»   » വിദ്യ ബാലനിലൂടെ കമലസുരയ്യ പുനര്‍ജനിക്കുന്നു, ചിത്രം തുടക്കത്തിലേ വിവാദങ്ങളിലേക്ക്

വിദ്യ ബാലനിലൂടെ കമലസുരയ്യ പുനര്‍ജനിക്കുന്നു, ചിത്രം തുടക്കത്തിലേ വിവാദങ്ങളിലേക്ക്

Posted By: ഭദ്ര
Subscribe to Filmibeat Malayalam

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി കമല സുരയ്യ തിരശീലയ്ക്ക് മുന്നില്‍ ഒരിക്കല്‍ കൂടി പുനര്‍ജനിക്കുമ്പോള്‍ ചിത്രത്തില്‍ വിദ്യ ബാലനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കമലാ സുരയ്യയുടെ ജീവിതത്തെയാണ് സിനിമയില്‍ ചിത്രീകരിക്കുന്നത്. കമല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രീകരണത്തിന്റെ തുടക്കത്തില്‍ തന്നെ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്.

vidhya-02

തന്റെ എഴുത്തിലൂടെ വിവാദം സൃഷ്ടിച്ച കലാകാരിയുടെ ജീവിതം സിനിമയാകുമ്പോള്‍ വിവാദങ്ങള്‍ പ്രതീക്ഷിച്ചിരുന്നു എന്ന് കമല്‍ പറയുന്നു. ചിത്രത്തില്‍ ആമി എന്ന കഥാപാത്രത്തെയാണ് വിദ്യ ബാലന്‍ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്നത് കമല്‍ തന്നെയാണ്. സെപ്റ്റംബര്‍ 25ന് കേരളത്തില്‍ ആരംഭിക്കുന്ന ഷൂട്ടിങ് നവംബര്‍ 5 ന് അവസാനിക്കും. ബാക്കി ഭാഗങ്ങള്‍ മുംബൈ, ദില്ലി എന്നിവിടങ്ങളിലാണ് ചിത്രീകരിക്കുന്നത്.

English summary
Even before the film has started to roll, veteran Malayalam filmmaker Kamal knows it well that Aami, based on the life of writer Kamala Das aka Kamala Surayya, will run into controversies. And he is ready to face it.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam