലയ്ക്കിടയിലെ സംഭവങ്ങളുമായി വെടിവഴിപാട്

Posted By:
Subscribe to Filmibeat Malayalam

കേള്‍ക്കുമ്പോള്‍ത്തന്നെ ആരിലും ഒരു അമ്പരപ്പുണ്ടാക്കുന്ന പേരാണ് നവാഗതനായ ശംഭു പുരുഷോത്തമന്‍ തന്റെ ചിത്രത്തിനിട്ടത്. വെടിവഴിപാട് എന്ന് കേള്‍ക്കുമ്പോള്‍ത്തന്നെ ഇങ്ങനെയും ഒരു സിനിമാപ്പേരോയെന്ന് ആലോചിച്ച് പോകാത്തവരുണ്ടാകില്ല. തിരുവനന്തപുരം നഗരത്തില്‍ പൊങ്കാലയുടെ തിരക്കിനിടെ നടക്കുന്ന ചില സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

തിരക്കിനിടയില്‍ ആരും അറിയാതെ പോകുന്ന അറിഞ്ഞാലും ശ്രദ്ധിക്കാതെ പോകുന്ന ചില സംഭവങ്ങള്‍ നര്‍മ്മം കലര്‍ത്തി ആവിഷ്‌കരിക്കുകയാണ് ഈ ചിത്രത്തില്‍. ശംഭു പുരുഷോത്തമന്റേത് തന്നെയാണ് ചിത്രത്തിന്റെ കഥ. ചിത്രത്തില്‍ മുരളി ഗോപി, ഇന്ദ്രജിത്ത്, ശ്രീജിത്ത് രവി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

പൊങ്കാലയ്ക്കിടയിലെ സംഭവങ്ങളുമായി വെടിവഴിപാട്

പൊങ്കാലയുടെ തിരക്കിനിടെ നടക്കുന്ന നന്മയും തിന്മയും നിറഞ്ഞ സംഭവങ്ങള്‍ നര്‍മ്മത്തിന്റെ മേമ്പൊടുമായി അവതരിപ്പിക്കുകയാണ് ചിത്രത്തില്‍.

പൊങ്കാലയ്ക്കിടയിലെ സംഭവങ്ങളുമായി വെടിവഴിപാട്


അടുത്തിടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ് നിര്‍മ്മാതാവാകുന്ന ചിത്രം കൂടിയാണിത്.

പൊങ്കാലയ്ക്കിടയിലെ സംഭവങ്ങളുമായി വെടിവഴിപാട്

ഇന്ദ്രജിത്ത് മുരളി ഗോപി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം ശ്രീജിത്ത് രവിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ജോസഫ് എന്ന കഥാപാത്രമായിട്ടാണ് ഇന്ദ്രജിത്ത് എത്തുന്നത്.

പൊങ്കാലയ്ക്കിടയിലെ സംഭവങ്ങളുമായി വെടിവഴിപാട്

മൈഥിലിയും അനുശ്രീയും അനുമോളുമാണ് ചിത്രത്തില്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പൊങ്കാലയ്ക്കിടയിലെ സംഭവങ്ങളുമായി വെടിവഴിപാട്

അടുത്തവര്‍ഷം ആദ്യം ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറക്കാര്‍ പറയുന്നത്. കര്‍മയുഗ് ഫിലിംസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്.

English summary
Shoot of Vedivazhipadu, the maiden production venture of director Arun Kumar Aravind started on July 6 in Trivandrum.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam