»   »  ഒന്നും രണ്ടുമല്ല, നാല് തെരുവു നായ്ക്കളാണ് പൃഥ്വിരാജിന്റെ നായികയെ കടിച്ചു കീറിയത്; വീഡിയോ കാണൂ

ഒന്നും രണ്ടുമല്ല, നാല് തെരുവു നായ്ക്കളാണ് പൃഥ്വിരാജിന്റെ നായികയെ കടിച്ചു കീറിയത്; വീഡിയോ കാണൂ

Posted By: Rohini
Subscribe to Filmibeat Malayalam

തെരുവുനായ്ക്കളുടെ ശല്യം കേരളത്തില്‍ മാത്രമല്ല, ഇന്ത്യയില്‍ എല്ലായിടത്തും ഉണ്ട് എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം നടി പരുള്‍ യാദവ് തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായത് വാര്‍ത്തയായിരുന്നു.

എന്റെയീ ദിവസം അദ്ദേഹത്തിനു കൊടുത്തിട്ടുള്ളതാണ്; അദ്ദേഹം സമ്മതിച്ചില്ലായിരുന്നെങ്കില്‍, പൃഥ്വി പറഞ്ഞു..

ഇപ്പോഴിതാ സംഭവത്തിന്റെ സി സി ടി വി വിഡിയോ പുറത്ത് വന്നിരിയ്ക്കുന്നു. ഒന്നും രണ്ടുമല്ല നാല് തെരുവ് നായ്ക്കളാണ് നടിയെ ഓടിച്ചിട്ട് കടിച്ചത്. രണ്ട് മൂന്ന് പേര്‍ സംഭവ സ്ഥലത്തേക്ക് ഓടി വന്ന് നായ്ക്കളെ വിരട്ടിയോടിക്കുകയായിരുന്നു. വീഡിയോ കാണാം

സംഭവം നടന്നത്

കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. വളര്‍ത്തു നായയുമായി നടക്കാനിറങ്ങിയതായിരുന്നു പരുള്‍. മുംബൈയിലെ ജോഗേശ്വരി റോഡില്‍ വച്ചാണ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്. തെരുവുനായ്ക്കളില്‍ നിന്ന് തന്റെ വളര്‍ത്തുനായയെ സംരക്ഷിക്കാന്‍ നടി ശ്രമിച്ചു.

ഗുരുതരമായ പരിക്ക്

ആക്രമണത്തില്‍ നടിയ്ക്ക് മുഖത്തും കഴുത്തിലും കാലിലും തലയിലും ആഴത്തില്‍ മുറിവേറ്റു. തലയില്‍ മൂന്ന് ഇഞ്ച് ആഴത്തില്‍ പരിക്കേറ്റിട്ടുണ്ട് എന്നാണ് മുംബൈയിലെ കോകിലബെന്‍ ആശുപത്രി അധികൃതര്‍ അറിയിച്ചത്.

സിനിമയില്‍ പരുള്‍

ടെലിവിഷന്‍ താരവും മോഡലുമായ പരുള്‍ യാദവ് കന്നട, തമിഴ്, മലയാളം സിനിമകളിലാണ് തന്റെ സാന്നിധ്യം അറിയിച്ചത്. ഭാഗ്യവിദാദ എന്ന ഹിന്ദി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ഡ്രീംസ് എന്ന തമിഴ് ചിത്രത്തില്‍ ധനുഷിന്റെ നായികയായിട്ടാണ് പരുള്‍ സിനിമാ ലോകത്ത് അരങ്ങേറിയത്.

മലയാളത്തില്‍

2005 ല്‍ പുറത്തിറങ്ങിയ കൃത്യം എന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെ നായികയായി അഭിനയിച്ചതിലൂടെയാണ് പരുള്‍ യാദവിനെ മലയാളികള്‍ക്ക് പരിചയം. തുടര്‍ന്ന് ബ്ലാക്ക് ഡാലിയ, ബുള്ളറ്റ് എന്നീ മലയാള സിനിമകളിലും പരുള്‍ അഭിനയിച്ചിട്ടുണ്ട്.

വീഡിയോ കാണൂ

ഇതാണ് നടിയെ തെരുവുനായ്ക്കള്‍ ആക്രമിക്കുന്ന ദൃശ്യം. സമീപത്ത് വച്ചിരുന്ന സി സി ടി വി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിയ്ക്കുന്നത്...

English summary
Video; Actress Parul Yadav attacked by stray dogs

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam