»   » ചിലവേറിയ ചിത്രം, വീരത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍!

ചിലവേറിയ ചിത്രം, വീരത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍!

Posted By:
Subscribe to Filmibeat Malayalam

ദേശീയ അവാര്‍ഡ് നേടിയ ഒറ്റാലിന് ശേഷം ജയരാജ് തന്റെ പുതിയ ചിത്രത്തിലേക്ക് കടന്നു. ഷേക്‌സ്പീയറിന്റെ മാക്ബത്തിനെ ആസ്പദമാക്കിയാണ് പുതിയ ചിത്രം ഒരുക്കുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ സാങ്കേതി പൂര്‍ണതയ്ക്ക് വേണ്ടിയണ് കൂടുതല്‍ പണം മുടക്കുന്നതെന്നും സംവിധായകന്‍ ജയരാജ് പറഞ്ഞിരുന്നു.

ഇപ്പോഴിതാ ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നു. ബോളിവുഡ് താരം കുനാല്‍ കപൂറിന്റെ പോരാളി വേഷമാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. സംവിധായകന്‍ ജയരാജും നായകന്‍ കുനാല്‍ കപൂറും തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇതാണ് പോസ്റ്റര്‍

വീരത്തിന്റെ മൂന്നാമത്തെ പോസ്റ്ററാണിത്.

ബഹുഭാഷാ ചിത്രം

മലയാളത്തിന് പുറമേ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്.

കുനാല്‍ കപൂര്‍

ബോളിവുഡ് താരം കുനാല്‍ കപൂറാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന് വേണ്ടി കുനാല്‍ കപൂര്‍ കളരിപയറ്റ് പ്രത്യേകം അഭ്യസിച്ചിട്ടുണ്ട്.

ഹോളിവുഡ് പ്രമുഖരും

ചിത്രത്തിന്റെ പിന്നണിയില്‍ ഹോളിവുഡ് പ്രമുഖരും പ്രവര്‍ത്തിക്കുന്നുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്

ജയരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Veeram 3rd Poster OUT Now!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam