Just In
- 43 min ago
വിവാഹമോചനത്തിന് പിന്നാലെ മറ്റൊരു സന്തോഷം; 25 വര്‍ഷങ്ങള്‍ക്ക് ശേഷം നായികയാവാനൊരുങ്ങി വനിത
- 49 min ago
കാമുകന്റെ നെഞ്ചിലാണോ നടി ചേർന്ന് കിടക്കുന്നത്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു
- 53 min ago
കുടുംബവിളക്കിലേക്ക് വാനമ്പാടിയിലെ അനുമോളും? എന്നെത്തുമെന്ന് ആരാധകര്‍, മറുപടി ഇങ്ങനെ
- 1 hr ago
മകള്‍ക്ക് വിവാഹം കഴിക്കണമെങ്കിൽ ആരെയും തിരഞ്ഞെടുക്കാം; ആ നടന്റെ പേര് മാത്രം പറയുന്നതെന്തിനെന്ന് താരപിതാവ്
Don't Miss!
- News
ഗാസിപ്പൂരില്‍ 144 പ്രഖ്യാപിച്ചു; രാത്രി 11 ന് മുമ്പ് ഒഴിയണമെന്ന് പൊലീസ്, സാധ്യമല്ലെന്ന് കര്‍ഷകര്‍
- Sports
ഒന്നാം ടെസ്റ്റ്: ഒന്നാം ഇന്നിങ്സില്‍ പാകിസ്താന് 158 റണ്‍സ് ലീഡ്, ദക്ഷിണാഫ്രിക്ക പൊരുതുന്നു
- Finance
കേന്ദ്ര ബജറ്റ് 2021: ആദായനികുതിയില്‍ വലിയ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട
- Lifestyle
വിവാഹം എന്ന് നടക്കുമെന്ന് ജനനത്തീയ്യതി പറയും
- Travel
സുവര്‍ണ്ണ വിധാന്‍സൗധ സ്ഥിതി ചെയ്യുന്ന വേണുഗ്രാമം, അറിയാം ബെല്‍ഗാമിനെക്കുറിച്ച്
- Automobiles
ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഷാങ്ഹായ് ചലച്ചിത്ര മേളയില്‍ പുരസ്കാരനേട്ടവുമായി ഡോ ബിജുവിന്റെ വെയില് മരങ്ങള്‍!
സംവിധായകന് ഡോ ബിജുവിന്റെ വെയില് മരങ്ങള്‍ എന്ന ചിത്രത്തിന് അന്താരാഷ്ട്ര തലത്തില്‍ പുരസ്കാരം. ഇരുപത്തി രണ്ടാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്ര മേളയിലാണ് ബെസ്റ്റ് ആര്‍ട്ടിസ്റ്റിക് അച്ചീവ്മെന്റ് പുരസ്കാരം സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇന്ദ്രന്‍സിനെ നായകനാക്കി ഡോ ബിജു സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്.
വേനലും വര്‍ഷവും...! ഹരിശങ്കറിന്റെ ആലാപനത്തില്‍ ആന്‍ഡ് ദ ഓസ്കര് ഗോസ് ടൂവിലെ പുതിയ ഗാനം! വീഡിയോ
ഷാങ്ഹായ് മേളയില്‍ ആദ്യമായിട്ടാണ് ഒരു മലയാള ചിത്രത്തിന് പുരസ്കാരം ലഭിക്കുന്നത്. ചലച്ചിത്ര മേളയിലെ പ്രധാന വിഭാഗമായ ഗോള്‍ഡന്‍ ഗ്ലോബ്ലെറ്റ് പുരസ്കാരം നേടിയ ചിത്രത്തിനൊപ്പം അവസാന നിമിഷം വരെ മല്‍സരിച്ച സിനിമയ്ക്ക് ലഭിക്കുന്ന പുരസ്കാരമാണ് വെയില് മരങ്ങള്‍ നേടിയിരിക്കുന്നത്. സംവിധായകനൊപ്പം ഇന്ദ്രന്‍സ്, പ്രകാശ് ബാരെ, നിര്‍മ്മാതാവ് ബേബി മാത്യു സോമതീരം തുടങ്ങിയവരും ചലച്ചിത്ര മേളയില്‍ പങ്കെടുക്കാനെത്തിയിരുന്നു.
രണ്ടാമത്തെ തവണയാണ് ഡോ ബിജു ചലചിത്ര മേളയ്ക്ക് എത്തിയിരുന്നത്. 2012ല്‍ പുറത്തിറങ്ങിയ ആകാശത്തിന്റെ നിറത്തിന് ശേഷം ഈ വര്‍ഷമാണ് മറ്റൊരു ഇന്ത്യന്‍ ചിത്രം ഷാങ്ഹായില്‍ പ്രധാന മല്‍സരത്തിനിറങ്ങിയിരിക്കുന്നത്. എപ്പോഴും വെയിലത്ത് നില്ക്കാന് വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതീജിവനത്തിന്റെയും പാലായനത്തിന്റെയും കഥയാണ് വെയില് മരങ്ങള്‍ പറയുന്നത്.
ഹിമാചല്‍ പ്രദേശ്, കേരളത്തിലെ മണ്‍റോ തുരുത്ത് എന്നിവിടങ്ങിലായി ഒന്നര വര്‍ഷം കൊണ്ടാണ് സിനിമ ചിത്രീകരിച്ചിരുന്നത്. ഇന്ദ്രന്‍സിനൊപ്പം സരിത കുക്കു, കൃഷ്ണന് ബാലകൃഷ്ണന്, പ്രകാശ് ബാരെ, മാസ്റ്റര്‍ ഗോവര്ദ്ധന്, അശോക് കുമാര്‍, നരിയാപുരം വേണു, മെല്വിന് വില്യംസ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. സോമ ക്രിയേഷന്‍സിന്റെ ബാനറില്‍ ബേബി മാത്യൂ സോമതീരമാണ് ചിത്രം നിര്‍മ്മിച്ചത്.
പതിനെട്ടാം പടിയില്‍ മരണമാസ് ലുക്കില്‍ മെഗാസ്റ്റാര്‍! ജോണ്‍ എബ്രഹാം പാലയ്ക്കലിന്റെ ചിത്രം വൈറലാകുന്നു
ആസിഫ് അലിക്കൊപ്പം ഫര്‍ഹാനും ജീന്‍ പോളും! അണ്ടര്‍ വേള്‍ഡ് ഫസ്റ്റ്ലുക്ക് പുറത്ത്! റിലീസ് ആഗസ്റ്റില്‍