»   » ഏറെ വിശ്വസിച്ച സുഹൃത്തും ഭര്‍ത്താവും എനിക്കെതിരെ കള്ളക്കേസ് കൊടുത്തു; വിജയ് ബാബു പറയുന്നു

ഏറെ വിശ്വസിച്ച സുഹൃത്തും ഭര്‍ത്താവും എനിക്കെതിരെ കള്ളക്കേസ് കൊടുത്തു; വിജയ് ബാബു പറയുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമാ ലോകത്തെ അസൂയപ്പെടുത്തിയ സൗഹൃദമായിരുന്നു വിജയ് ബാബുവിന്റെയും സാന്ദ്ര തോമസിന്റെയും. ഫ്രൈഡെ ഫിലിം ഹൗസ് എന്ന നിര്‍മ്മാണ കമ്പനിയുടെ ഉടമസ്ഥരായ രണ്ട് പേരും അഭിനയ രംഗത്തും ഒരുമിച്ച് വന്നു. എന്നാല്‍ ഏവരെയും ഞെട്ടിയ്ക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ ഫ്രൈഡെ ഫിലിം ഹൗസുമായി ബന്ധപ്പെട്ട് വരുന്നത്.

'ഞാന്‍ അഭിനയം പഠിച്ചത് മൂന്ന് പേരില്‍ നിന്നാണ്, മോഹന്‍ലാല്‍, ലാല്‍ ജോസ് പിന്നെ കാവ്യ മാധവന്‍'

സാന്ദ്ര തോമസും വിജയ് ബാബുവും തല്ലിപ്പിരിഞ്ഞു എന്നും, സംഭവത്തില്‍ മര്‍ദ്ദനമേറ്റ സാന്ദ്ര തോമസ് ആശുപത്രിയില്‍ ചികിത്സ തേടി എന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍. ഇപ്പോഴിതാ, സാന്ദ്ര തോമസും ഭര്‍ത്താവും തനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്ന് പറഞ്ഞ് വിജയ് ബാബു തന്നെ രംഗത്തെത്തിയിരിയ്ക്കുന്നു. ഫേസ്ബുക്കിലാണ് വിജയ് ബാബു ഇതേ കുറിച്ച് പറയുന്നത്.

കള്ളക്കേസ് കൊടുത്തു

ഏറ്റവും വിശ്വസിച്ച പാര്‍ട്‌നറും അവരുടെ ഭര്‍ത്താവും എനിക്കെതിരെ കള്ളക്കേസ് കൊടുത്തു എന്നും ഇത് ഞാന്‍ തെളിയിക്കും എന്നും വിജയ് ബാബു ഫേസ്ബുക്കില്‍ എഴുതി. ഇതോടെയാണ് പ്രചരിയ്ക്കുന്ന വാര്‍ത്ത സത്യം തന്നെയാണ് എന്ന് ആരാധകര്‍ ഉറപ്പിച്ചത്.

എന്താണ് പ്രശ്‌നം

ഫ്രൈഡെ ഫിലിംസിന്റെ ഉടമസ്ഥതയെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. വിജയ് ബാബു സാന്ദ്രയുടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിയ്ക്കുന്നു എന്ന് പറഞ്ഞ് നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് പൊലീസില്‍ പരാതി നല്‍കിയത്രെ.

സാന്ദ്രയെ മര്‍ദ്ദിച്ചോ?

ഫ്രൈഡെ ഫിലിം ഹൗസിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാന്‍ ചൊവ്വാഴ്ച സാന്ദ്ര വിജയ് ബാബുവിന്റെ ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ അവിടെ വച്ച് വിജയ് ബാബുവും കൂട്ടാളികളും സാന്ദ്രയെ മര്‍ദ്ദിച്ചുവത്രെ. മര്‍ദ്ദനമേറ്റ സാന്ദ്ര തോമസ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി എന്നാണ് വാര്‍ത്തകള്‍.

ഫ്രൈഡെ ഫിലിംസിന്റെ നിര്‍മാണം

ലിജോ ജോസ് സംവിധാനം ചെയ്ത ഫ്രൈഡെ എന്ന ചിത്രം നിര്‍മിച്ചുകൊണ്ട് 2012 ലാണ് ഫ്രൈഡെ ഫിലിം ഹൗസ് രംഗത്ത് വരുന്നത്. തുടര്‍ന്ന് സക്കറിയയുടെ ഗര്‍ഭിണികള്‍, ഫിലിപ്‌സ് ആന്റ് മങ്കി പെന്‍, പെരുച്ചാഴി, ആട് ഒരു ഭീകര ജീവിയാണ്, അടി കപ്യാരെ കൂട്ടമണി, മുദ്ദുഗൗ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു. വിജയ് നായകനായ തെറി എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ഏറ്റെടുത്തും ഫ്രൈഡെ ഫിലിം ഹൗസാണ്.

വിജയ് യുടെ പോസ്റ്റ്

സാന്ദ്രയുമായുള്ള തര്‍ക്കത്തെ കുറിച്ച് വിജയ് ബാബു തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പാണിത്. ഇതോടെയാണ് പ്രചരിയ്ക്കുന്ന വാര്‍ത്തകള്‍ സത്യമാണെന്ന് തെളിഞ്ഞത്.

English summary
Sandra Thomas and Vijay Babu, the producer duo was much-talked for their strong friendship and the films they made under the banner Friday Film House. Sadly, the friendship has now ended on a sour note.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam