»   » സൗന്ദര്യം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തണം, മായാ വിശ്വനാഥിന് പ്രമുഖ നടി നല്‍കിയ ഉപദേശം

സൗന്ദര്യം വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്തണം, മായാ വിശ്വനാഥിന് പ്രമുഖ നടി നല്‍കിയ ഉപദേശം

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമാഭിനയത്തിന് നായികമാര്‍ക്ക് ആദ്യം വേണ്ടത് നല്ല സൗന്ദര്യമാണ്. മറ്റ് ഇന്റസ്ട്രിയില്‍ സൗന്ദര്യം കൊണ്ടും അല്പസ്വല്പം ഗ്ലാമര്‍ കൊണ്ടും പിടിച്ചു നില്‍ക്കാന്‍ കഴിയുമെങ്കിലും, മലയാളത്തില്‍ കഴിവും ഭാഗ്യവും കൂടെ വേണം എന്ന് നിര്‍ബന്ധമുണ്ട്. അങ്ങനെ കഴിവും ഭാഗ്യവും സൗന്ദര്യവും ലഭിച്ച നായികമാര്‍ക്ക് മാത്രമേ നിലനില്‍പുള്ളൂ.

മഞ്ജു വാര്യരുടെ വിവാഹം ഉറപ്പിച്ചു, വരന്‍ മുംബൈയില്‍ നിന്നുള്ള ബിസിനസ്സുകാരന്‍ ?

നടി ശാരദയൊക്കെ ആ ഘട്ടമൊക്കെ കഴിഞ്ഞ് എത്തിയവരാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെല്ലാം ശാരദ അഭിനയിച്ചിട്ടുണ്ട്. അങ്ങനെയുള്ള ശരാദ സിനിമാ - സീരിയല്‍ നടി മായാ വിശ്വനാഥിന് ഒരു ഉപദേശം നല്‍കി.. എന്താണെന്നല്ലേ... തുടര്‍ന്ന് വായിക്കൂ...

ആരാണ് മായാ വിശ്വനാഥ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മായാ വിശ്വനാഥ് സുപരിചിതയായിരിയ്ക്കും. വില്ലത്തി വേഷങ്ങളിലൂടെ ടെലിവിഷനില്‍ തിളങ്ങിയ മായ ചില സിനിമകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. വടിവൊത്ത ശരീര സൗന്ദര്യവും മുഖ അഴകുമുള്ള നായിക!!

ശാരദ കണ്ടത്

തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിത്യഹരിത നായകന്‍ പ്രേം നസീറിന്റെ നവതി ആഘോഷം നടക്കുന്നതിനിടെയാണ് ശാരദ ആദ്യമായി മായാ വിശ്വനാഥിനെ കാണുന്നത്. തിരുവനന്തപുരം ഫ്രട്ടേനിട്ടിയുടെ ഭാഗമായതിനാലാണ് മായാ വിശ്വനാഥും നവതി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്.

ശാരദയുടെ ഉപദേശം

മായ വിശ്വനാഥിനെയും നടിയുടെ സൗന്ദര്യവും ശ്രദ്ധിച്ച ശാരദ നടിയെ തന്റെ അരികിലേക്ക് വിളിച്ചു. പരിചയപ്പെട്ട ശേഷം ശാരദ പറഞ്ഞു, 'ഈ സൗന്ദര്യവും കഴിവുമൊക്കെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തണം. ഒരു നടിയ്ക്ക് സമയം അനുകൂലമാകുന്നത് എപ്പോഴാണെന്ന് സംശയമുണ്ടാവാം. സംശയിക്കാതെ ട്രൈ ചെയ്യണം' എന്ന്.

തെലുങ്കിലേക്ക് വരാമോ

മായയുടെ സൗന്ദര്യത്തെ പ്രശംസിയ്ക്കുക മാത്രമല്ല, തെലുങ്ക് സിനിമയിലേക്ക് ശാരദ നടിയെ ക്ഷണിയ്ക്കുകയും ചെയ്തുവത്രെ. തെലുങ്കില്‍ അവസരം കിട്ടിയാല്‍ അഭിനയിക്കുമല്ലോ അല്ലേ എന്ന് ശാരദ ചോദിച്ചപ്പോള്‍, പ്രേക്ഷകര്‍ കാണാന്‍ ആഗ്രഹിയ്ക്കുന്ന എല്ലാ ഭാഷകളിലും എനിക്ക് അഭിനയിക്കാന്‍ ഇഷ്ടമാണ് എന്നായിരുന്നു അതിന് മായയുടെ മറുപടി.

English summary
Veteran actress advice to Maya Viswanath

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam