»   » ബിജെപിയോട് ഇടഞ്ഞു നില്‍ക്കുന്ന കമലിനൊപ്പം സിനിമ ചെയ്യാന്‍ വിദ്യാബാലനില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ?

ബിജെപിയോട് ഇടഞ്ഞു നില്‍ക്കുന്ന കമലിനൊപ്പം സിനിമ ചെയ്യാന്‍ വിദ്യാബാലനില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ?

Posted By: Pratheeksha
Subscribe to Filmibeat Malayalam

മലയാളികളുടെ പ്രിയപ്പെട്ട എഴുത്തുകാരിയായിരുന്ന കമല സുരയ്യയുടെ ജീവിതം വെള്ളിത്തിരയിലെത്തുന്നതിന് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിദ്യാബാലനാണ് കമലാദാസായി അഭിനയിക്കുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് വിദ്യാ ബാലന്‍ ചിത്രത്തില്‍ നിന്ന് പിന്മാറുമെന്ന വാര്‍ത്ത പരന്നത്

കേരള രാജ്യാന്തര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ടുള്ള ദേശീയ ഗാന വിവാദത്തില്‍ അക്കാദമി ചെയര്‍മാനായ കമലിനെതിരെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും പ്രതിഷേധമുയര്‍ത്താണ് വിദ്യാ ബാലന്‍ പിന്മാറാന്‍ കാരണമെന്നാണ് പറയുന്നത്.റിപ്പോര്‍ട്ടിനെ കുറിച്ചുളള സത്യാവസ്ഥ വെളിപ്പെടുത്തി വിദ്യയുടെ പി ആര്‍ ഒ രംഗത്തെത്തിയിട്ടുണ്ട്..

ആമി

കമല സുരയ്യയുടെ വ്യക്തി ജീവിതവും എഴുത്തും പ്രമേയമാക്കി കമല്‍ ഒരുക്കുന്ന ചിത്രമാണ് ആമി. മാധവിക്കുട്ടിയുടെ ജീവിതത്തിലെ രണ്ടു ഘട്ടമാണ് പ്രധാനമായും സിനിമ. കമല്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്.

ആമിയായി വിദ്യാബാലന്‍

ആമിയായി അഭിനയിക്കാന്‍ കരാറൊപ്പിട്ട വിദ്യാബാലന്‍ ചിത്രത്തില്‍ നിന്നും പിന്മാറുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയുമായി ബന്ധപ്പെട്ടുള്ള ദേശീയ ഗാന വിവാദത്തില്‍ അക്കാദമി ചെയര്‍മാനായ കമലിനെതിരെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും പ്രതിഷേധമുയര്‍ത്താണ് വിദ്യാ ബാലന്‍ പിന്മാറാന്‍ കാരണമെന്നാണ് പറയുന്നത്

കമലിനെതിരെ ബിജെപി പ്രതിഷേധം

തിയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കിയതു സംബന്ധിച്ച് കമലിനെ വ്യക്തിപരമായി അധിക്ഷേപിച്ചും കമലിന്റെ വീടിന് മുന്നില്‍ പ്രതിഷേധിച്ചും ബിജെപി പ്രതിഷേധമുയര്‍ത്തിയിരുന്നു.

കമലിനൊപ്പം സിനിമ ചെയ്യില്ലെന്ന് വിദ്യ

ബിജെപിയോടും സംഘപരിവാറിനോടും ഇടഞ്ഞുനില്‍ക്കുന്ന കമലിനൊപ്പം സിനിമ ചെയ്യാനില്ലെന്ന് വിദ്യാ ബാലന്‍ തീരുമാനിച്ചെന്ന രീതിയിലായിരുന്നു ചില മാധ്യമങ്ങളിലൂടെ പ്രചരിച്ച വാര്‍ത്തകള്‍.

വ്യാജ വാര്‍ത്തയാണെന്നു വിദ്യയുമായി അടുത്ത വൃത്തങ്ങള്‍

പ്രചരിക്കുന്നത് ്‌വ്യാജ വാര്‍ത്തയാണെന്നും ചിത്രത്തിന്റെ ഷൂട്ടിങിനായി വിദ്യ 60 ദിവസത്തെ ഡേറ്റ് നല്‍കിയിട്ടുണ്ടെന്നുമാ്ണ് വിദ്യയുടെ പബ്ലിക് റിലേഷന്‍സ് ഉത്തരവാദിത്വം വഹിക്കുന്ന ശിലിപി ദുഗ്ഗല്‍ പറയുന്നത്. കേരളത്തിലെ ചലച്ചിത്രരംഗത്തുളള സമരം കാരണമാണ് ചിത്രീകരണം ആരംഭിക്കാത്തതെന്നും അവര്‍ അറിയിച്ചു

English summary
vidya balan denies rumours on kamala surayya biopic

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam