twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇന്ത്യന്‍ സിനിമയുടെ മനോരമയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന വിട

    By Akhila
    |

    പ്രേക്ഷകരെ ചിരിപ്പിച്ച് അഞ്ച് പതിറ്റാണ്ടിലേറെ കാലം സിനിമാ രംഗത്ത് പ്രവര്‍ത്തിച്ച അതുല്യ നടി മനോരമ (78) ഇനി ഓര്‍മ്മകളില്‍. ഹൃദയസ്തംഭനം മൂലം ചെന്നൈയില അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച രാത്രി 11 മണിയ്ക്കായിരുന്നു അന്ത്യം.

    തമിഴ്, മലയാളം, തെലുങ്ക്,കന്നട,ഹിന്ദി എന്നീ ഭാഷകളിലായി ആയിരത്തിയിരുന്നൂറോളം സിനിമകളിലും, ആയിരത്തോളം നാടകങ്ങളിലും മനോരമ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിനയം കൂടാതെ പിന്നണി ഗാനരംഗത്തും മനോരമ തന്റെ കഴിവ് തെളിയിച്ചു. ഏകദ്ദേശം മുന്നൂറോളം ചിത്രങ്ങളില്‍ പാടുകെയും ചെയതിട്ടുണ്ട്.

    ദാരിദ്രവും കഷ്ടപാടുകളുമായി പാതി വഴയില്‍ പഠിത്ത അവസാനിപ്പിച്ച് പന്ത്രണ്ടാം വയസില്‍ നാടകരംഗത്ത് എത്തി. പിന്നീട് സിനിമയിലെത്തിയ മനോരമ തന്റെ വേദനകള്‍ മറച്ച് വച്ച് പ്രേക്ഷകരെ ചിരിപ്പിക്കാന്‍ തുടങ്ങി. കണ്ണദാസന്‍ സംവിധാനം ചെയ്ത മയിലാട്ട മങ്കൈ(1963) ആണ് ആദ്യം ചിത്രം. കൊഞ്ചം കുമാരി എന്ന ചിത്രത്തില്‍ ആദ്യമായി നായിക വേഷം അവതരിപ്പിച്ചു.

    ഗോപിശാന്ത എന്നാണ് യഥാര്‍ത്ഥ പേര്. നാടകരംഗങ്ങളില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ കാലം മുതല്‍ മനോരമ എന്ന പേരിലാണ് അറിയപ്പെടുന്നത്. തുടര്‍ന്ന് വായിക്കുക. മനോരമയുടെ ഓര്‍മ്മകളിലൂടെ...

    ഗോപീശാന്ത- മനോരമയായി

    ഇന്ത്യന്‍ സിനിമയുടെ മനോരമയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന വിട


    പന്ത്രണ്ടാം വയസില്‍ നാടകത്തിലൂടെയാണ് മനോരമ അഭിനയരംഗത്ത് എത്തുന്നത്. ഗോപീശാന്ത എന്നാണ് യഥാര്‍ത്ഥ പേര്. നാടകത്തില്‍ പ്രവര്‍ത്തിച്ച് തുടങ്ങിയ കാലം മുതലേ മനോരമ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി.

    ഹാസ്യ നടിയായി തുടക്കം

    ഇന്ത്യന്‍ സിനിമയുടെ മനോരമയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന വിട


    1963ല്‍ കണ്ണന്‍ ദാസന്‍ സംവിധാനം ചെയ്ത മയിലാട്ട മങ്കൈ എന്ന ചിത്രത്തിലൂടെയാണ് മനോരമയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. ഹാസ്യ താരമായാണ് മനോരമ മയിലാട്ട മങ്കൈയിലെത്തുന്നത്. 1963ല്‍ പുറത്തിറങ്ങിയ കൊഞ്ചും കുമാരിയിലാണ് ആദ്യമായി നായിക വേഷം അവതരിപ്പിക്കുന്ന ചിത്രം.

     മികച്ച ഹാസ്യ താരങ്ങള്‍ക്കൊപ്പം മനോരമ

    ഇന്ത്യന്‍ സിനിമയുടെ മനോരമയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന വിട


    1960കളിലും, 70കളിലുമായി തമിഴ് സിനിമയിലുണ്ടായിരുന്ന ഹാസ്യ താരങ്ങളായിരുന്നു നാഗേഷ് മനോരമ, ചോര സ്വാമി, ശ്രീനിവാസന്‍ മനോരമ. ഇവര്‍ക്കൊപ്പം നിലനിന്ന മറ്റൊരു ഹാസ്യ കഥാപാത്രമായിരുന്നു മനോരമ.

    ആയിരത്തിയിരുന്നൂറ് സിനിമകളില്‍

    ഇന്ത്യന്‍ സിനിമയുടെ മനോരമയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന വിട

    നാടകത്തിലൂടെ അഭിനയരംഗത്ത് എത്തിയ മനോരമ ആയിരത്തോളം നാടകങ്ങളില്‍ അഭിനയിച്ചു. ശേഷം തമിഴ്,മലയാളം,തെലുങ്ക്,കന്നട, ഹിന്ദി തുടങ്ങിയ ഇന്ത്യയിലെ വിവിധ ഭാഷകളിലായി ആയിരത്തിയഞ്ഞൂറോളം സിനിമകളിലും വേഷമിട്ടിട്ടുണ്ട്.

    അഞ്ച് മുഖ്യമന്ത്രിമാര്‍ക്കൊപ്പം സിനിമയില്‍

    ഇന്ത്യന്‍ സിനിമയുടെ മനോരമയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന വിട


    അണ്ണാദുരൈ, കരുണാനിധി,എംജിആര്‍,എന്‍ടിആര്‍,ജയലളിത തുടങ്ങിയ അഞ്ച് മുഖ്യമന്ത്രിമാര്‍ക്കൊപ്പം സിനിമാരംഗത്ത് പ്രവര്‍ത്തിച്ച അതുല്യ നടി.

    മലയാള സിനിമയിലേക്ക്

    ഇന്ത്യന്‍ സിനിമയുടെ മനോരമയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന വിട

    1970ല്‍ പുറത്തിറങ്ങിയ ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ(1972), പ്രത്യക്ഷ ദൈവം(1978), സ്‌നേഹബന്ധം(1983), മധുവിധു തീരും മുമ്പെ(1985), ആണ്‍കിളിയുടെ താരാട്ട്, വീണ്ടും ലിസ(1987), ആകാശ കോട്ടയിലെ സുല്‍ത്താന്‍(1990), മില്യേനിയം സ്റ്റാര്‍സ്(2000), സീതാ കല്യാണം(2006), മൗര്യന്‍(2007) തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചു.

    ഗാനരംഗത്ത്

    ഇന്ത്യന്‍ സിനിമയുടെ മനോരമയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന വിട


    അഭിനയത്തിനൊപ്പം ഗാനരംഗത്തും മനോരമ ചുവടുറപ്പിച്ചിട്ടുണ്ട്. വീട്ടിലെ ദാരിദ്രത്തെ തുടര്‍ന്ന് ആറാം ക്ലാസില്‍ പഠനം ഉപേക്ഷിക്കുകെയും, പിന്നീട് കുറച്ച് കാലം വേദികളില്‍ പാടുകെയും ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് നാടകരംഗത്തും തുടര്‍ന്ന് സിനിമയിലേക്കും എത്തുന്നത്. കൂടാതെ മുന്നൂറോളം ചിത്രങ്ങള്‍ക്ക് വേണ്ടി പാടിയിട്ടുണ്ട്.

    അവാര്‍ഡുകള്‍

    ഇന്ത്യന്‍ സിനിമയുടെ മനോരമയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന വിട

    2002ല്‍ പത്മശ്രീ നല്‍കി ആദരിച്ച മനോരമയെ തേടി നിരവധി അവാര്‍ഡുകള്‍ എത്തിയിട്ടുണ്ട്. 1989ല്‍ പുറത്തിറങ്ങിയ പാതൈയിലെ അഭിനയത്തിന് മികച്ച സഹനടിയ്ക്കുള്ള ദേശീയ പുരസ്‌കാരം, തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ്, കൂടാതെ 1995ല്‍ ഫിലിം ഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

    ജനനം

    ഇന്ത്യന്‍ സിനിമയുടെ മനോരമയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന വിട

    തമിഴ്‌നാട്ടിലെ തഞ്ചാവൂരിനടുത്തുള്ള മന്നാര്‍ഗുഡിയിലാണ് ഗോപിശാന്ത ജനിച്ചത്.

    വിവാഹം

    ഇന്ത്യന്‍ സിനിമയുടെ മനോരമയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന വിട

    നാടക പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പരിജയപ്പെട്ട എസ്എം രാജേന്ദ്രനുമായി 1964ലായിരുന്നു വിവാഹം. തുടര്‍ന്ന് വിവാഹ ജീവിതത്തിലെ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് 1966ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ഏക മകന്‍ ഭൂപതി.

    മരണം

    ഇന്ത്യന്‍ സിനിമയുടെ മനോരമയ്ക്ക് കണ്ണുനീരില്‍ കുതിര്‍ന്ന വിട

    2015 ഒക്ടോബര്‍ 10ന് മരിച്ചു.

    English summary
    Veteran Tamil actor Manorama died of cardiac arrest late in the night on Saturday in Chennai
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X