twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നീലക്കുയിലിന്റെ ഛായാഗ്രഹകന്‍ യാത്രയായി

    By Aswathi
    |

    പ്രശസ്ത ഛയാഗ്രഹകനും സംവിധായകനുമായ എ വിന്‍സെന്റ് അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്ക് കീഴടങ്ങി 84 വര്‍ഷത്തെ ഭൂമിവാസം അദ്ദേഹം അവസാനിപ്പിച്ചു. മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ നിലക്കുയിലിന്റെ ഛായാഗ്രഹകനാണ് എ വിന്‍സന്റ്.

    ഛായാഗ്രഹണവും സംവിധാനവും ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച വിന്‍സന്റ് മലയാളത്തിന് പുറമെ, അല്ലെങ്കില്‍ മലയാളത്തിന് മുമ്പേ തമിഴ-തെലുങ്ക് ചിത്രങ്ങള്‍ക്ക് ഛായാഗ്രഹകനായും സംവിധായകനായും എത്തിയിട്ടുണ്ടായിരുന്നു.

    മലയാളത്തില്‍ നീലക്കുയില്‍ മുതല്‍ അങ്ക്ള്‍ ബണ്‍, ദൗത്യം തുടങ്ങിയ ഒരുപിടി നല്ല ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ച വിന്‍സെന്റ് ഭാര്‍ഗവി നിലയം, മുറപ്പെണ്ണ്, കൊച്ചു തെമ്മാടി, തീരം തേടും തിര, ധര്‍മയോദ്ധ അങ്ങനെ ഒത്തിരി ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.

    കോഴിക്കോട്ടുകാരന്‍

    നീലക്കുയിലിന്റെ ഛായാഗ്രഹകന്‍ യാത്രയായി

    കലാകാരന്മാരുടെ നാടായ കോഴിക്കോട്ട് തന്നെയാണ് വിന്‍സെന്റിന്റെയും ജനനം. 1928 ജൂണ്‍ 14 ന് ജനിച്ചു. ജെമിന് സ്റ്റുഡിയോയില്‍ വെറും സ്റ്റുഡിയോ ബോയ് ആയി തുടങ്ങിയ സിനിമാ ജീവിതമാണ് ഒരു ആല്‍മരം പോലെ ദക്ഷിണേന്ത്യ മൊത്തം പടര്‍ന്ന് പന്തലിച്ചത്.

    ഛായാഗ്രഹകനായി തുടക്കം

    നീലക്കുയിലിന്റെ ഛായാഗ്രഹകന്‍ യാത്രയായി

    1953 ല്‍ ചാന്ദി റാണി എന്ന തെലുങ്ക് ചിത്രത്തിന് ഛായാഗ്രഹണ സഹായിയായാണ് തുടക്കം. അതേ വര്‍ഷം തന്നെ ബ്രാട്ടുകു തെരുവു എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രകനായി. ചിത്രം ശ്രദ്ധിക്കപ്പെട്ടു. നീലക്കുയില്‍ എന്ന ചിത്രം ഛായാഗ്രഹണം ചെയ്തുകൊണ്ട് ജന്മനാട്ടിലേക്ക് തിരിച്ചുവന്നു.

    ഭാര്‍ഗവി നിലയം

    നീലക്കുയിലിന്റെ ഛായാഗ്രഹകന്‍ യാത്രയായി

    ഒത്തിരി തമിഴ്- തെലുങ്ക് - മലയാളം ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചതിന് ശേഷമാണ് വിന്‍സന്റ് സംവിധാനത്തിലേക്ക് തിരിയുന്നത്. 1964 ല്‍ ഭാര്‍ഗവി നിലയം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് സംവിധാന രംഗത്തേയ്ക്ക് കടന്നു. മലയാള സിനിമയില്‍ വേറിട്ട വഴി തുറന്ന ചിത്രമായിരുന്നു വൈക്കം മുഹമ്മദ് ബശഷീറിന്റെ ഭാര്‍ഗവി നിലയം

    ഛായാഗ്രഹണവും സംവിധാനവും

    നീലക്കുയിലിന്റെ ഛായാഗ്രഹകന്‍ യാത്രയായി

    സംവിധാനവും ഛായാഗ്രഹണവും അദ്ദേഹം ഒരേ തട്ടില്‍ കൊണ്ടുപോയി. രണ്ടും ഒരുപോലെ വഴങ്ങും എന്ന് തെളിയിച്ച അപൂര്‍വ്വം പ്രതിഭകളില്‍ ഒരാളായിരുന്നു അദ്ദേഹം

    ജെസി ഡാനിയല്‍ പുരസ്‌കാരം

    നീലക്കുയിലിന്റെ ഛായാഗ്രഹകന്‍ യാത്രയായി

    മലയാളം ,തമിഴ്, തെലുങ്ക് സിനിമകളെ കൂടാതെ ബോളിവുഡിലും അദ്ദേഹം സ്വന്തം കയ്യൊപ്പ് ചാര്‍ത്തി. മലയാള സിനിമക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് ജെസി ഡാനിയല്‍ പുരസ്‌കാരം നല്‍കി സംസ്ഥാനം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

    English summary
    Veteran Cinematographer and Director A Vincent passes away
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X