»   » വിജയ് ബാബുവുമായുള്ള പ്രശ്‌നം തീര്‍ന്നു; വഷളാക്കിയത് സുഹൃത്തുക്കളെന്ന് സാന്ദ്ര തോമസ്

വിജയ് ബാബുവുമായുള്ള പ്രശ്‌നം തീര്‍ന്നു; വഷളാക്കിയത് സുഹൃത്തുക്കളെന്ന് സാന്ദ്ര തോമസ്

Posted By:
Subscribe to Filmibeat Malayalam

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി സഹനിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ് അറിയിച്ചു. ഇരുവരും ചേര്‍ന്നുള്ള അടിപിടിക്കേസ് പോലീസ് അന്വേഷിച്ചുകൊണ്ടിരിക്കെ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാന്ദ്ര ഇക്കാര്യം അറിയിച്ചത്. ഞങ്ങള്‍ക്കിടയില്‍ ചെറിയ പ്രശ്‌നം മാത്രമാണുണ്ടായിരുന്നതെന്ന് സാന്ദ്ര പറയുന്നു. ഞങ്ങള്‍ക്കിടയില്‍ യാതൊരു തരത്തിലുള്ള അസൂയയുമില്ല.

ഉണ്ടായത് ചെറിയൊരു തര്‍ക്കം മാത്രം. ചെറിയ തര്‍ക്കം സുഹൃത്തുക്കളെന്ന് നടിക്കുന്നവരാണ് വഷളാക്കിയത്. അത് ഞങ്ങള്‍തന്നെ പരിഹരിച്ചു. തന്നെ വൈകാരികമായി തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. യഥാര്‍ഥ സൗഹൃദത്തിനുമേല്‍ നിഴല്‍ വീഴ്ത്താന്‍ ആര്‍ക്കും കഴിയില്ലെന്നും സാന്ദ്ര ഫേസ്ബുക്കില്‍ കുറിച്ചു.

sandrathomas-vijay-babu-14

ഫ്രൈഡെ ഫിലിംസിന്റെ ബാനറില്‍ നിരവധി ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച വിജയ് ബാബുവും സാന്ദ്ര തോമസും സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ കഴിഞ്ഞദിവസമാണ് അടിപിടിയുണ്ടായത്. മര്‍ദ്ദിച്ചുവെന്ന്കാട്ടി വിജയ് ബാബുവിനെതിരെ സാന്ദ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു. കേസില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഫ്രൈഡേ ഫിലിംസിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള പ്രശ്‌നത്തിന് കാരണമെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. അടുത്ത സുഹൃത്തുക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഫിലിപ്പ് ആന്‍ഡ് ദി മങ്കിപെന്‍, പെരുച്ചാഴി, അടി കപ്യാരെ കൂട്ടമണി തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാക്കളാണ് സാന്ദ്രയും വിജയ് ബാബുവും.

English summary
vijay babu and sandra thomas assaulting case ends

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam