»   » ഷേക്‌സ്പിയറിന്റെ കഥ പറയാന്‍ 'വീരം' എത്തുന്നു

ഷേക്‌സ്പിയറിന്റെ കഥ പറയാന്‍ 'വീരം' എത്തുന്നു

Posted By:
Subscribe to Filmibeat Malayalam

ഷേക്‌സ്പിയറിന്റെ കഥ സംവിധായകന്‍ ജയരാജ് വീണ്ടും സിനിമയാക്കുന്നു. ചിത്രത്തില്‍ അഭിനയിക്കുന്നത് പുതുമുഖ താരങ്ങളായിരിക്കും. വീരത്തിന്റെ തിരക്കഥ ഒരുക്കിയതും ജയരാജ് തന്നെയാണ്. സംഭാഷണങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത് എം.ആര്‍ വാര്യര്‍ ആണ്.

ഷേക്‌സ്പിയറുടെ മാക്ബത്ത് ആണ് ജയരാജ് സിനിമയാക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നായ ജയരാജിന്റെ കളിയാട്ടം എന്ന ചിത്രവും ഷേക്‌സ്പിയറിന്റെ കൃതിയെ ആസ്പദമാക്കി നിര്‍മ്മിച്ചതായിരുന്നു. സുരേഷ് ഗോപിയും മഞ്ജു വാര്യരും തകര്‍ത്തഭിനയിച്ച ചിത്രമായിരുന്നു കളിയാട്ടം.

jayaraj

ചന്ദ്രമോഹന്‍ ആണ് വീരം എന്ന ചിത്രം നിര്‍മ്മിക്കുന്നത്. ആലപ്പുഴയില്‍ വെച്ച് ആദ്യ ചിത്രീകരണം ആരംഭിക്കും. ഒരു ബിഗ് ബജറ്റ് ചിത്രമായിരിക്കും വീരം. 15 കോടി മുതല്‍ മുടക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒറ്റാല്‍ എന്ന ചിത്രമായിരുന്നു ജയരാജ് സംവിധാനം ചെയ്ത് അടുത്തിടെ പുറത്തിറങ്ങിയ ചിത്രം.


ഒട്ടേറെ അവാര്‍ഡുകള്‍ ഇതിനോടകം ഒറ്റാല്‍ എന്ന ചിത്രത്തെ തേടിയെത്തിയിട്ടുണ്ട്. 2014ലെ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും ഒറ്റാല്‍ നേടി.

English summary
upcoming film veeram filming of shakespeare macbeth by director jayaraj
Please Wait while comments are loading...

Malayalam Photos

Go to : More Photos