»   » വിദ്യാബാലന്‍ മലയാളം പഠിക്കുന്നു, അതും മാധവിക്കുട്ടിയ്ക്ക് വേണ്ടി

വിദ്യാബാലന്‍ മലയാളം പഠിക്കുന്നു, അതും മാധവിക്കുട്ടിയ്ക്ക് വേണ്ടി

Posted By: Dhyuthi
Subscribe to Filmibeat Malayalam

ബോളിവുഡ് താരം വിദ്യാബാലനിപ്പോള്‍ മലയാളം പഠിക്കുന്ന തിരക്കിലാണ്
പ്രശസ്ത കവയിത്രി കമലാദാസിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകളാണ് ഈ തിരക്കിട്ട മലയാളം പഠനത്തിന് പിന്നില്‍.
മലയാളം നടിയായ ശ്രീധന്യയാണ് വിദ്യാബാലന് സഹായിയായി എത്തുന്നത്. കമലാ സുരയ്യയുടെ ജീവിതം പ്രമേയമാക്കി കമല്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് വിദ്യാബാലനിപ്പോള്‍. മുരളി ഗോപിയായിരിക്കും ചിത്രത്തില്‍ കമലയുടെ ഭര്‍ത്താവായെത്തുക.

Read also: ദീപികയുടെ പേര് പ്രസിദ്ധീകരിച്ചത് തെറ്റി, പ്രമുഖ മാസികയ്ക്ക് ട്രോള്‍ പൂരം

ആഗസ്ത് മാസത്തിന്റെ അവസാനത്തോടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക. പൃഥ്വിരാജ് നിര്‍മ്മിച്ച ഉറുമി എന്ന ചിത്രത്തിലും വിദ്യ നേരത്തെ അഭിനയിച്ചിട്ടുണ്ട്.

വിദ്യ കേരളത്തില്‍ നിന്ന്

കേരളത്തില്‍ നിന്നുള്ള വിദ്യാബാലന്‍ ജനിച്ചതും വളര്‍ന്നതും മുംബൈയിലാണ്. അതുകൊണ്ടുതന്നെ മലയാളം അത്രയൊന്നും വഴങ്ങുകയുമില്ല. ഇംഗ്ലീഷിലും മലയാളത്തിലുമായാണ് ചിത്രം പുറത്തിറങ്ങുക.

മലയാളികളുടെ കഥാകാരിയായി.

മലയാളത്തിന്റെ കഥാകാരിയായിരുന്ന മാധവിക്കുട്ടിയെയാണ് വിദ്യ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത്. പൃഥ്വിരാജും അനൂപ് മേനോനുമാണ് ചിത്രത്തിലെ മറ്റ് മുന്‍നിര താരങ്ങള്‍.

മാധവിക്കുട്ടി

67ാം വയസ്സില്‍ ഇസ്ലാം മതം സ്വീകരിച്ച മാധവിക്കുട്ടി പിന്നീട് കമല സുരയ്യ എന്ന പേര് സ്വീകരിച്ചു. 15ാം വയസ്സില്‍ വിവാഹിതയായ കമല സുരയ്യയുടെ രചനാശൈലി ഏറെ ആകര്‍ഷിക്കപ്പെട്ടിരുന്നു.

ആത്മകഥയില്‍ ആമി

മാധവിക്കുട്ടിയുടെ ആത്മകഥയായ എന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. യാഥാസ്ഥിതിക സമൂഹത്തിന്റെ ദ്വൈമുഖങ്ങളെ തുറന്നെഴുത്തിലൂടെ തകര്‍ത്തെറിഞ്ഞ ശക്തമായ രചനാശൈലിയാണ് കമലസുരയ്യയുടേത്.

സിനിമ പറയുന്നതിങ്ങനെ

കമലാ ദാസിന്റെ വിവാഹം, വിവാഹ ജീവിതം, എഴുത്ത്, മതം മാറ്റം, എന്നീ നാല് ഘട്ടങ്ങളാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

English summary
Vidya Balan is learning malayalam for play malayalam writer Kamala Das. National award winning director Kamal directing the bio pic of Kamala Das. It depicts three stages of Kamala Das's life, marriage, marrital life, writing, and conertion to Islam in film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam