twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇതാണ് ആ സിനിമയ്ക്കു സംഭവിച്ച അവസ്ഥ! ഷെയ്ൻ ചിത്രത്തിന് സംഭവിച്ചതിനെ കുറിച്ച് സംവിധായകൻ

    |

    സിനിമ മേഖലയിൽ വൻ ചർച്ച വിഷയമായിരിക്കുകയാണ് നടൻ ഷെയ്ൻ നിഗം- നിർമ്മാതാവ് ജോബി ജോർജ് പ്രശ്നം. തനിയ്ക്ക് വധ ഭീഷണി മുഴക്കി എന്ന ആരോപണവുമായി താരം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തുടർന്ന് താരത്തിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നിർമ്മാതാവ് ജോബി ജോർജും രംഗത്തെത്തിയിരുന്നു. ഇപ്പോഴിത വിവാദത്തിൽ പ്രതികരിച്ച് വെയിൽ സിനിമ സംവിധായകൻ ശരത് മേനോൻ രംഗത്തെത്തിയിട്ടുണ്ട്.‌

    അറിഞ്ഞു കൊണ്ട് ഷെയ്ൻ ഇതു ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. സിനിമയിലെ തന്റെ കഥാപാത്രം പ്ലസ് ടു വിദ്യാർഥി ആയിരുന്നുവെന്നും ഷെയ്നിന്റെ ഡേറ്റിൽ വന്ന ചില പ്രശ്നങ്ങൾ മൂലം തിരക്കഥ തിരുത്തുകയായിരുന്നുവെന്നും ശരത് പറഞ്ഞു. നീണ്ട താടിയും മുടിയുമുള്ള ഗെറ്റപ്പിലെ ഒരു രംഗം ചിത്രീകരിക്കുന്നതിനു തൊട്ടുമുമ്പാണ് ഷെയ്ൻ മുടി വെട്ടിയതെന്നും ശരത് വ്യക്തമാക്കി.

     കിസ്മത്ത്

    കിസ്മത്ത് പുറത്തിറങ്ങി ഒരാഴ്ച കഴിയുമ്പോഴാണ് ഈ പ്രോജക്ടുമായി ഷെയ്നെ സമീപിക്കുന്നത്. മേയ് പതിനെട്ട് മുതലാണ് ഈ പടത്തിനായി ഷെയ്ൻ ഡേറ്റ് തന്നത്. ചിത്രത്തിന് നിര്‍മാതാവിനെ കിട്ടിയതും മേയ് പതിനെട്ടിനു തന്നെ. ഇതേ ദിവസം ചിത്രീകരണം തുടങ്ങാൻ മറ്റൊരു കാരണവും ഉണ്ടായിരുന്നു. ഒരു ഉത്സവം നടക്കുന്നുണ്ടായിരുന്നു, അത് സെറ്റിട്ട് ചിത്രീകരിക്കുക വലിയ മുതൽമുടക്കാകും. അതുകൊണ്ട് ലൈവ് ആയി ചിത്രീകരിക്കാൻ തീരുമാനിച്ചു

    സ്ക്രിപിറ്റിൽ മാറ്റം  വരുത്തി


    അങ്ങനെ സ്ക്രിപ്റ്റിൽ കുറച്ചു മാറ്റം വരുത്തി, ഉത്സവത്തിന്റെ ഭാഗങ്ങൾ ചിത്രീകരിച്ചു. അത് ഷൂട്ട് ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഷെയ്ൻ മറ്റൊരു ചിത്രത്തിലേക്കു പോയി. പിന്നീട് ആ പടത്തിൽ ജോയിൻ ചെയ്ത് അതിന്റെ ഷൂട്ട് തീർക്കുന്നത് ഓഗസ്റ്റ് പത്തിനാണ്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ തീരുമാനം ആ സിനിമയുടെ ഷൂട്ട് തീർന്നാൽ അടുത്തത് എന്റെ ചിത്രമാണെന്നായിരുന്നു. അങ്ങനെയായിരുന്നു ഷെയ്നോട് പറഞ്ഞിരുന്നതും.

     പ്സസ് ടൂ കഥാപാത്രം


    പക്ഷേ അപ്പോഴാണ് ഇപ്പോൾ ഈ പറയുന്ന സിനിമയിൽ അവൻ കരാർ ഒപ്പിടുന്നത്. അവർക്കും ഈ ചിത്രത്തിൽ താടിവച്ച കഥാപാത്രത്തെയായിരുന്നു വേണ്ടത്. നമ്മുടെ സിനിമയുടെ അടുത്ത ഷെഡ്യൂളിൽ കഥാപാത്രം ക്ലീൻ ഷേവ് ആണ്. ഇതിനായി താടിവടിച്ചാൽ അവരുടെ സിനിമ മുടങ്ങും. എന്നാൽ എന്റെ സിനിമയിലെ കഥാപാത്രം പ്ലസ്ടു വിദ്യാർഥിയാണ്. അത്രയും താടി സിനിമയിൽ കാണിക്കാനും പറ്റില്ല.

     ആ സിനിമയ്ക്കു സംഭവിച്ചത്

    ഞങ്ങൾ പറഞ്ഞ സമയത്തു തന്നെ ആദ്യ ഷെഡ്യൂൾ തീർത്തു. കഴിഞ്ഞ മാസം 12 ാം തിയതി ഷെയ്ൻ ആ ചിത്രത്തില്‍ ജോയിൻ ചെയ്തു. ഇതുവരെ അവന്റെ ഭാഗത്തുനിന്നും പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. ഉത്സവത്തിനെടുത്ത സീനിന്റെ പിന്തുടർച്ചയായി ഒരു ഫൈറ്റ് സീൻ ആയിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്. അതിനിടെയാണ് ഷെയ്ൻ മുടി മുറിക്കുന്നത്. അവൻ മനഃപൂർവം അതു ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. നിർമാതാവ് സംസാരിച്ചത് ഇവരുടെ വശമാണ്. ഇതാണ് ആ സിനിമയ്ക്കു സംഭവിച്ച അവസ്ഥ.

    English summary
    veyil director sarath menon says about shane nigam issue
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X