»   » വിധുബാല അഭിനയം നിര്‍ത്തിയത് നിസാര കാര്യത്തിനല്ല, പറയാന്‍ മറുപടിയില്ലാത്ത കാര്യമായിരുന്നു നടന്നത്!!!

വിധുബാല അഭിനയം നിര്‍ത്തിയത് നിസാര കാര്യത്തിനല്ല, പറയാന്‍ മറുപടിയില്ലാത്ത കാര്യമായിരുന്നു നടന്നത്!!!

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയതാരമായിരുന്നു വിധുബാല. നിരവധി സിനിമകളില്‍ അഭിനയിച്ച നടി അഭിനയ ജീവിതം പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. അതിന് പിന്നില്‍ പല കാര്യങ്ങളുണ്ടെന്നാണ് നടി പറയുന്നത്.

സിനിമയില്‍ നിന്നും മാറി നിന്നെങ്കിലും വിധു ഇപ്പോഴും അമൃത ടിവി യിലെ കഥയല്ലിത് ജീവിതം എന്ന പരിപാടിയുടെ അവതാരകയായി വിധുബാല സജീവമായി തന്നെ രംഗത്തുണ്ട്. അതിനിടെ മംഗളം വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് അഭിനയം നിര്‍ത്തിയതിനെക്കുറിച്ച് നടി തുറന്ന് പറഞ്ഞത്.

വിധുബാല

മലയാള സിനിമയിലെ മുന്‍കാല നായികയായിരുന്നു വിധു ബാല. 1954 ല്‍ ജനിച്ച നടി ഏഴുപതുകളില്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങി. മലയാളത്തില്‍ തന്നെ 100 സിനിമക്കു മുകളില്‍ അഭിനയിച്ച നടി തമിഴിലും പല സിനിമകളിലും അഭിനയിച്ചിരുന്നു.

അഭിനയ ജീവിതം നിര്‍ത്തിയത്

1978 ല്‍ നടി അഭിനയം നിര്‍ത്തുകയായിരുന്നു. 'അഭിനയം' എന്ന സിനിമയിലായിരുന്നു നടി അവസാനം അഭിനയിച്ചത്. ജയനായിരുന്നു ചിത്രത്തില്‍ നായകനായിഅഭിനയിച്ചിരുന്നത്.

സെക്‌സ് ടച്ചുള്ള പടങ്ങള്‍ക്ക് നല്ല മാര്‍ക്കറ്റാണ്

മലയാള സിനിമയെക്കുറിച്ച് മോശമായ അഭിപ്രായം വന്ന സമയമായിരുന്നു. സെക്‌സ് ടച്ചുള്ള സിനിമകള്‍ക്ക്് അന്യസംസ്ഥാനങ്ങളില്‍ നല്ല മാര്‍ക്കറ്റായിരുന്നു. അതിന് തന്നെയും മുതലാക്കിയിരുന്നെന്നാണ് വിധു പറയുന്നത്.

കട്ടൗട്ട് സീന്‍ മോശമായി ചിത്രീകരിക്കപ്പെടുകയായിരുന്നു

'സൈക്കോ' എന്ന സിനിമയില്‍ താന്‍ ക്യാരക്ടര്‍ റോളിലാണ് അഭിനയിച്ചിരുന്നത്. പക്ഷെ താന്‍ അഭിനയിക്കാത്ത സീനുകള്‍ മോശമായ രീതിയില്‍ കട്ടൗട്ടാക്കി സിനിമയില്‍ ഉള്‍പ്പെടുത്തി മദ്രാസില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു

സിനിമ കണ്ടവരെല്ലാം വിളിക്കാന്‍ തുടങ്ങി

സിനിമ കണ്ടിട്ട് പലരും വിളിക്കാന്‍ തുടങ്ങി. എല്ലാവരോടും മറുപടി പറഞ്ഞ് പറഞ്ഞ് മടുത്തു. പിന്നിട് അഭിനയിക്കാനുള്ള മനസും മടുത്തു. മുമ്പ് അഭിനയത്തില്‍ നിന്നും മാറി നില്‍ക്കണമെന്ന് കരുതിയിരുന്നു. ഈ സംഭവം കൂടി ആയാതോടെ നിര്‍ത്തി കളയാമെന്ന് തന്നെ തീരുമാനിക്കുകയായിരുന്നു.

ഒറ്റക്ക് ജീവിക്കണം

നിരന്തരം സിനിമകളില്‍ അഭിനയിച്ചിരുന്നതിനാല്‍ പെട്ടെന്നൊരു വിവാഹത്തിന് താന്‍ ഒരുക്കമായിരുന്നില്ല. കുടുംബജീവിതം പല ഇഷ്ടങ്ങള്‍ക്കും വിലങ്ങിടും. അതിനാല്‍ നാലു വര്‍ഷം തന്റെ ഇഷ്ടത്തിന് ജീവിച്ചു അതിന് ശേഷമായിരുന്നു വിവാഹം കഴിച്ചതെന്നും വിധുബാല പറയുന്നു.

English summary
Vidhubala was the perfect girl-next-door who left the silver screen at the peak of her career.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam