»   »  മുത്തുഗൗവില്‍ വിജയ് ബാബു റാംബോ സ്‌റ്റൈലില്‍

മുത്തുഗൗവില്‍ വിജയ് ബാബു റാംബോ സ്‌റ്റൈലില്‍

Posted By:
Subscribe to Filmibeat Malayalam

നവാഗതനായ വിപിന്‍ ദാസ് തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് മുത്തുഗൗ. സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.

കൂടാതെ വിജയ് ബാബു പുതിയ ഗെറ്റപ്പില്‍ എത്തുന്നുവെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തിലെ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്ന വിജയ് റാംബോ സ്‌റ്റൈലിലാണ് എത്തുന്നത്.

vijaybabu

ഒരു ചുംബനവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളും ചേര്‍ത്ത് ഒരുക്കിയ ഒരു റൊമാന്റിക് കോമഡി ത്രില്ലറാണ് മുത്തുഗൗ. ഫ്രൈഡേ ഫിലിംലിന്റെ ബാനറില്‍ സാന്ദ്ര തോമസും വിജയ് ബാബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ലോഹത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നിരഞ്ജനയാണ് ചിത്രത്തില്‍ ഗോകുല്‍ സുരേഷിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ച് വരികയാണ്.

English summary
vijay babu's rambo look in Muddughow, Playing a character who is a fan of Rambo.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam