»   » മിനിറ്റില്‍ 137 ചുംബനം വീണ റെക്കോര്‍ഡിട്ടു

മിനിറ്റില്‍ 137 ചുംബനം വീണ റെക്കോര്‍ഡിട്ടു

Posted By: Staff
Subscribe to Filmibeat Malayalam
പാകിസ്താന്‍കാരിയായ വിവാദനടി വീണ മാലിക് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു.ഇത്തവണ ഒരു ലോകറെക്കോര്‍ഡാണ് വീണയെ പോപ്പുലറാക്കിയിരിക്കുന്നത്. ഒറ്റമിനിറ്റില്‍ 137 ചുംബനങ്ങള്‍സ്വീകരിച്ചുകൊണ്ടാണ് വീണ ലോകറെക്കോര്‍ഡ് ഇട്ടിരിക്കുന്നത്. ദി സിറ്റി ദാറ്റ്‌സ് നെവര്‍ സ്ലീപ്‌സ് എന്ന പുതിയ ചിത്രത്തിന്റെ പേരിലാണ് തന്റെ ഈ റെക്കോര്‍ഡെന്നാണ് വീണ പറയുന്നത്.

റെക്കോര്‍ഡ് വാര്‍ത്തകേള്‍ക്കുന്നവരില്‍ വീണയുടെ ചുണ്ടിലാണോ 137 പുരുഷന്മാരും ചുംബിച്ചതെന്ന് സംശയം ഉയരുക സ്വാഭാവികം. പക്ഷേ ചുണ്ടിലല്ല, വീണയുടെ കയ്യിലാണ് ചുംബനങ്ങള്‍ നിരന്നത്. ഞാനൊരു നടിയാണ്, ഞാനിതെല്ലാം ചെയ്യുന്നത് പ്രശസ്തിയ്ക്കുവേണ്ടിയാണെന്ന് നിങ്ങള്‍ പറഞ്ഞാല്‍ ഞാനത് ശരിവെയ്ക്കും. പുതിയ ചിത്രത്തിന് പ്രശസ്തി ആവശ്യമാണ്- വീണ പറയുന്നു. 108 ചുംബനങ്ങളുടെ റെക്കോര്‍ഡുണ്ടായിരുന്ന സല്‍മാന്‍ ഖാനെ പിന്തള്ളിയാണ് വീണയിപ്പോള്‍ 137 ചുംബനങ്ങളുടെ റെക്കോര്‍ഡ് ഇട്ടിരിക്കുന്നത്.

പുതിയ ചിത്രത്തിനായി ഇത്തരത്തിലുള്ള 20 റെക്കോര്‍ഡുകള്‍ ഭേദിക്കണമെന്നാണ് ഞങ്ങളുടെ തീരുമാനം, അത് അതില്‍ ഒന്നുമാത്രമാണ്. വീണയുടെ ജന്മദിനമായ ഫെബ്രുവര 26നായിരുന്നു ഈ ചുംബനറെക്കോര്‍ഡിടല്‍ നടന്നത്. ചാനല്‍ പരിപാടിയിലൂടെ തിരഞ്ഞെടുക്കപ്പെട്ട പുരുഷന്മാരാണ് വീണയെ ചുംബിച്ചത്.

ബോളിവുഡ് നടന്മാരില്‍ ആരെ ചുംബിക്കാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോള്‍ സ്‌ക്രീനില്‍ചുംബിയ്ക്കാന്‍ ഇഷ്ടമില്ലാത്ത സല്‍മാന്‍ ഖാനെ ചുംബിക്കാനാണ് തനിക്കിഷ്ടമെന്നായിരുന്നു വീണയുടെ മറുപടി. സ്‌ക്രീനില്‍ സല്‍മാനെ ചുംബിക്കാന്‍ കഴിഞ്ഞാല്‍ അത് മനോഹരമായിരിക്കുമെന്നാണ് വീണ പറയുന്നത്. 2011ല്‍ ഒരു ടിവി റിയാലിറ്റി ഷോയ്ക്കിടെയാണ് സല്‍മാന്‍ ഖാന്‍ മിനിറ്റില്‍ 108 ചുംബനങ്ങള്‍ സ്വീകരിച്ചുകൊണ്ട് റെക്കോര്‍ഡിട്ടത്.

English summary
Controversial Pakistani actress Veena Malik has entered the Guinness World Records by receiving 137 kisses on her hand in one minute. She admits it is for the sake of her upcoming film The City That Never Sleeps.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam