»   » കാനില്‍ വച്ച് തവളയെത്തിന്നില്ലെന്ന് വിദ്യ ബാലന്‍

കാനില്‍ വച്ച് തവളയെത്തിന്നില്ലെന്ന് വിദ്യ ബാലന്‍

Posted By:
Subscribe to Filmibeat Malayalam

കാന്‍ ഫിലിം ഫെസ്റ്റിവല്‍ ലോകമൊട്ടുക്കും വാര്‍ത്താപ്രാധാന്യമുള്ളൊരു സംഭവമാണ്. താരങ്ങളും അവരുടെ വസ്ത്രധാരണ രീതിയും അത്താഴവുമെല്ലാം കാനില്‍ വാര്‍ത്തയാവുക പതിവാണ്. ബോളിവുഡില്‍ നിന്നും കാനിലെത്തുന്ന നായിക നടിമാരാണ് പലപ്പോഴും ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങള്‍.

അവരുടെ വസ്ത്രധാരണം, മേക്കപ്പ് എന്നിങ്ങെയുള്ള കാര്യങ്ങളെല്ലാം വലിയ വാര്‍ത്തയാകാറുണ്ട്. ഇത്തവണത്തെ കാന്‍ ഫെസ്റ്റവലിലെ വലിയ ആകര്‍ഷണമായിരുന്നു വിദ്യ ബാലനും അവരുടെ വസ്ത്രങ്ങളും. കാനിലെ ആദ്യ ദിവസം വിദ്യ കഴിച്ച ഭക്ഷണങ്ങളും വാര്‍ത്തകളില്‍ ഇടം നേടി. വിദ്യ തവളമാസം കഴിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍.

Vidya Balan

തീന്‍മേശയില്‍ വിദ്യയുടെ മുന്‍പില്‍ പ്ലേറ്റില്‍ തവളമാസം പോലുള്ള എന്തോ ഉണ്ടെന്നുള്ള രീതിയിലാണ് വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിദ്യ ഇത് നിഷേധിച്ചിരിക്കുകയാണ്. പക്കാ വെജിറ്റേറിയനായ താനെങ്ങനെ തവളയെത്തിന്നുമെന്നാണ് വിദ്യ ചോദിയ്ക്കുന്നത്. തമിഴ് ബ്രാഹ്മിണ്‍ ആയ വിദ്യ തവളമാസം കഴിച്ചു, മൃഗാവകാശത്തിനായി നിലകൊള്ളുന്ന അന്താരാഷ്ട്ര സംഘടനയായ പെറ്റ ലിസ്റ്റ് ചെയ്തിട്ടുള്ള സസ്യഭുക്കായ ചൂടന്‍ താരം വിദ്യ തവളമാസം കഴിച്ചുവെന്നെല്ലാമായിരുന്നു വാര്‍ത്തയുടെ തലക്കെട്ടുകള്‍.

English summary
Vidya Balan cleared the rumors of eating frog during her first outing at the Cannes Film Festival .

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam